40 ന് ശേഷമുള്ള ഈ മുടികൊഴിച്ചിൽ കുറച്ച് പ്രശ്നമാണ്, ചെയ്യേണ്ടത് 
Health

'തലയിലെ മുടി മുഴുവൻ തറയിലുണ്ടല്ലോ'; 40 ന് ശേഷമുള്ള ഈ മുടികൊഴിച്ചിൽ കുറച്ച് പ്രശ്നമാണ്, ചെയ്യേണ്ടത്

40 കഴിഞ്ഞാൽ പൊതുവെ ബേബി ഹയർ വളരാനുള്ള സാധ്യത കുറവാണ്

സമകാലിക മലയാളം ഡെസ്ക്

തു പ്രായക്കാരുടെയും പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊച്ചിൽ തടയാനും മുടി തഴച്ചു വളരാനുമായി കണ്ണിൽ കാണുന്ന കെമിക്കൽ പ്രൊഡക്ടുകൾ വാരിക്കൊരി ഉപയോ​ഗിക്കാറുമുണ്ട്. എന്നാൽ നിങ്ങളുടെ പ്രായം 40 കഴിഞ്ഞെങ്കിൽ അൽപം സൂക്ഷിക്കണം. കാരണം 40 കഴിഞ്ഞാൽ പൊതുവെ ബേബി ഹയർ വളരാനുള്ള സാധ്യത കുറവാണ്. അതിനാൽ മുടികൊഴിച്ചിൽ തടയാൻ ചില ആരോ​ഗ്യകരമായ വഴികൾ തെരഞ്ഞെടുക്കാം.

ആരോ​ഗ്യമുള്ള മുടിക്ക് ആരോ​ഗ്യകരമായ ഭക്ഷണക്രമം

മുടിയുടെ ആരോ​ഗ്യം മൊശമാകുന്നതു കൊണ്ട് മുടികൊച്ചിൽ വർധിക്കാൻ കാരണം. പ്രോട്ടീൻ അടങ്ങിയ പഴങ്ങളും പച്ചക്കറിയും കൂടാതെ പാൽ, മുട്ട, മീൻ, നട്സ്, വിത്തുകൾ, ധാന്യങ്ങൾ തുടങ്ങിയവ ഡയറ്റിൽ പതിവായി ഉൾപ്പെടുത്താൻ ശ്രമിക്കണം. കൂടാതെ ആരോ​ഗ്യകരമായ ഭക്ഷണത്തിനൊപ്പം പുറമേയും മുടിയുടെ ആരോ​ഗ്യം ബലപ്പെടുത്തേണ്ടതുണ്ട്. അതിന് ചില പൊടിക്കൈകൾ നോക്കാം.

ഉള്ളി നീര്

ഉള്ളി/സവോളയുടെ നീരിൽ ആന്റി-ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്. ഇവ അണുബാധ ചെറുക്കാനും രക്ത ചംക്രമണം വർധിപ്പിക്കാനും സഹായിക്കും. ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. ഉള്ളി നീര് നേരിട്ടോ എണ്ണയിൽ ചേർത്തോ മുടിയിൽ പുരട്ടാവുന്നതാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തേങ്ങാപ്പാൽ

വെളിച്ചെണ്ണ, തേങ്ങപ്പാൽ തുടങ്ങിയ നാളികേര ഉൽപന്നങ്ങൾ മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ്. ആഴ്ചയിൽ രണ്ട് ദിവസം തേങ്ങാപ്പാൽ എണ്ണയുമായി ചേർത്ത് തലയിൽ 10 മിനിറ്റ നന്നായി തേച്ചുപിടിപ്പിച്ച ശേഷം മുടി കഴുകുന്നത് മുടി തിളക്കമുള്ളതും ആരോ​ഗ്യമുള്ളതുമാകാൻ സഹായിക്കും. ഇത് മുടികൊഴിച്ചിൽ തടയാനും സഹായിക്കും.

കറിവേപ്പിലയും വെളിച്ചെണ്ണയും

മുറ്റത്തു നിൽക്കുന്ന ഒരു കറിവേപ്പില തണ്ടും കുറച്ച് വെളിച്ചെണ്ണയുമുണ്ടെങ്കിൽ മികച്ചൊരു മുടിക്കൂട്ടുണ്ടാക്കാം. കറിവേപ്പില മുടിയുടെ ബലം വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. കുളിക്കുന്നതിന് മുന്നോടിയായി വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ടു തിളപ്പിച്ച് ആറ്റിയ എണ്ണം പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം കഴുകി കളയാം. ഇത് മുടി കൊഴിച്ചിൽ തടയാൻ മികച്ച മാർ​ഗമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT