പോണിടെയില്‍ 
Health

സ്ഥിരമായി പോണിടെയില്‍, മുടിയുടെ വേരുകളില്‍ സമ്മര്‍ദം കൂട്ടും, ട്രാക്ഷൻ അലോപ്പീസിയയിലേക്ക് നയിച്ചേക്കാം

തലമുടി പതിവായി പിന്നിലേക്ക് വലിച്ചു മുറുക്കെ കെട്ടുന്നത് മുടിയുടെ വേരുകളിൽ സമ്മർദം ഉണ്ടാക്കും

Author : സമകാലിക മലയാളം ഡെസ്ക്

സ്ത്രീകൾ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്ന ഒരു സിംപിൾ ഹെയർ സ്റ്റൈൽ ആണ് പോണിടെയിൽ. എന്നാൽ ഇത് മുടി പെട്ടെന്ന് പൊട്ടി പോകാനും മുടി കൊഴിച്ചിലിനും കാരണമാകുമെന്ന് സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ആയ അമിത് ഠാക്കൂർ പറയുന്നു.

ചര്‍മം പോലെ തന്നെ തലമുടിയേയും ശ്വസിക്കാന്‍ അനുവദിക്കേണ്ടതുണ്ട്. തലമുടി പതിവായി പിന്നിലേക്ക് വലിച്ചു മുറുക്കെ കെട്ടുന്നത് മുടിയുടെ വേരുകളിൽ സമ്മർദം ഉണ്ടാക്കും. ഇത് മുടിയുടെ ആരോഗ്യം മോശമാകാനും പെട്ടെന്നു പൊട്ടിപോകാനും കാരണമാകുമെന്നും അമിത് ഠാക്കൂർ പറയുന്നു.

മാത്രമല്ല പോണിടെയിൽ സ്റ്റൈലില്‍ മുടി കെട്ടുന്നത് ട്രാക്ഷൻ അലോപ്പീസിയ എന്ന ഗുരുതര അവസ്ഥയിലേക്ക് നയിക്കാമെന്നും അദ്ദേഹം പറയുന്നു. ദീര്‍ഘനേരം മുടി മുറുക്കി കെട്ടുന്നതു കാരണം തലയോട്ടിയില്‍ ഉണ്ടാക്കുന്ന സമ്മര്‍ദം മൂലമുണ്ടാകുന്ന ഒരു തരം മുടി കൊഴിച്ചിലാണ് ട്രാക്ഷൻ അലോപ്പീസിയ. തലയോട്ടിയില്‍ വേദന, ശിരോചര്‍മത്തില്‍ ചെറിയ മുഴകള്‍, നെറ്റി കയറുക എന്നിവയാണ് ട്രാക്ഷൻ അലോപ്പീസിയയുടെ പ്രാരംഭ ലക്ഷണങ്ങള്‍.

എന്നാല്‍ പോണിടെയില്‍ സ്റ്റൈല്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്നല്ല, പകരം പോണിടെയിൽ കെട്ടുമ്പോൾ മുടി അൽപം അയച്ചു കെട്ടാൻ ശ്രദ്ധിക്കുക. ടൈറ്റ് ആയി ഇരിക്കുന്നുവെന്ന് തോന്നാൻ ഹെയർ ക്രീം അല്ലെങ്കിൽ ഹയർ സ്പ്രേ ഉപയോ​ഗിക്കാം. മുടി അയഞ്ഞു കിടക്കാൻ അനുവദിക്കേണ്ടത് പ്രധാനമാണെന്നും ഹെയർസ്റ്റൈലിസ്റ്റ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT