Health benefits of Hugs Meta AI Image
Health

സ്നേഹം പങ്കിടാൻ മാത്രമല്ല, ആലിം​ഗനത്തിന് ഒരുപാട് ​ഗുണങ്ങളുണ്ട്

ആലിംഗനത്തിന് ഒരുപാട് ഗുണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്നല്ലേ?

സമകാലിക മലയാളം ഡെസ്ക്

വാക്കുകൾ കൊണ്ട് പറയാനാവാത്ത പലതും ഒരു ആലിം​ഗനം കൊണ്ട് സാധിക്കും. പുറമെ അവ വളരെ നിശബ്ദവും ലളിതവുമായി തോന്നാമെങ്കിലും വളരെ ശക്തമായ ഒന്നാണ് . ആലിംഗനത്തിന് ഒരുപാട് ഗുണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്നല്ലേ?

സമ്മർദം കുറയ്കക്കുന്നു

സമ്മർദം നിറഞ്ഞ ജീവിതത്തിലൂടെ കടന്നു പോകുമ്പോൾ ആലിംഗനം ഒരു റീസെറ്റ് ബട്ടൺ ആണ്. പ്രിയപ്പെട്ടവരുടെ ആലിംഗനം സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിൻ്റെ അളവു കുറയ്ക്കുകയും ശരീരം ശാന്തമാക്കാണ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഊഷ്മളമായ ഒരു ആലിംഗനം പലപ്പോഴും ആശ്വാസമായി തോന്നുന്നത്.

സന്തോഷം വര്‍ധിപ്പിക്കുന്നു

ആലിംഗനം സന്തോഷത്തിന്റെ ഹോര്‍മോണായ ഓക്‌സിടോസിന്‍ പുറത്തുവിടുന്നു. ഇത് വ്യക്തികള്‍ക്കിടയിലെ സ്‌നേഹം, അടുപ്പം, വിശ്വാസം എന്നീ വികാരങ്ങളെ വര്‍ധിപ്പിക്കുന്നു. ഇത് സന്തോഷവും ഉന്മേഷവും ഉയർത്തുന്നു.

ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു

ആലിംഗനത്തിന് പല കാര്യങ്ങളും പറയാതെ പറയാൻ കഴിയും. ഇത് വ്യക്തികൾക്കിടയിലെ ബന്ധത്തെ ബലപ്പെടുത്താനും സുരക്ഷിതത്വം ബോധം വർധിപ്പിക്കാനും സഹായിക്കുന്നു. പതിവായി ആലിംഗനം ചെയ്യുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആഴത്തിലുള്ള വിശ്വാസം വളര്‍ത്തിയെടുക്കുന്നു.

ആലിംഗനവും ആരോഗ്യവും

മാനസികമായി മാത്രമല്ല, ശാരീരികമായും ആലിംഗനം നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ആലിംഗനം രക്തസമ്മർദം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Health Benefits of Hugs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

SCROLL FOR NEXT