ജോലിക്കിടയിലെ മടുപ്പ് അകറ്റാൻ ഒരു ടീ ബ്രേക്ക് ആവശ്യമാണ്. സുഹൃത്തുക്കൾക്കൊപ്പം ഒരു കോഫി അല്ലെങ്കിൽ ചായ കുടിക്കുമ്പോൾ ഉറക്കവും മടുപ്പുമൊക്കെ മാറി ഉന്മേഷം തിരിച്ചുകിട്ടും. എന്നാൽ കടകളിൽ നിന്ന് ഡിസ്പോസിബിൾ കപ്പുകൾ അഥവാ പേപ്പർ കപ്പുകളിൽ കിട്ടുന്ന ചായ കാലക്രമേണ നമ്മുടെ ആരോഗ്യത്തെ ഇല്ലാതാക്കും.
പേപ്പറാണെങ്കിലും അതിനുള്ളിൽ പ്ലാസ്റ്റിക്കിന്റെ നേർത്ത പാളിയുണ്ടാകും. ഉള്ളിലെ പാനീയം പുറത്തേക്ക് ഒഴുകാതിരിക്കാനാണിത്. എന്നാൽ ചൂടുള്ള പാനീയം ഇതിലേക്ക് ഒഴിക്കുമ്പോൾ അതിനുള്ളിലെ മൈക്രോ പ്ലാസ്റ്റിക് ഉരുകാനും കാപ്പി അല്ലെങ്കിൽ ചായയിലൂടെ അവ വയറ്റിലെത്താനും കാരണമാകുന്നു.
'പേപ്പർ' കപ്പ് വാട്ടർപ്രൂഫ് ആയി നിലനിർത്താൻ പ്ലാസ്റ്റിക് പാളി (സാധാരണയായി പോളിയെത്തിലീൻ) ഉപയോഗിക്കുന്നു. ചൂടുള്ള കാപ്പി ഒഴിക്കമ്പോഴെല്ലാം, 25,000 മൈക്രോണിൽ താഴെയുള്ള മൈക്രോപ്ലാസ്റ്റിക് പാനീയത്തിൽ കലരുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതാണ്.
ഈ ചെറിയ പ്ലാസ്റ്റിക് കണികകൾ ഹോർമോണുകളെ തടസപ്പെടുത്തും. കുടലിന്റെ ആരോഗ്യത്തെയടക്കം ഇത് ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നതിനെതിന് പകരം സെറാമിക് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ കപ്പുകളാണ് സുരക്ഷിതം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates