Iron Deficiency Pinterest
Health

ആവശ്യത്തിന് ഉറക്കം കിട്ടിയാലും ക്ഷീണം മാറുന്നില്ല, ഇരുമ്പിന്റെ അഭാവം, ശരീരം നൽകുന്ന സൂചന കണ്ടില്ലെന്ന് നടിക്കരുത്

ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ ഇരുമ്പ് അടങ്ങിയ ഇലക്കറികള്‍, പയറുവര്‍ഗം, ഈന്തപ്പഴം, മാതളനാരങ്ങ തുടങ്ങിയവ ധാരാളം കഴിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്

വശ്യത്തിന് ഉറക്കം കിട്ടിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നാറുണ്ടോ? ഇത് ഒരുപക്ഷെ ശരീരത്തിൽ ഇരുമ്പിന്റെ അഭാവം ഉള്ളതു കൊണ്ടാകാം. നമ്മുടെ ശരീരത്തിന്റെ ഊർജ്ജനില ക്രമീകരിക്കുന്നതിൽ ഇരുമ്പിന് വലിയ പങ്കുണ്ട്. ചുവന്ന രക്താണുക്കളിൽ കാണുന്ന ഇരുമ്പ് അടങ്ങിയ ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിനാണ് ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നത്.

ഇരുമ്പിന്റെ അഭാവം, ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെയും ബാധിക്കും. ഇത് ക്ഷീണം, ബലഹീനത, തലകറക്കം എന്നിവയ്ക്ക് കാരണമാകും. ആർത്തവം, ​ഗർഭിണികൾ, സസ്യാഹാരികൾ, ചില രോഗാവസ്ഥകൾ ഉള്ളവർ എന്നിവർക്ക് ഇരുമ്പിന്റെ അഭാവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചികിത്സ വൈകിയാൽ വിളർച്ചയിലേക്ക് നയിക്കാം. വിളറിയ ചർമം, തണുത്ത കൈകാലുകൾ, ഐസ് കഴിക്കണമെന്ന അസാധാരണ ആസക്തി എന്നിവയാണ് ഇരുമ്പിൻ്റെ കുറവു മൂലം ഉണ്ടാകുന്ന വിളർച്ചയുടെ ലക്ഷണങ്ങൾ.

ഇരുമ്പിൻ്റെ അഭാവം ഒഴിവാക്കാൻ ഏറ്റവും പ്രധാനം ജീവിതശൈലി ആരോഗ്യകരമാക്കുക എന്നതാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളോ സപ്ലിമെൻ്റുകളോ കഴിക്കാം. കൂടാതെ അതിൽ വിറ്റാമിൻ സി ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. വിറ്റാമിൻ സി ഇരുമ്പ് കൂടുതൽ ആഗിരണം ചെയ്യാൻ നിങ്ങളെ സഹായിക്കും.

ഇരുമ്പ് അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉൾപ്പെടുത്തണം

ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ ഇരുമ്പ് അടങ്ങിയ ഇലക്കറികള്‍, പയറുവര്‍ഗം, ഈന്തപ്പഴം, മാതളനാരങ്ങ തുടങ്ങിയവ ധാരാളം കഴിക്കണം. ഇത് ശരീരത്തിന്റെ ഇരുമ്പിന്റെ അളവു കൂട്ടാന്‍ സഹായിക്കും. നിങ്ങളുടെ പ്രായം, ലിംഗം എന്നിവയെ ആശ്രയിച്ചാണ് ശരീരത്തില്‍ ഇരുമ്പിന്റെ അളവു തീരുമാനിക്കുന്നത്. മുതിര്‍ന്ന പുരുഷന്മാരില്‍ ഇരുമ്പിന്റെ അംശം 8 മില്ലിഗ്രാം മതിയെങ്കില്‍ സ്ത്രീകളില്‍ അത് 18 മില്ലിഗ്രാം ആവശ്യമാണ്.

ചായ/ കാപ്പി

ചായ, കാപ്പി എന്നിവയ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കാന്‍ കാരണമാകും. ചായയിലും കാപ്പിയിലും ഒരുപോലെ അടങ്ങിയ കഫീനും ടാന്നിനും ഇരുമ്പിന്റെ ആഗിരണം കുറയക്കും. ജാപ്പനീസ് ജേണല്‍ ആയ ക്ലിനിക്കല്‍ ആന്റ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചായ കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ ഇരുമ്പിൻ്റെ ആഗിരണം 36 ശതമാനമായും കാപ്പി കുടിക്കുന്നതു കൊണ്ട് ഇരുമ്പിന്റെ ആഗിരണം 62 ശതമാനവുമായി കുറയുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

Health Risk of Iron Deficiency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT