diabetes friendly diet Pinterest
Health

പ്രമേഹരോ​ഗി​കൾ രാവിലെ വെറും വയറ്റിൽ എന്ത് കഴിക്കണം? ഷു​ഗർ നിയന്ത്രിക്കാൻ മികച്ച ഭക്ഷണങ്ങൾ

പ്രമേഹമുള്ള എല്ലാവർക്കും ഒരേ ഭക്ഷണം അനുയോജ്യമാകണമെന്നില്ല

Author : അഞ്ജു സി വിനോദ്‌

പ്രമേഹരോ​ഗികളുടെ ഭക്ഷണക്രമം വളരെ പ്രധാനം, പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഊർജ്ജ നിലയെയും വിശപ്പിനെയും സ്വാധീനിക്കുന്നു. അതുകൊണ്ടു തന്നെ ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി, ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. എന്നാൽ പ്രമേഹമുള്ള എല്ലാവർക്കും ഒരേ ഭക്ഷണം അനുയോജ്യമാകണമെന്നില്ല. മരുന്ന്, ഇൻസുലിൻ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ കണക്കിലെടുത്ത് ഭക്ഷണക്രമം വ്യക്തിഗതമാക്കേണ്ടതുണ്ട്.

പ്രമേഹരോഗികൾ രാവിലെ വെറും വയറ്റിൽ എന്ത് കഴിക്കണം?

ചെറുചൂടുള്ള വെള്ളം

ദിവസം ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ച് തുടങ്ങുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. ഇത് നേരിട്ട് പ്രമേഹം കുറയ്ക്കില്ലെങ്കിലും ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യും.

രാത്രി കുതിർത്ത് വെച്ച ബദാം (5–8 എണ്ണം)

ബദാം നല്ല കൊഴുപ്പും പ്രോട്ടീനും മഗ്നീഷ്യവും നൽകുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് കുറയ്ക്കാനും സഹായിക്കും. ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.

പുഴുങ്ങിയ മുട്ട

ഒന്നോ രണ്ടോ പുഴുങ്ങിയ മുട്ട കഴിക്കുന്നത് പ്രോട്ടീൻ ലഭിക്കാൻ സഹായകരമാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും സ്ഥിരതയിൽ നിലനിർത്താനും സഹായിക്കും.

പഞ്ചസാര ചേർക്കാത്ത യോഗർട്ട് അല്ലെങ്കിൽ തൈര്

പ്രോട്ടീനും പ്രോബയോട്ടിക്കും അടങ്ങിയ തൈര് കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. പഞ്ചസാര ചേർത്ത ഫ്ലേവർ യോഗർട്ട് ഒഴിവാക്കുക.

വെള്ളരിക്ക, തക്കാളി, കാരറ്റ് പോലുള്ള പച്ചക്കറികൾ

ഇവ സാലഡ് ആക്കി കഴിക്കാവുന്നതാണ്. ഇതിൽ നിന്ന് ഫൈബർ ധാരാളം ലഭിക്കും. കലോറിയും കുറവാണ്. വിശപ്പ് നിയന്ത്രിക്കാനും നല്ലതാണ്.

ഉലുവ വെള്ളം

രാത്രി ഉലുവ കുതിർത്ത് വെച്ച വെള്ളം ചിലരിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് സഹായകമായേക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് മരുന്നിന് പകരമല്ല.

ഇൻസുലിൻ അല്ലെങ്കിൽ പ്രമേഹമരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശമില്ലാതെ പതിവാക്കരുത്. ചിലരിൽ രക്തത്തിലെ പഞ്ചസാര അമിതമായി കുറയാൻ സാധ്യതയുണ്ട്.

ചിയ വിത്ത് അല്ലെങ്കിൽ ഫ്ലാക്സ് സീഡ്

വെള്ളത്തിലോ തൈരിലോ ചേർത്ത് ഇവ കഴിക്കാം. ഇത്, ഒമേഗ-3 ഫാറ്റി ആസിഡ് ലഭിക്കാൻ സഹായിക്കും. ഫൈബർ കൂടുതലായതിനാൽ ദഹനം മെച്ചപ്പെടും. രക്തത്തിലെ പഞ്ചസാരയുടെ ഉയർച്ച മന്ദഗതിയിലാക്കാൻ സഹായിക്കും.

പഞ്ചസാര ചേർക്കാത്ത ഗ്രീൻ ടീ

ഗ്രീൻ ടീയിൽ കലോറി വളരെ കുറവാണ്. മാത്രമല്ല, ആൻ്റിഓക്സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ

  • ഓട്സ്

  • ഗോതമ്പ് ദോശ

  • റാഗി പുട്ട്

  • പച്ചക്കറി ഉപ്പുമാവ്

  • ഇഡ്ലി (പരിമിത അളവിൽ) കൂടെ സാമ്പാർ

  • പയറുവർഗങ്ങൾ

  • പച്ചക്കറികൾ ചേർത്ത ഓംലറ്റ്

രാവിലെ വെറും വയറ്റിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

  • ജ്യൂസ്- ഫൈബർ കുറവായതിനാൽ രക്തത്തിലെ പഞ്ചസാര വേഗത്തിൽ ഉയരാം.

  • മധുരമുള്ള ചായയും കാപ്പിയും- ഇത് ഷുഗർ സ്പൈക്കിന് കാരണമാകാം.

  • ബിസ്കറ്റ്, കേക്ക്, പാസ്ട്രി-റിഫൈൻഡ് മൈദയും പഞ്ചസാരയും കൂടുതലാണ്.

  • ശീതളപാനീയങ്ങൾ-പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്.

  • മധുരപലഹാരങ്ങൾ-രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് ഉയരാൻ കാരണമാകും.

രാവിലെ ഈ ശീലങ്ങൾ

  • ദിവസവും ഒരേ സമയത്ത് എഴുന്നേൽക്കുക.

  • ആവശ്യമായാൽ രക്തത്തിലെ പഞ്ചസാര പരിശോധിക്കുക.

  • മതിയായ വെള്ളം കുടിക്കുക.

  • 20–30 മിനിറ്റ് നടത്തം അല്ലെങ്കിൽ ലഘുവ്യായാമം ചെയ്യുക.

  • പ്രഭാതഭക്ഷണം ഒഴിവാക്കരുത്.

ടൈപ്പ് 1 പ്രമേഹം, ടൈപ്പ് 2 പ്രമേഹം, ഗർഭകാല പ്രമേഹം, വൃക്കരോഗം, കരൾരോഗം, അമിതവണ്ണം, ഇൻസുലിൻ ഉപയോഗം തുടങ്ങിയ ഘടകങ്ങൾ ഭക്ഷണ തിരഞ്ഞെടുപ്പിനെ ബാധിക്കും. അതിനാൽ വ്യക്തിഗത ഭക്ഷണക്രമത്തിനായി ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുന്നതാണ് ഉചിതം.

What kind of food should diabetes people eat in empty stomach in the morning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ അക്രമിച്ച കേസ്: 'എട്ടരവര്‍ഷം ജയിലില്‍ കിടന്നു, ജാമ്യം അനവദിക്കണമെന്ന് പള്‍സര്‍ സുനി; പുറത്തിറങ്ങിയാല്‍ ദൃശ്യം പുറത്തുവന്നേക്കുമെന്ന് സര്‍ക്കാര്‍'

'കയ്യൊക്കെ പൊക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്, തെറാപ്പി മുടങ്ങി, സാമ്പത്തികമാണ് കാരണം'; ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് ഉല്ലാസ് പന്തളം

'മെസി മനുഷ്യൻ അല്ല, അയാളുടെ ഉള്ളിലെ മൃ​ഗത്തെ ദേഷ്യം പിടിപ്പിക്കല്ലേ!'

വൃക്ക പണി മുടക്കാറായോ? ശരീരം നൽകുന്ന 5 ലക്ഷണങ്ങൾ

ചേലാകര്‍മ്മത്തിലെ ചികിത്സാപ്പിഴവ്: 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി