മീൻ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ AI Image
Health

പല മീനിനും വ്യത്യസ്ത ഗുണങ്ങള്‍, വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കടലിലെയും പുഴയിലെയും മത്സ്യങ്ങൾ രൂപത്തിലും രുചിയിലും വ്യത്യാസപ്പെടുന്നതു പോലെ തന്നെ ​ഗുണത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

മീൻവിഭവങ്ങളോടുള്ള മലയാളികളുടെ പ്രേമത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ. അതിരാവിലെ തന്നെ വിവിധതരം മീനുകളുമായി വിൽപ്പനയ്ക്കായി ഓളിയിട്ട് സൈക്കിളിലും സ്കൂട്ടറിലും പെട്ടി ഓട്ടോയിലുമൊക്കെയായി ആളുകൾ വരുന്ന കാഴ്ച നാട്ടിൻപുറങ്ങളിൽ ഇപ്പോഴും പതിവാണ്. കടലിലെയും പുഴയിലെയും മത്സ്യങ്ങൾ രൂപത്തിലും രുചിയിലും വ്യത്യാസപ്പെടുന്നതു പോലെ തന്നെ ​ഗുണത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

  • കേരളത്തിൽ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് മത്തി. മത്തി സാധാരണ എല്ലാ തീരപ്രദേശങ്ങളിലും ലഭ്യമാണ്. ചാളയെന്നും മത്തിയെ ചില പ്രദേശങ്ങളിൽ പറയുന്നു. ഇതിൽ ധാരാളം ഒമേ​ഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

  • മത്തിപോലെ കേരളത്തിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന മറ്റൊരു മത്സ്യം അയലയാണ്. മറ്റ് മീനുകളെ അപേക്ഷിച്ച് താരതമ്യേന വിലക്കുറവുമാണ്. ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

  • പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ മത്സ്യമാണ് ആവോലി. തലച്ചോറിന്റെ പ്രവർത്തനത്തിനും ഹൃദയാരോഗ്യത്തിനും ഉത്തമം.

  • ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള ചൂരയിൽ വൈറ്റമിൻ ഡി സമൃദ്ധമാണ്. പ്രതിരോധശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഏറെ ഗുണപ്രദമാണെങ്കിലും വലിയ മത്സ്യങ്ങളിൽ മെർക്കുറി സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട്.

  • എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നതിന് കാത്സ്യവും വിറ്റാമിൻ ഡിയും നത്തോലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കാലറി തീരെ കുറവായതിനാൽ നെത്തോലി ദിവസവും ഭക്ഷണത്തില്‍ ചേര്‍ക്കാം. മാത്രമല്ല, ഇതില്‍ പ്രോട്ടീനും ധാരാളമുണ്ട്.

  • പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡിനും പുറമെ വിറ്റാമിൻ ബി12, കാത്സ്യം,ഫോസ്ഫറസ്, സെലിനിയം എന്നിവയാല്‍ സമൃദ്ധമാണ് കിളി മീന്‍. നവര, മഞ്ഞകോര എന്നും കിളിമീനിനെ വിളിക്കാറുണ്ട്. ചർമത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്.

  • കാത്സ്യവും ഫോസ്ഫറസും ഒമേഗ 3 ഫാറ്റി ആസിഡും സമൃദ്ധമായി അടങ്ങിയതാണ് കരിമീൻ. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ മികച്ചതാണ്.

  • കടലിലും ശുദ്ധജലത്തിലും വളരുന്ന മത്സ്യമാണ് ചെമ്മീൻ. ഇത് പ്രോട്ടീനാൽ സമ്പന്നമാണ്. കൊഴുപ്പു കുറവായതിനാൽ സമീകൃതാഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കടലിലെ ചെമ്മീനില്‍ കൂടുതല്‍ ഒമേഗ 3 ഫാറ്റി ആസിഡുകൾ‌ അടങ്ങിയിട്ടുണ്ട്. മറ്റു പോഷകഗുണങ്ങൾ എല്ലാം രണ്ടിലും ഒരുപോലെയാണ്. ചിലരില്‍ ചെമ്മീന്‍ അലര്‍ജി ഉണ്ടാക്കാം.

രാസവസ്തുക്കളെ സൂക്ഷിക്കണം

മത്സ്യം ദീർഘനാളുകൾ കേടാതിരിക്കാൻ ചിലർ സോഡിയം ബെൻസോയിറ്റ് എന്ന രാസവസ്തു ഉപയോ​ഗിക്കാറുണ്ട്. മത്സ്യത്തിന് കടലിന്റെ മണവും ദൃഢമായ മാംസഘടനയും ഇല്ലെങ്കിൽ ഇവ ഉപയോഗിച്ചിട്ടുണ്ട് എന്നതിന്റെ സൂചനയാണ്.

വാങ്ങുമ്പോൾ ശ്രദ്ധിക്കാം

ഉറപ്പുള്ള മാംസം, തിളക്കമുള്ള തൊലി, ചുവന്ന ചെകിളകൾ എന്നിവ നല്ല മത്സ്യത്തിന്റെ ലക്ഷണങ്ങളാണ്. മങ്ങിയ കണ്ണുകളും വല്ലാത്ത ഗന്ധവും തിളക്കമില്ലാത്തതും ഉറപ്പില്ലാത്തതുമായ തൊലിയും മാംസവും ഉള്ളതുമായ മത്സ്യം ഒഴിവാക്കുക. മീന്‍ വെള്ളത്തില്‍ ഇടമ്പോള്‍ പൊങ്ങിക്കിടന്നാല്‍ അത് പഴകിയതാണെന്ന് മനസിലാക്കാം. വല്ലാത്ത ദുർഗന്ധവും ഉണ്ടാകും. മുറുകി അടഞ്ഞ പൊട്ടാത്ത തോടുള്ള കക്കയും ഞണ്ടും ഫ്രഷ് ആയിരിക്കും.

Healthy fish tips: How to select fresh fish.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT