Prediabetes Meta AI Image
Health

മരുന്നിനെക്കാൾ പവർഫുൾ, ആരോ​ഗ്യകരമായ ജീവിതശൈലി പ്രമേഹത്തെ 20 വർഷം വരെ ചെറുക്കും

ജീവിതശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നത് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 24 ശതമാനമായി കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി.

സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യകരമായ ജീവിതശൈലിയാണ് ആരോ​ഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനം. അതിന് മരുന്നുകളുടെ ഉപയോ​ഗം പോലും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹം പ്രതിരോധ മരുന്നായ മെറ്റ്‌ഫോര്‍മിൻ കഴിക്കുന്നതിനെക്കാള്‍ ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നത് ഫലപ്രദമാണെന്നും അതിന്റെ ഗുണങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുമെന്നും ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി ജേണലിൽ പ്രസിദ്ധീകരിച്ച സമീപകാല പഠനത്തില്‍ പറയുന്നു.

ജീവിതശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നത് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 24 ശതമാനമായി കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി. അതേസമയം, മെറ്റ്‌ഫോമിന്‍ 17 ശതമാനമാണ് പ്രമേഹ സാധ്യത കുറച്ചത്. ശരീരഭാരം കുറയ്ക്കല്‍, വ്യായാമം, ഡയറ്റ് തുടങ്ങിയ ജീവിതശൈലി ഇടപെടലുകള്‍ പ്പൈ് 2 പ്രമേഹത്തിന്റെ ആരംഭത്തില്‍ 58 ശതമാനം കുറവിന് കാരണമായി. മെറ്റ്ഫോര്‍മിന്‍ കഴിക്കുമ്പോള്‍ ഇത് 31 ശതമാനം കുറവായിരുന്നു.

1996 ആണ് യുഎസ് ബയബെറ്റീസ് പ്രിവെന്‍ഷന്‍ പ്രോഗ്രാം എന്ന പേരിൽ പഠനം ആരംഭിക്കുന്നത്. 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 കേന്ദ്രങ്ങളിലെ 3,234 പ്രീഡയബറ്റീസ് ആയ രോഗികളാണ് പഠനത്തിൽ പങ്കെടുത്തത്. രോ​ഗികളെ രണ്ട് വിഭാ​ഗമായി തിരിച്ചും ഒരു വിഭാ​ഗം വ്യയാമം, ഡയറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യകരമായ ജീവിതശൈലിയും അ‌‌ടുത്ത വിഭാ​ഗം പ്രമേഹം പ്രതിരോധിക്കാൻ മെറ്റ്‌ഫോമിനും കഴിക്കാൻ നിർദേശിച്ചു. പഠനത്തിന്റെ ആദ്യ മൂന്ന് വർഷത്തിൽ തന്നെ മാറ്റങ്ങൾ പ്രക‌ടമായിരുന്നുവെന്ന് ന്യൂ മെക്‌സിക്കന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ സര്‍വകലാശാല ഗവേഷകന്‍ വല്ലഭ് രാജ് ഷാ പറയുന്നു.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടര്‍ന്ന പ്രമേഹമില്ലാത്ത ആളുകള്‍ക്ക് 22 വര്‍ഷത്തിന് ശേഷവും പ്രമേഹം ഉണ്ടായില്ലെന്ന് പഠനത്തില്‍ പറയുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തു‌ടർന്ന ഗ്രൂപ്പിലെ ആളുകൾക്ക് പ്രമേഹമില്ലാതെ 3.5 വര്‍ഷം കൂടി അനുഭവപ്പെട്ടു. അതേസമയം മെറ്റ്‌ഫോര്‍മിന്‍ ഗ്രൂപ്പിലുള്ളവര്‍ക്ക് 2.5 വര്‍ഷം കൂടി അധികമായി ലഭിച്ചു.

പഠനം ആരംഭിച്ച ആദ്യ മൂന്ന് വര്‍ഷത്തില്‍ തന്നെ മെറ്റ്‌ഫോര്‍മിനെക്കാള്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് പ്രമേഹത്തിനെതിരെ ഫലം ചെയ്യുമെന്ന് കണ്ടെത്തിയെന്നും ജീവിതശൈലിയാണ് ഏറ്റവും പ്രധാനമെന്നും ഷാ പറയുന്നു.

Healthy Lifestyle is more healther than having anti-diabetes drug

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രീ, ശ്രദ്ധിക്കുമല്ലോ, സ്ഥലവും സമയവും തീരുമാനിച്ചില്ല; വീണ്ടും സംവാദത്തിനു വെല്ലുവിളിച്ച് വിഡി സതീശന്‍

ബിരുദമുണ്ടോ?, നാഷണൽ ബുക്ക് ട്രസ്റ്റിൽ ജോലി; മലയാളം വിഭാഗത്തിലും ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം

'എനിക്ക് കുറച്ചു സമയം തരൂ...'; 'എന്തിനാണ് ഇം​ഗ്ലീഷിൽ സംസാരിക്കുന്നത് ?', ചോദ്യത്തിന് മറുപടിയുമായി നടി കയാദു

ജയറാമും കാളിദാസും ഒന്നിച്ചെത്തിയ 'ആശകൾ ആയിരം' ഒടിടിയിലേക്ക്; എവിടെ കാണാം

കഴിഞ്ഞ സീസണ്‍ ആവര്‍ത്തനം; ആദ്യ പോരില്‍ വീണ്ടും പഞ്ചാബ്- ഗുജറാത്ത് നേര്‍ക്കുനേര്‍

SCROLL FOR NEXT