Healthy Seeds Pexels
Health

മലബന്ധം, വയറുവീര്‍ക്കല്‍; കുടലിന്റെ ആരോ​ഗ്യത്തിന് മൂന്ന് തരം വിത്തുകള്‍

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ മൂന്ന് വിത്തുകള്‍ ചേര്‍ക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

യറു ശരിയായാൽ പകുതി അസുഖവും മാറുമെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടില്ലേ, അത് വെറുതെയല്ല. തലച്ചോറ്, രോ​ഗപ്രതിരോധ ശേഷി തുടങ്ങിയ ശരീരത്തിലെ എല്ലാ സംവിധാനങ്ങളെയും കുടൽ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ കുടലിന്റെ ആരോ​ഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. മലബന്ധം സാധാരണമായ കുടൽ പ്രശ്നങ്ങളിലൊന്നാണ്, ഇത് കുടലിന്റെ ആരോഗ്യം മോശമാണെന്നതിന്റെ പ്രധാന ലക്ഷണമാണ്.

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുന്നതിനും മലബന്ധം പോലുള്ള സാധാരണ പ്രശ്നങ്ങൾ തടയാനും മൂന്ന് തരം വിത്തുകൾ ഡയറ്റിൽ ചേർക്കുന്നത് ​ഗുണകരമാണ്. വിത്തുകള്‍ പോഷകങ്ങളുടെ ഒരു പവര്‍ഹൗസ് ആണ്. കുടലിന്‍റെ ആരോഗ്യത്തിന് ആവശ്യമായ മഗ്നീഷ്യം മുതല്‍ നാരുകള്‍ വരെ സമൃദ്ധമാണ് ഇവയില്‍.

കറുത്ത എള്ള്

കറുത്ത എള്ള് കുടലിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതില്‍ അടങ്ങിയ നാരുകള്‍ മലവിസര്‍ജനം സുഗമമാക്കാൻ സഹായിക്കുന്നു. ഇതിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് കുടൽ പേശികളെ വിശ്രമിക്കുകയും ദഹനനാളത്തിലൂടെ ഭക്ഷണത്തിന്റെ ചലനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഫ്ലാക്സ് വിത്തുകൾ

നാരുകള്‍ക്ക് പുറമെ ഫ്ലാക്സ് വിത്തുകളില്‍ അടങ്ങിയ ലിഗ്നാനുകൾ ഹോർമോണുകളെ സന്തുലിതമാക്കാന്‍ സഹായിക്കും. കൂടാതെ അവയില്‍ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കുടൽ വീക്കം കുറയ്ക്കാനും, ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

ചിയ വിത്തുകൾ

സോഷ്യല്‍മീഡിയകളില്‍ ഫിറ്റ്നസ് ഫ്രീക്കുകളുടെ പ്രധാന താരമാണ് ചിയ വിത്തുകള്‍. ശരീരഭാരം ക്രമീകരിക്കുന്നതു മുതല്‍ രോഗപ്രതിരോധ ശേഷിയെ വരെ ഇതു സഹായിക്കും. ചിയ വിത്തുകള്‍ അവയുടെ ഭാരത്തിന്‍റെ 12 മടങ്ങ് വരെ വെള്ളം ആഗിരണം ചെയ്യാനും ജെൽ പോലുള്ള സ്ഥിരത ഉണ്ടാക്കാനും കഴിയും. ഇത് മികച്ച കുടൽ ചലനങ്ങള്‍ക്ക് സഹായകരമാണ്.

Healthy Seeds for gut health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT