കേൾവി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഇന്ന് ചെറുപ്പക്കാരെയും ഏറെ അലട്ടുന്നുണ്ട്. ചെവിക്ക് വേദന, ചെവിയിലെ മൂളല്‍ (ടിനിറ്റസ്), കേള്‍വി ശക്തി കുറയുന്നു തുടങ്ങിയ ലക്ഷണങ്ങളുമായാണ് മിക്കവാറും ചെറുപ്പക്കാർ ഡോക്ടർമാരെ സമീപിക്കുന്നത്. ഇവയെല്ലാം നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിങ് ലോസ് (എന്‍ഐഎച്ച്എല്‍) ലക്ഷണങ്ങളാണ്.
മുൻപ് കേൾവിക്കുറവ് പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിങ് ലോസ് ഏത് പ്രായക്കാരെയും ബാധിക്കാം. ഹെഡ്‌ഫോണുകള്‍, ഇയര്‍ബഡുകള്‍ പോലുള്ള വ്യക്തിഗത ശ്രവണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷിതമല്ലാത്ത ശ്രവണ രീതികളും ഉച്ചത്തില്‍ സംഗീതം കേള്‍ക്കുന്നതും എന്‍ഐഎച്ച്എല്‍ എന്ന അവസ്ഥയ്ക്ക് കാരണമാകാം. ഇത് കേള്‍വി ശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടമാകാന്‍ കാരണമാകുന്നു.
12 മുതൽ 35 വരെ പ്രായമായവരിൽ ഏകദേശം 50 ശതമാനം ആളുകളും ഹെഡ്ഫോൺസിൽ നിന്ന് സുരക്ഷിതമല്ലാത്ത അളവിൽ ശബ്ദം കേൾക്കുന്നവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ സൂചിപ്പിക്കുന്നത്. അതുപോലെ ഏകദേശം 40 ശതമാനം ആളുകൾ വിനോദ വേദികളിൽ നിന്ന് ദോഷകരമായ അളവിലുള്ള ശബ്ദത്തിനും വിധേയരാകുന്നു.
പബ്ബുകളോടും ക്ലബ്ബുകളോടുമുള്ള ചെറുപ്പക്കാരുടെ കമ്പം
പബ്ബുകളിലും ക്ലബ്ബുകളിലും സിനിമ തിയേറ്ററുകളിലുമൊക്കെ കാതടപ്പിക്കുന്ന ശബ്ദങ്ങളോടുള്ള ചെറുപ്പക്കാരുടെ താല്‍പര്യം അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്. സുരക്ഷിതമല്ലാത്ത അളവില്‍ നിരന്തരം ശബ്ദം കേള്‍ക്കുന്നത് കാലക്രമേണ കേള്‍വി തകരാര്‍ ഉണ്ടാക്കും.
തൊഴിലിടങ്ങളില്‍ യന്ത്രങ്ങളില്‍ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദവും കേള്‍വിയെ ബാധിക്കാം. തൊഴിലാളികൾ 3 മുതൽ 8 മണിക്കൂർ വരെ അല്ലെങ്കിൽ അതിൽ കൂടുതൽ സമയം തുടർച്ചയായി ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേള്‍ക്കുന്നത് കേള്‍വി തരാര്‍ ഉണ്ടാക്കാം. ആവർത്തിച്ച് ഉച്ചത്തിലുള്ള ശബ്ദത്തിന് വിധേയമാകുന്നത് അകത്തെ ചെവിയിലെ രോമകോശങ്ങൾക്ക് സ്ഥിരമായ നാശത്തിലേക്ക് നയിക്കുന്നു. ഇത് കേള്‍വി ശക്തി പൂര്‍ണമാകും നഷ്ടപ്പെടാന്‍ കാരണമാകും.
60/60 നിയമം പാലിക്കൽ (60 ശതമാനം ശബ്ദത്തിൽ 60 മിനിറ്റ് തുടർച്ചയായി കേൾക്കുക)
ഇടയ്ക്കിടെ ഇടവേളകൾ എടുക്കുക,
പതിവായി കേൾവി പരിശോധനകൾ നടത്തുക
രക്ഷിതാക്കൾ, സ്കൂളുകൾ, യുവതലമുറ എന്നിവരിൽ അവബോധം സൃഷ്ടിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates