Itching Eyes Meta AI Image
Health

ഹൃദ്രോഗ ലക്ഷണങ്ങള്‍ ആരംഭിക്കുന്നത് കണ്ണില്‍ നിന്ന്, ഈ മാറ്റങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

രക്ത പരിശോധനകളോ എക്കോ പരിശോധനകളോ ഇസിജിയോ നടത്തുന്നതിന് മുന്‍പ് തന്നെ രോഗ നിര്‍ണയം നേത്ര പരിശോധനയിലൂടെ നടത്താം.

സമകാലിക മലയാളം ഡെസ്ക്

ണ്ണില്‍ നോക്കിയാല്‍ ഹൃദ്രോഗ സാധ്യത കണ്ടെത്താനാകുമോ? സാധിക്കുമെന്നാണ് പിഎംസി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നത്. സാധാരണ നേത്ര പരിശോധനയിലൂടെ ഹൃദയസംബന്ധമായ രോ​ഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഗവേഷകയും മക്മസ്റ്റർ യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റ് ഓഫ് മെഡിസിനിലെ അസോഷ്യേറ്റ് പ്രഫസറുമായ മാരി പിജിയർ പറയുന്നു.

രക്ത പരിശോധനകളോ എക്കോ പരിശോധനകളോ ഇസിജിയോ നടത്തുന്നതിന് മുന്‍പ് തന്നെ രോഗ നിര്‍ണയം നേത്ര പരിശോധനയിലൂടെ നടത്താം. കണ്ണിലെ റെറ്റിനയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ വിലയിരുത്തിയാണ് ഇത് സാധ്യമാക്കുന്നത്. രക്തചംക്രമണത്തിലെ പ്രശ്നങ്ങളാണ് ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. റെറ്റിനയിലെ രക്തധമനികളുടെ ഭിത്തി കട്ടി കൂടുന്നതും തകരാർ സംഭവിക്കുന്നതും ഹൃദയം ഉൾപ്പെടെ ശരീരത്തിലെ ഭാഗങ്ങളിലെ രക്തക്കുഴലുകളുടെ നാശത്തിന്റെ സൂചനയായി കണക്കാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിൽ എത്തിയത്.

എഴുപതിനായിരത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. റെറ്റിനയുടെ സ്‌കാൻ, ജനിതകവിവരങ്ങൾ, രക്തപരിശോധനഫലം ഇവയെല്ലാം പരിശോധിച്ചു. വളരെ ലളിതവും അധികം ശിഖരങ്ങളില്ലാത്തതുമായ രക്തക്കുഴലുകൾ കണ്ണുകളിലുളളവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ബയോളജിക്കൽ ഏജിങ്ങിന്റെ ആദ്യ ലക്ഷണങ്ങളും ഇവരിൽ കാണപ്പെട്ടു. ഇവരില്‍ ഇൻഫ്ലമേഷൻ കൂടുതലും ആയുസ്സ് കുറവുമാണെന്നു കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു.

റെറ്റിനയുടെ സ്കാൻ, ജനിതക ഘടകങ്ങൾ, ബ്ലഡ് മാർക്കേഴ്സ് ഇവയെല്ലാം വാസ്കുലാർ സിസ്റ്റത്തെ പ്രായമാക്കൽ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കും. ബ്ലഡ് ബയോമാർക്കറുകളുടെയും ജനിതക വിവരങ്ങളുടെയും വിശകലനത്തിലൂടെ കണ്ണിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന മാറ്റത്തിന് പിന്നിലുള്ള ജൈവികകാരണങ്ങളും, പ്രായമാകൽ, രോഗങ്ങൾ, ഇവയ്ക്കു കാരണമാകുന്ന പ്രത്യേക പ്രോട്ടീനുകളെ തിരിച്ചറിയാനും മനസ്സിലാക്കാനും സഹായകമായി.

MMP12, IgG-FC റിസപ്റ്റർ IIb എന്നീ പ്രോട്ടീനുകൾ- ഇന്‍ഫ്ലമേഷൻ, വാസ്കുലാർ ഏജിങ് ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാവിയിൽ മരുന്നുകൾ നിർമിക്കാൻ ഇവ സഹായകമാകും. വാസ്കുലാർ ഏജിങ് സാവധാനത്തിലാക്കാനും ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനുമുള്ള മരുന്നുകൾ കണ്ടെത്താനും ആയുസ്സ് വര്‍ധിപ്പിക്കാനും ഈ പഠനം സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ വളരെ സാവധാനത്തിലാണ് വികസിക്കുക. ഇത് ശരീരത്തിലെ രക്തക്കുഴലുകളെ പതിയെ പതിയെ തകരാറിലാക്കും. പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയണമെന്നില്ല. എന്നാല്‍ കണ്ണുകൾക്ക് വളരെ സൂക്ഷ്‌മവും ലോലവുമായ രക്തക്കുഴലുകളാണ് ഉള്ളത്. അതുകൊണ്ട് ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ കണ്ണുകളിലെ രക്തക്കുഴലുകള്‍ക്ക് ക്ഷതമേല്‍ക്കാം. റെറ്റിനയുടെ ഘടനയിലും മാറ്റം വരാം.

Heart disease early signs in eyes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു; പോളിങ് ഡിസംബര്‍ 9 നും 11 നും, വോട്ടെണ്ണൽ 13 ന്

റഷ്യന്‍ ഹെലികോപ്റ്റര്‍ നിയന്തണം വിട്ട് വീട്ടില്‍ ഇടിച്ചുതകര്‍ന്നു; അഞ്ചുപേര്‍ മരിച്ചു- വിഡിയോ

അറിഞ്ഞ് ഉപയോ​ഗിക്കാം, സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുന്നതും ഉപയോ​ഗിക്കേണ്ട വിധവും

ക്യാവിറ്റിയെ ഇനി ഭയക്കേണ്ട, ഇനാമലിന് പകരം ജെൽ വികസിപ്പിച്ച് ​ഗവേഷകർ

പഞ്ചായത്തുകളില്‍ 25,000 രൂപ, കോര്‍പ്പറേഷനില്‍ ഒന്നര ലക്ഷം വരെ; ചെലവഴിക്കാവുന്ന തുക ഇങ്ങനെ, തെരഞ്ഞെടുപ്പു വിശദാംശങ്ങള്‍

SCROLL FOR NEXT