ഹെപ്പറ്റൈറ്റിസിനെതിരെ പ്രതിരോധം തീർക്കാം  പ്രതീകാത്മക ചിത്രം
Health

ന്‍റെ പൊന്ന് കരളേ..! ഹെപ്പറ്റൈറ്റിസിനെതിരെ പ്രതിരോധം തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

രോ വർഷവും ആ​ഗോളതലത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നത് 13 ലക്ഷം ആളുകളാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്. രക്തത്തിലെ ബിൽറൂബിന്‍റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തം അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസിന് കാരണം. കരളിനെയാണ് ഇത് പ്രധാനമായും ബാധിക്കുക.

പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്നിങ്ങനെയാണ് അവയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഈ വൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരും. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ മലിന ജലം-ഭക്ഷണം എന്നിവയിൽ നിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാം. രോഗിയുടെ മലവിസർജ്യത്തിൽ ഈ വൈറസുകളുടെ സാന്നിധ്യം ഉണ്ടാവും.

ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രക്തത്തിലൂടെയാണ് പകരുന്നത്. ഈ വൈറസുകൾ കുട്ടികളിൽ ഗുരുതരമായ ലിവർ സിറോസിസിനും കാൻസറിനും കാരണമാകുന്നു. ഗർഭിണികളായ അമ്മമാർ രോഗികളാണെങ്കിൽ അവരുടെ കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പടരാം.

ലക്ഷണങ്ങൾ

രോഗത്തിന്‍റെ പ്രകടമായ ലക്ഷണം ചർമ്മവും കണ്ണും മൂത്രവുമെല്ലാം മഞ്ഞ നിറത്തിലാകുന്നതാണ്. ഗുരുതരാവസ്ഥയിൽ നഖത്തിനടിയും നിറം കാണാം. കരളിന്‍റെ ഭാഗത്ത് വേദനയും അനുഭവപ്പെടാം. വിട്ടുമാറാത്ത പനിയും ഛർദിയും ഉണ്ടാകുന്നത് രോഗം മൂർച്ഛിച്ചതിന്‍റെ ലക്ഷണമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതിരോധ കുത്തിവെപ്പുകൾ

ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവക്ക് വാക്സിൻ നിലവിലുണ്ട്. ഹെപ്പറ്റൈറ്റിസ്-ബി ബാധിച്ച സ്ത്രീ ആദ്യ ഡോസ് കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനകം നൽകണം. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ കൂടുതൽ ഡോസുകൾ ആവശ്യമായി വരാറുണ്ട് എങ്കിലും ഭൂരിഭാഗം ആളുകൾക്കും സാധാരണ ഡോസ് തന്നെ മതിയാകും. 95 ശതമാനം ആളുകളും ഈ കുത്തിവെയ്പിലൂടെ ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ പ്രതിരോധശേഷി നേടുന്നു. എച്ഐവി/എയ്ഡ്സ് രോഗികൾക്കും വളർച്ചയെത്താതെ ജനിച്ച നവജാതശിശുക്കൾക്കും ഈ കുത്തിവെയ്പ് എടുക്കാം.

10 ശ​​ത​​മാ​​നം ആ​​ളു​​ക​​ളി​​ൽ വൈ​​റ​​സ്​ ശ​​രീ​​ര​​ത്തി​​ൽ​ ത​​ന്നെ നി​​ല​​നി​​ൽ​​ക്കു​​ക​​യും പി​​ന്നീ​​ട് ക്രോ​​ണി​​ക് ഹെ​​പ്പ​​റ്റൈ​​റ്റി​​സ്, സി​റോ​​സി​​സ്​ ലി​​വ​​ർ കാ​​ൻ​​സ​​ർ എ​​ന്നീ ഗു​​രു​​ത​​ര​​മാ​​യ ക​​ര​​ൾ​രോ​​ഗ​​ങ്ങ​​ളാ​​യി പ​​രി​​ണ​​മി​​ക്കു​​ക​​യും ചെ​​യ്യാം. വി​​ക​​സി​​ത രാ​​ജ്യ​​ങ്ങ​​ളി​​ൽ ‘ബി’​​യും ‘സി​’​യു​​മാ​​ണ് ലി​​വ​​ർ കാ​​ൻ​​സ​​റിന്റെ മു​​ഖ്യ കാ​​ര​​ണം. ഈ ​​ര​​ണ്ടു വൈ​​റ​​സി​​നു​​മെ​​തി​​രെ ഫ​​ല​​പ്ര​​ദ​​മാ​​യ ചി​​കി​​ത്സ​രീ​​തി​​ക​​ൾ ല​​ഭ്യ​​മാ​​ണ്.

കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും

രോഗികള്‍ വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. റെഡ് മീറ്റ് കഴിക്കുന്നതും രോഗം വഴളാക്കും. ഉപ്പ് കുറക്കുക.

ദിവസും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. നാരങ്ങ ജ്യൂസ് നല്ലതാണ്. ഓട്സ്, നട്സ്, പയറുവർഗങ്ങൾ എന്നിവ കഴിക്കാം. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റില്‍ ഉൾപ്പെടുത്താം.

ലോക ഹെപ്പറ്റൈറ്റിസ് ദിനം ജൂലൈ 28ന്

എല്ലാവർഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറല്‍ ഹെപ്പറ്റൈറ്റിസ് 2030 തോടു കൂടി നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മഞ്ഞപ്പിത്തം എന്ന രോഗത്തെക്കുറിച്ചും പകരുന്ന രീതി, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. 'ഇത് പ്രവർത്തിക്കാനുള്ള സമയമാണ്'- എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

1960 കളിൽ ഹെപ്പറ്റൈറ്റിസ് ബി വൈറസ് (HBV) കണ്ടുപിടിക്കുകയും വൈറസിനുള്ള രോഗനിർണയ പരിശോധനയും വാക്സിനും വികസിപ്പിച്ചെടുക്കുകയും ചെയ്ത നോബൽ സമ്മാന ജേതാവായ ശാസ്ത്രജ്ഞൻ ഡോ. ബറൂച്ച് ബ്ലംബെർഗിൻ്റെ ജന്മദിനമായതിനാലാണ് ജൂലൈ 28 എന്ന തീയതി തെരഞ്ഞെടുത്തത്.‍2 007ലാണ് വേൾഡ് ഹെപ്പറ്റൈറ്റിസ് അലയൻസ് സ്ഥാപിതമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT