പാദങ്ങൾ വിണ്ടുകീറുന്നത് ഒഴിവാക്കാൻ വീട്ടിലെ പൊടിക്കൈകൾ 
Health

മഞ്ഞുകാലമായി, പാദങ്ങൾ വിണ്ടുകീറുന്നത് ഒഴിവാക്കാൻ വീട്ടില്‍ തന്നെ പരിഹാരം

ശൈത്യകാലത്ത് ചൂടുവെള്ളം കൊണ്ട് ദിവസവും കാലുകൾ കഴുകുന്ന ശീലം ഒഴിവാക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ഞുകാലം തുടങ്ങിയാൽ പിന്നെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പാദങ്ങൾ വിണ്ടുകീറുന്നത്. കാലുകളിലെ എണ്ണമയം കുറയുമ്പോഴാണ് ചർമം വരണ്ട് തൊലിയിൽ വീണ്ടുകീറലുകൾ പ്രത്യക്ഷപ്പെടുന്നത്. ഈ സമയം പദങ്ങൾക്ക് ശരിയായി സംരക്ഷിക്കുക എന്നത് പ്രധാനമാണ്.

ശൈത്യകാലത്ത് ചൂടുവെള്ളം കൊണ്ട് ദിവസവും കാലുകൾ കഴുകുന്ന ശീലം ഒഴിവാക്കാം. ഇത് കാലുകളെ കൂടുതൽ വരണ്ടതാക്കും. കൂടാതെ സോപ്പിന്റെ അമിത ഉപയോ​ഗവും വരൾച്ച കൂട്ടും. ഇടയ്ക്കിടെ പാദങ്ങളിൽ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് പാദങ്ങളിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. രാത്രി കിടക്കുന്നതിന് മുൻപ് കറ്റാർവാഴ അടങ്ങിയ ലേപനങ്ങൾ ഉപയോ​ഗിക്കുന്നതും നല്ലതാണ്.

പാദങ്ങളിലെ വിണ്ടുകീറൽ തടയാൻ ഉപ്പ് സഹായിക്കും. ഇളംചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങൾ അതിൽ മുക്കിവയ്ക്കാം. ബേക്കിങ് സോഡയും ഉപ്പും ഇട്ട വെള്ളത്തിലും കാല് മുക്കിവയ്ക്കുന്നത് നല്ലതാണ്. ഇളം ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തുന്നതും വിണ്ടുകീറൽ തടയാൻ ​ഗുണകരമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരൻ

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിൽ കൊല്ലപ്പെട്ടു; ബിഹാർ സ്വദേശിയായ പ്രതി പിടിയിൽ

'ഇതുമാതിരിയൊരു ഫീല്‍ ഇതുക്ക് മുന്നാടി ഇരുന്തതേ ഇല്ല'; മധുബാല-ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' ട്രെയ്‌ലർ

പ്രശസ്ത നാടകപ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു; നാല് പതിറ്റാണ്ടിന്റെ അഭിനയ സപര്യയ്ക്ക് വിരാമം

എംബസിയില്‍ നിന്നെന്ന് പറഞ്ഞ് വിളിക്കും; 'കോളര്‍ ഐഡി സ്പൂഫിങ്', യുഎഇയില്‍ മുന്നറിയിപ്പ്

SCROLL FOR NEXT