coriander seed Pinterest
Health

വയറ്റിൽ ​ഗ്യാസു കയറുന്ന പ്രശ്നമുണ്ടോ? ശീലമാക്കാം 'മല്ലിച്ചായ'

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട എണ്ണയാണ് ലിനലൂള്‍. ഈ എണ്ണകൾക്ക് കാർമിനേറ്റീവ് ഗുണങ്ങൾ ഉണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

വയറ്റിൽ ​ഗ്യാസു കയറ്റം പതിവാണോ? അതിന് നല്ലൊരു മാർഗമാണ് മല്ലിയിട്ടു തിളപ്പച്ച വെള്ളം. വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാൻ പണ്ടുള്ളവർ സ്ഥിരമായി ഉപയോഗിച്ചിരുന്ന പൊടിക്കൈ കൂടിയായിരുന്നു ഇത്. മല്ലിയില്‍ അടങ്ങിയ അസ്ഥിര എണ്ണകളാണ് ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കുന്നത്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട എണ്ണയാണ് ലിനലൂള്‍. ഈ എണ്ണകൾക്ക് കാർമിനേറ്റീവ് ഗുണങ്ങൾ ഉണ്ട്. മല്ലി കഴിക്കുമ്പോൾ, ഇതിലെ എണ്ണകൾ ദഹനനാളത്തിലെ പേശികളെ റിലാക്സ് ചെയ്യാന്‍ സഹായിക്കുകയും വയറ്റിലും കുടലിലും കുടുങ്ങിയ ഗ്യാസ് എളുപ്പത്തില്‍ പുറത്തേക്ക് പോകാനും സഹായിക്കും.

ഇത് ദഹനത്തിന് ആവശ്യമായ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ഭക്ഷണം ശരിയായി ദഹിക്കാൻ സഹായിക്കുകയും, ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പെട്ടെന്ന് ആശ്വാസം കിട്ടാന്‍ മല്ലിയുടെ വിത്തുകൾ ചവയ്ക്കുകയോ അല്ലെങ്കിൽ മല്ലി ചായ ഉണ്ടാക്കി കുടിക്കുകയോ ചെയ്യുന്നത് നല്ലതാണ്. മല്ലിവിത്തുകൾ ചെറുതായി വറുത്ത ശേഷം പൊടിക്കുന്നത് അതിന്റെ മണവും ഗുണം വര്‍ധിക്കാന്‍ സഹായിക്കും. വിത്തുകളായാലും പൊടിയായാലും ചൂടും ഈർപ്പവുമില്ലാത്ത എയർടൈറ്റ് കണ്ടെയ്‌നറുകളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

Home remedy for gas trouble in stomach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍, അഞ്ചു വേരിയന്റുകള്‍; ടൊയോട്ട ഗ്ലാന്‍സ ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന്‍ സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ