രീതി മാറിയാല്‍ പോഷകങ്ങളുടെ ലഭ്യത കുറയാം 
Health

ആവിയില്‍ പുഴുങ്ങുന്നതാണോ വെള്ളത്തില്‍ വേവിക്കുന്നതാണോ പോഷകസമൃദ്ധം, രീതി മാറിയാല്‍ പോഷകങ്ങളുടെ ലഭ്യത കുറയാം

പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന താലനില, വെള്ളം, കൊഴുപ്പ് എന്നിവ പോഷകങ്ങളുടെ ലഭ്യത കൂട്ടാനും കുറയ്ക്കാനും കാരണമാകും

സമകാലിക മലയാളം ഡെസ്ക്

പുഴുങ്ങിയും വേവിച്ചും വറുത്തുമൊക്കെ നമ്മള്‍ ഭക്ഷണം രുചിയുള്ളതാക്കാറുണ്ട്. എന്നാൽ പാചകം ചെയ്യുമ്പോൾ രുചിയിൽ മാത്രമല്ല, അവയുടെ പോഷകമൂല്യത്തിലും മാറ്റം വരാം. സാധനം എത്ര ഫ്രഷ് ആണെ​ങ്കിലും പാകം ചെയ്യുന്ന രീതിമാറിയാൽ അവയുടെ പോഷകങ്ങൾ നഷ്ടമായേക്കും. പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന താലനില, വെള്ളം, കൊഴുപ്പ് എന്നിവ പോഷകങ്ങളുടെ ലഭ്യത കൂട്ടാനും കുറയ്ക്കാനും കാരണമാകും.

വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകള്‍; ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ സി പോലുള്ളവ ചൂടിനോടും വെള്ളത്തോടും സംവേദനക്ഷമതയുള്ളവയാണ്. അതിനാല്‍ അത്തരം ഭക്ഷണം പാചകം ചെയ്യുമ്പോള്‍ അവ എളുപ്പത്തില്‍ അപ്രത്യക്ഷമാകും.

കൊഴുപ്പില്‍ ലയിപ്പിക്കുന്ന വിറ്റാമിനുകള്‍; വിറ്റാമിന്‍ എ, ഡി, ഇ, കെ പോലുള്ളവ കൊഴുപ്പ് ഉപയോഗിച്ച് പാകം ചെയ്യുമ്പോൾ നന്നായി ആഗിരണം ചെയ്യപ്പെടുമെങ്കിലും ഉയർന്ന ചൂട് അവ നഷ്ടപ്പെടാൻ കാരണമാകും.

ധാതുക്കൾ: പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ചൂടിൽ നിലനിൽക്കുമെങ്കിലും പാകം ചെയ്യുമ്പോൾ ധാതുക്കൾ വെള്ളത്തിലേക്ക് ഒലിച്ചിറങ്ങുകയും ഭക്ഷണത്തിൽ ധാതുക്കളുടെ അളവു കുറയുകയും ചെയ്യാം.

ആന്റി-ഓക്സിഡന്റുകൾ; ആൻറി ഓക്സിഡൻറുകൾ ഒരു മിക്സഡ് ബാഗാണ്. ചില പാചക രീതികൾ അവയുടെ അളവ് വർധിപ്പിക്കുന്നു, മറ്റുള്ളവ കുറയ്ക്കുന്നു.

ആവിയിൽ വേവിക്കുക

ഭക്ഷണം ആവിയിൽ വേവിക്കുന്ന അവയുടെ പോഷകങ്ങളുടെ ലഭ്യത വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് ആരോ​ഗ്യവിദ​​ഗ്ധർ പറയുന്നത്. ഈ രീതി വെള്ളം, കൊഴുപ്പ് അല്ലെങ്കിൽ ഉയർന്ന താപനില എന്നിവയുമായി നേരിട്ട് സമ്പർക്കം ഉണ്ടാകുന്നില്ല. തിളച്ച വെള്ളത്തിൽ നിന്നുള്ള ചൂടാണ് ഭക്ഷണം പാകം ചെയ്യാൻ ഉപയോ​ഗിക്കുന്നത്. ഈ രീതി വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളെ സംരക്ഷിക്കുന്നു. കൂടാതെ കൊഴുപ്പ് ചേരാത്തതിനാൽ വിറ്റാമിൻ എ, ഇ പോലെ കൊഴുപ്പിൽ ലയിക്കാത്ത വിറ്റാമിനുകളും സംരക്ഷിക്കപ്പെടുന്നു. കൂടാതെ ആന്റി-ഓക്സിഡന്റുകളുടെ അളവും വർധിപ്പിക്കാൻ ഈ പാചക രീതി സഹായിക്കും.

​ഗ്രില്ലിങ്

ഭക്ഷണം എണ്ണ ഉപയോ​ഗിക്കാതെ തന്നെ രുചികരമാക്കാനുള്ള മികച്ച മാർ​ഗമാണ് ​ഗ്രില്ലിങ്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഉയർന്ന താപനില ചില പോഷകങ്ങളെ നഷ്ടമാക്കും. ​ഭക്ഷണം തിളപ്പിക്കുകയും വറുക്കുകയും ചെയ്യുന്നതിനെക്കാൾ കൂടുതൽ പോഷകങ്ങളെ നിലനിർത്താൻ ​ഗ്രില്ലിങ് സഹായിക്കും. എന്നാൽ വിറ്റാമിൻ സി പോലുള്ള ചൂട് സംവേദനക്ഷമതയുള്ളവ നഷ്ടമാകും. മാംസം പോലുള്ളവ ​ഗ്രില്ലു ചെയ്യുമ്പോൾ അധിക കൊഴുപ്പ് ഉരുകാനും ഭക്ഷണത്തെ പോഷകമൂല്യമുള്ളതാക്കാനും സഹായിക്കും.

അതേസമയം ഭക്ഷണം ഫ്രൈ ചെയ്യുമ്പോൽ അത് ഭക്ഷണത്തിന്റെ പോഷകങ്ങൾ ഇല്ലാതാക്കാൻ കാരണമാകും. ഉയർന്ന ഊഷ്മാവിൽ ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണം രുചിയിൽ കേമനാണെങ്കിലും പോഷകങ്ങളുടെ കാര്യത്തിൽ പിന്നിലാണ്. കൂടാതെ ഇവ കലോറിയുടെ അളവിലും മുന്നിലാണ്. കൂടാതെ വറുക്കുന്നത് ട്രാൻസ് ഫാറ്റുകളും ഫ്രീ റാഡിക്കലുകളും പോലുള്ള ഹാനികരമായ സംയുക്തങ്ങൾ സൃഷ്ടിക്കും. അവ വീക്കം, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

'മൊത്തം ഇക്കാക്കമാര്‍ ആണല്ലോ?'; അവാര്‍ഡില്‍ വര്‍ഗീയ പരാമര്‍ശവുമായി ലസിത പാലക്കല്‍

ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ നാലിന്, കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ നവംബര്‍ 23ന്; ചടങ്ങുകള്‍ ഇങ്ങനെ

ചുമയും ജലദോഷവും ഉള്ളവര്‍ കരിപ്പെട്ടി ചായ കുടിക്കുന്നത് കൊണ്ട് ഗുണമുണ്ടോ?

സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ബിജെപിയിൽ കലഹം; നേമം ഏരിയാ പ്രസിഡന്റ് രാജിവെച്ചു

SCROLL FOR NEXT