മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പ്രവർത്തനരംഗത്ത് ഉത്സാഹം വർധിക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ അനുകൂലമായ ദിനമാണ്. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
തടസങ്ങൾ മാറി കാര്യങ്ങൾ ലളിതമാകും. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസം അനുഭവപ്പെടും. ബന്ധങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാകും. ആരോഗ്യവും മെച്ചപ്പെടും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്ക് അവസരം ലഭിക്കും. ബന്ധുക്കളുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. യാത്രകളിൽ ജാഗ്രത വേണം. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ചെലവുകളിൽ നിയന്ത്രണം ആവശ്യമാണ്. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. വിദേശബന്ധമുള്ള കാര്യങ്ങൾ മുന്നേറും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പുതിയ സൗഹൃദങ്ങൾ പ്രയോജനകരമാകും. ധാർമ്മിക പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കും. നല്ല ദൈവാധീനം ഉള്ള കാലമാണ്. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ജോലിയിൽ ഉയർച്ച നേടും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരാം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
പുതിയ അവസരങ്ങൾ ലഭിക്കും. ഭാഗ്യം അനുകൂലമായിരിക്കും. പുണ്യക്ഷേത്ര ദർശനത്തിന് യോഗം കാണുന്നു. സാമ്പത്തിക നിലഭദ്രമായി തുടരും. പൊതുവേ ഭാഗ്യമുള്ള സമയമാണ്.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
വരുമാന മാർഗങ്ങൾ വികസിക്കും. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേട്ടം വർധിക്കും. പ്രതി സന്ധികൾ മറികടക്കാൻ കഴിയും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ചില കാര്യങ്ങളിൽ വൈകിപ്പോകൽ അനുഭവപ്പെടാം. സ്ഥിരപ്രയത്നം ആവശ്യമാണ്. ആത്മവിശ്വാസം നിലനിർത്തുക. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്. യാത്രകൾ ഗുണകരമാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
കാര്യങ്ങൾ ആഗ്രഹിച്ചതുപോലെ മുന്നേറും. സാ മ്പത്തിക പുരോഗതി കൈവരിക്കും. പുതിയ ബ ന്ധങ്ങൾ ഗുണകരമാകും. ജോലിയിൽ ഉയർച്ച നേ ടും. വസ്തു ഇടപാടുകൾ ലാഭകരമായി നടത്തും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ബന്ധുക്കളെ സന്ദർശിക്കാൻ അവസരം ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സമയം അനു കൂലമാണ്. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)
തൊഴിൽകാര്യങ്ങൾ അനുകൂലമായി മുന്നേറും. പങ്കാളിയുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽ കണം. സന്തോഷകരമായ വാർത്തകൾ ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.
Astrology: Daily Horoscope 11-1-2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

