ഒന്നാം ക്ലാസുകാരന്റെ ബാഗിന് ഭാരം, തുറന്നു നോക്കിയപ്പോള്‍ മൂര്‍ഖന്‍ പാമ്പ്

എളമക്കര സ്വദേശി റിന്‍ഷാദ് എത്തി മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.
First grader's bag was heavy, but when he opened it, he found a cobra snake
ഒന്നാം ക്ലാസുകാരന്റെ ബാഗില്‍ മൂര്‍ഖന്‍ പാമ്പ് SCREEN GRAB
Updated on
1 min read

കൊച്ചി: കാക്കനാട് അത്താണിയില്‍ ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. അത്താണി എളവക്കാട്ട് അബ്ദുള്‍ അസീസിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടിച്ചത്. ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. എളമക്കര സ്വദേശി റിന്‍ഷാദ് പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.

First grader's bag was heavy, but when he opened it, he found a cobra snake
സംസ്ഥാനത്ത് 75,015 അധ്യാപകര്‍ക്ക് കെ-ടെറ്റ് യോഗ്യത ഇല്ല; പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍, അടുത്ത പരീക്ഷ ഫെബ്രുവരിയില്‍

ഇന്നലെ വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് എത്തിയ കുട്ടി വീട്ടിലെ ഹാളില്‍ മേശക്ക് താഴെ ബാഗ് വച്ചിരുന്നു. ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറി അടിച്ചു വാരുന്നതിനിടെ മേശക്ക് താഴെയിരുന്ന ബാഗ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ബാഗിനു ഭാരം തോന്നിയത്. തുറന്നു നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്. ഇത് വീട്ടിലുള്ളവരെ പരിഭ്രാന്തരാക്കി. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയുടെ സ്‌കൂള്‍ ബാഗ് മുറ്റത്തേക്ക് എറിയുകയും കുറേയധികം ചാക്കിട്ട് മൂടുകയുമായിരുന്നു.

First grader's bag was heavy, but when he opened it, he found a cobra snake
'അത് സ്വാഭാവിക നന്ദി പറച്ചില്‍, ഞാൻ മതേതര വിശ്വാസി'; ലത്തീന്‍ സഭാ പരാമര്‍ശത്തില്‍ വിശദീകരണവുമായി കൊച്ചി മേയര്‍

ഉടന്‍ തന്നെ വനം വകുപ്പിന്റെ സര്‍പ്പ റെസ്‌ക്യൂ ടീമിലെ പാമ്പ് പിടുത്ത വിദഗ്ധരെ വിവരം അറിയിച്ചു. എളമക്കര സ്വദേശി റിന്‍ഷാദ് എത്തി മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. അന്തരീക്ഷം ചൂടായപ്പോള്‍ വീടിനകത്തെ തണുപ്പിലേക്ക് കയറിയ മൂര്‍ഖന്‍ പാമ്പ് ബാഗില്‍ കയറിയതാകാം എന്നാണ് കരുതുന്നത്.

Summary

First grader's bag was heavy, but when he opened it, he found a cobra snake.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com