Insulin Pexels
Health

കൂടിയാൽ കാൻസർ, കുറഞ്ഞാൽ ന്യുമോണിയ, ഇൻസുലിൻ പ്രതിരോധം എങ്ങനെ തിരിച്ചറിയാം?

ഇൻസുലിൻ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് വേണ്ടി മാത്രമല്ല പ്രവർത്തിക്കുന്നത്, അവ വളർച്ചയെ സഹായിക്കുന്ന ഹോർമോൺ കൂടിയാണ്.

സമകാലിക മലയാളം ഡെസ്ക്

രീരത്തിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ് ഇൻസുലിൻ. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിനും വളർച്ചയെ സഹായിക്കുന്നതിനുമായി പാൻക്രിയാസിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ അമിതമായാലും കുറഞ്ഞാലും ​ഗുരുതരമാണ്.

ഇൻസുലിന്റെ അഭാവത്തിൽ ശരീരത്തിലെ കോശങ്ങളിൽ ശരിയായ മെറ്റബോളിസം നടക്കില്ല. ഇന്‍സുലിന്‍ തീര്‍ത്തും ഇല്ലാത്ത അവസ്ഥയാണ് ടൈപ്പ് വൺ ഡയബറ്റീസ്.

ഇൻസുലിന്‍ കുറഞ്ഞാൽ

ശരീരത്തിൽ ഇൻസുലിൻ ഇല്ലാതായാൽ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന ഗ്ലൂക്കോസിനെ കോശങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. അവയെ വൃക്കകൾ അരിച്ച് മൂത്രത്തിലൂടെ പുറന്തള്ളും. അണുബാധയെ ചെറുക്കാനുള്ള കോശങ്ങളുടെ കഴിവു കുറയുന്നു. ഇത് ഗുരുതര ആരോഗ്യ സങ്കീർണതകളിലേക്കും ന്യൂമോണിയ പോലുള്ള അവസ്ഥയിലേക്കും നയിക്കും.

ഇൻസുലിൻ പ്രതിരോധം

ഇൻസുലിൻ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് വേണ്ടി മാത്രമല്ല പ്രവർത്തിക്കുന്നത്, അവ വളർച്ചയെ സഹായിക്കുന്ന ഹോർമോൺ കൂടിയാണ്. പൂർണ്ണവളർച്ചയെത്തിയ ശരീരത്തിൽ ഇൻസുലിൻ അമിതമാകുന്നത് കോശങ്ങൾ പെരുകാനും കാൻസർ പോലുള്ള ​ഗുരുതര സാഹചര്യങ്ങളിലേക്ക് നയിക്കാനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇൻസുലിന്റെ പ്രവർത്തനം നിയന്ത്രിച്ചു നിർത്തേണ്ടത് പ്രധാനമാണ്.

ഇൻസുലിൻ പ്രതിരോധം എങ്ങനെ തിരിച്ചറിയാം

ഇൻസുലിൻ പ്രതിരോധമുള്ളവരിൽ കഴുത്തിനും ചുറ്റും, കക്ഷത്തിലും ഇടുപ്പിലും കറുപ്പ് പ്രത്യക്ഷപ്പെടാം. കൂടാതെ ഉയർന്ന രക്തസമ്മർദം, പുരുഷന്മാരിൽ ഉദ്ധാരണക്കുറവ് (ED), സ്ത്രീകളിൽ PCOS എന്നിവയ്ക്ക് കാരണമാകാം.

സ്കിൻ ടാഗുകൾ

ശരീരത്തിൽ മണൽ തരികൾ പോലെ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന സ്കിൻ ടാ​ഗുകൾ ഇൻസുലിൻ പ്രതിരോധത്തിന്റ ഒരു പ്രധാന സൂചനയാണ്. സ്ഥിരമായി ഉയർന്ന ഇൻസുലിൻ അളവ് ചർമകോശ വളർച്ചയെ ഉത്തേജിപ്പിച്ചേക്കാം. ഇത് സ്കിൻ ടാഗുകളുടെ രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാം.

പുരുഷന്മാരിൽ, ഇൻസുലിൻ പ്രതിരോധം രക്തക്കുഴലുകളുടെ ആരോഗ്യത്തെയും ഹോർമോൺ സന്തുലിതാവസ്ഥയെയും ബാധിക്കുന്നു. രക്തക്കുഴലുകളുടെ പ്രവർത്തനം തടസ്സപ്പെടുന്നതോടെ ടെസ്റ്റോസ്റ്റിറോൺ അളവ് വ്യത്യാസപ്പെടുകയും ഉദ്ധാരണക്കുറവിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. സ്ത്രീകളിൽ, ഉയർന്ന ഇൻസുലിൻ അളവു അമിതമായ ആൻഡ്രോജൻ ഉൽപാദനത്തിന് കാരണമാകുന്നു. ഇത് ക്രമരഹിതമായ ആർത്തവചക്രം, മുഖക്കുരു, ശരീരഭാരം, പ്രത്യുൽപാദന പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു.

ഇൻസുലിൻ പ്രതിരോധം എങ്ങനെ പരിഹരിക്കാം

പ്രാരംഭഘട്ടത്തിൽ ഇൻസുലിൻ പ്രതിരോധം ജീവിതശൈലി മാറ്റത്തിലൂടെ പരിഹരിക്കപ്പെടാം. അതിനായി ആദ്യം ചെയ്യേണ്ടത് പാൻക്രിയാസിന് അമിത സമ്മർദം നൽകാതിരിക്കുക എന്നതാണ്. പാൻക്രിയാസിന്റെ പ്രവർത്തനം എത്രയും നോർമൽ ആക്കാമോ അത്രയും ശ്രദ്ധിക്കുക

  • പതിവ് ശാരീരിക പ്രവർത്തനങ്ങൾ

  • സമതുലിതമായ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണക്രമം.

  • ഗുണനിലവാരമുള്ള ഉറക്കം.

  • സമ്മർദ നിയന്ത്രണം.

  • പഞ്ചസാരയുടെ ഉപയോഗം പരമിതപ്പെടുത്തുക.

ഇൻസുലിൻ പ്രതിരോധം പ്രീ ഡയബറ്റിസ്, ടൈപ്പ് 2 പ്രമേഹം അല്ലെങ്കിൽ കഠിനമായ പിസിഒഎസ് എന്നിവയിലേക്ക് വികസിച്ചിട്ടുണ്ടെങ്കിൽ, ജീവിതശൈലി പരിഷ്കരണത്തോടൊപ്പം മെറ്റ്ഫോർമിൻ പോലുള്ള മരുന്നുകളും ആവശ്യമായി വന്നേക്കാം.

ഇൻസുലിൻ പരിശോധനകൾ

വളരെ കുറഞ്ഞ ചെലവിൽ നടത്താവുന്ന രക്തപരിശോധനയിലൂടെ ഇൻസുലിൻ അളവു പരിശോധിക്കാനും പ്രമേഹത്തെ നേരത്തെ തന്നെ നിയന്ത്രിക്കാനും സഹായിക്കും. ശരിയായ സ്ഥിരീകരണത്തിന് ഫാസ്റ്റിങ് ഗ്ലൂക്കോസ്, ഫാസ്റ്റിങ് ഇൻസുലിൻ, HOMA-IR തുടങ്ങിയ രക്തപരിശോധനകൾ നടത്താവുന്നതാണ്.

How do I know I am insulin resistant?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിനിമാ താരങ്ങള്‍ കളം പിടിക്കുമോ?; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍; മോദിയുടെ സന്ദര്‍ശനത്തില്‍ ഞെട്ടിക്കാന്‍ ബിജെപി

'പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും, ചാണകപ്പുഴു'; ഉമ്മയെ അടിച്ചിറക്കിയെന്ന അഖില്‍ മാരാരുടെ ആരോപണത്തിനെതിരെ ഷിയാസ്

പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കല്‍, അഭിമാനം

2024 ആവര്‍ത്തിക്കുമോ?, ഇത്തവണയും റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് ഫീല്‍ഡ് അംപയർ

എണ്ണ വില ബാരലിന് 150 ഡോളറാവും, മുന്നറിയിപ്പുമായി ഖത്തര്‍ ഊര്‍ജ്ജമന്ത്രി; പെട്രോള്‍ വില ഉയരുമോ?

SCROLL FOR NEXT