HAIR DYE Pinterest
Health

ഹെയർ ഡൈ ഉപയോ​ഗം കരളിനെ ബാധിക്കുമോ?

ഹെയർ ഡൈകളിൽ പ്രധാനമായും അമോണിയ, ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയ കഠിനമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ട്രെൻഡിനൊപ്പം മുടിയിൽ പല പരീക്ഷണങ്ങൾ നടത്തുന്നവരുണ്ട്. അതിൽ പ്രധാനം ഹെയർ ഡൈകളാണ്. മുടിയിൽ പെയിൽ ബെർ​ഗണ്ടി മുതൽ കട്ട ചുവപ്പ് വരെയുള്ള നിറങ്ങൾ പൂശി നടക്കുമ്പോൾ കരളിന്റെ ആരോ​ഗ്യത്തിന് ചിലപ്പോൾ പണിയാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ്​ഗധർ പറയുന്നു. അടുത്തിടെ സ്ഥിരമായി പല ഹെയർ ഡൈകൾ പരീക്ഷിച്ച പെൺകുട്ടിക്ക് കരൾ തകരാറിലായതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിലടക്കം ചർച്ചകൾ സജീവമായിരുന്നു. ഇതിന്റെ പിന്നിലെ വാസ്തവമെന്താണെന്ന് പരിശോധിക്കാം.

ഹെയർ ഡൈകളിൽ പ്രധാനമായും അമോണിയ, ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയ കഠിനമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയിൽ അടങ്ങിയ പ്രക‍ൃതിദത്ത എണ്ണ ഇല്ലാതാക്കാൻ കാരണമാകും. കാലക്രമേണ ഇത് മുടിയുടെ ആരോ​ഗ്യം നശിപ്പിക്കാനും മുടി ദുർബലമാകാനും പൊട്ടിപോകാനും കാരണമാകും. മാത്രമല്ല, ഇടയ്ക്കിടെയുള്ള ബ്ലീച്ചിങും കളറിങും മുടിയുടെ പ്രോട്ടീൻ ഘടന നശിപ്പിക്കുന്നു. ഇത് മുടിയുടെ അറ്റം പിളരാനും അമിതമായ മുടി കൊഴിച്ചിലിനും കാരണമാകും.

ഹെയർ ഡൈ എങ്ങനെ കരളിന്റെ ആരോ​ഗ്യത്തെ ബാധിക്കും

ഹെയർ ഡൈകളിൽ, പ്രത്യേകിച്ച് കറുപ്പ് നിറമുള്ളവയിൽ, 'പാരാ-ഫിനിലിൻ ഡയമീൻ' (Para-phenylenediamine - PPD) എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മത്തിലൂടെ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുകയും കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തേക്കാം. ഇത് കരൾ വീക്കം പോലുള്ള അവസ്ഥ ഉണ്ടാക്കാം. മാത്രമല്ല, ഹെയർ ഡൈയുടെയും പുകവലിയുടെയും സംയോജിത ഉപയോഗം പ്രോഗ്രസീവ് ലിവർ ഡിസീസ് അഥവാ കരൾ സിറോസിസ് സാധ്യത വർധിപ്പിക്കുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

കെമിക്കല്‍ ഹെയര്‍ ഡൈകള്‍ ചിലരില്‍ തലയോട്ടിയിലെ ചൊറിച്ചില്‍, കടുത്ത അലര്‍ജി പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. പാരാ-ഫിനിലിൻ ഡയമീൻ എന്ന സംയുക്തം കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസിന് കാരണമാകും. പതിവായി മുടി കളര്‍ ചെയ്യുകയും തുടര്‍ച്ചയായ ചൊറിച്ചിലോ തിണര്‍പ്പോ ശ്രദ്ധയില്‍പ്പെടുകയും ചെയ്യുന്നുവെങ്കില്‍, അത് തലയോട്ടി ഹെയര്‍ ഡൈയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളോട് പ്രതികൂലമായി പ്രതികരിക്കുന്നതിന്റെ സൂചനയായിരിക്കാം.

ചിലപ്പോൾ അലർജി തലയോട്ടിയിൽ നീർവീക്കം, വേദനാജനകമായ കുമിളകൾ തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. അമോണിയ അടങ്ങിയ ഡൈകള്‍ പതിവായി ഉപയോഗിക്കുന്നത് തലയോട്ടിയുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും മുടി കൊഴിച്ചിലിന് കൂടുതല്‍ സാധ്യതയുള്ളതാക്കുകയും ചെയ്യും. കാലക്രമേണ, ഇത് ഗണ്യമായ അളവില്‍ മുടി കൊഴിച്ചിലിനും മുടിയുടെ സാന്ദ്രത കുറയുന്നതിനും കാരണമാകും.

പതിവായി ഹെയർ കളർ ഉപയോഗിക്കുന്നത് പലപ്പോഴും അമിതമായ മുടി വരള്‍ച്ചയിലേക്ക് നയിക്കുന്നു. ഇത് മുടി മങ്ങിയതും നിര്‍ജീവവുമാക്കുന്നു. മുടിയുടെ സ്വാഭാവിക ഈര്‍പ്പം നഷ്ടപ്പെടുന്നത് സന്തുലിതാവസ്ഥ തകരാറിലാകുന്നു. ഹെയര്‍ ഡൈ ചര്‍മ്മത്തില്‍ ദീര്‍ഘനേരം വച്ചുകൊണ്ടിരിക്കുന്നത് പിഗ്മെന്റേഷന്‍ പ്രശ്‌നങ്ങള്‍, തിണര്‍പ്പ് അല്ലെങ്കില്‍ പൊള്ളല്‍ എന്നിവയ്ക്ക് കാരണമാകും. അതിനാല്‍ ഈ ഉല്‍പ്പന്നങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഹെയര്‍ ഡൈ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ എങ്ങനെ തടയാം

  • അമോണിയ രഹിതമായ പ്രകൃതിദത്ത ഡൈകള്‍ ഉപയോഗിക്കുക.

  • ഇടയ്ക്കിടെ മുടി കളർ ചെയ്യുന്ന ശീലം ഒഴിവാക്കാം. വല്ലപ്പോഴുമെന്ന് രീതി പിന്തുടരാം.

  • മുടിയുടെ ജലാംശം നിലനിർത്തുന്നതിന് ഡീപ്പ് കണ്ടീഷനിങ് ട്രീറ്റ്മെൻ്റുകൾ, ഹെയർ മാസ്കുകൾ എന്നിവ ചെയ്യാം.

  • പാച്ച് ടെസ്റ്റ് ചെയ്ത ശേഷം മാത്രം പുതിയ ഹെയർ ഡൈ ഉപയോഗിക്കാം.

  • പതിവായി മുടി കളര്‍ ചെയ്യുന്നവരാണെങ്കില്‍ ഒരു പ്രൊഫഷണലിന്റെ സഹായത്തോടെ സുരക്ഷിതമായ ഉല്‍പ്പന്നം തിരഞ്ഞെടുക്കുക.

How hair colour dye affect liver health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ഡിഎ ആദ്യമായി പരാജയം നേരിട്ടു, അധികാരത്തില്‍ തുടരാനുള്ള ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടി, പ്രതിപക്ഷ ഐക്യത്തിന്റെ വിജയം'

കള്ളപ്പണ കേസിലെ പ്രതിയെ പിടികൂടാന്‍ സഹായിച്ചു; കേരള പൊലീസിന് അഭിനന്ദനം അറിയിച്ച് ഇഡി

'ഒരു നിമിഷത്തെ അശ്രദ്ധ പല കുടുംബങ്ങളുടേയും തീരാക്കണ്ണീരായി മാറാം'; ഹൈറേഞ്ചില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാന്‍ഡിലും വൻ വർധന; വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

ഹൈറേഞ്ചുകളില്‍ ' സൈറ്റ് ഡിസ്റ്റന്‍സ്' കുറവാകും, ഡ്രൈവിങ്ങില്‍ ശ്രദ്ധിക്കേണ്ടത്

SCROLL FOR NEXT