ഡിഎന്‍എയുടെ ഘടന പരിശോധിച്ച് വ്യക്തികളെ തിരിച്ചറിയാനുള്ള പരിശോധനയാണ് ഡിഎന്‍എ പ്രൊഫൈലിങ് (DNA) IMAGE CREDIT: IANS
Health

ഡിഎന്‍എ പരിശോധന എങ്ങനെ? അസ്ഥി സാമ്പിളുകളുടെ പ്രാധാന്യം?; അറിയേണ്ടതെല്ലാം

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരില്‍ പലരെയും ഇനിയും തിരിച്ചറിയാനുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരില്‍ പലരെയും ഇനിയും തിരിച്ചറിയാനുണ്ട്. അപകടത്തില്‍ മരിച്ചവരില്‍ പലരെയും തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് മൃതദേഹങ്ങള്‍. അടുത്ത ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് ഒത്തുനോക്കിയ ശേഷമായിരിക്കും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുക. മൃതദേഹങ്ങള്‍ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎന്‍എ (DNA) സാമ്പിള്‍ ശേഖരണം തുടങ്ങിയിട്ടുണ്ട്.

ഡിഎന്‍എ പരിശോധന എന്ത്?

ജനിതക തന്മാത്രകളായ ഡിഎന്‍എയുടെ ഘടന പരിശോധിച്ച് വ്യക്തികളെ തിരിച്ചറിയാനുള്ള പരിശോധനയാണ് ഡിഎന്‍എ പ്രൊഫൈലിങ്. അച്ഛന്‍, അമ്മ, മക്കള്‍, അടുത്ത രക്തബന്ധുക്കള്‍ എന്നിവരുടെ ഡിഎന്‍എകള്‍ തമ്മില്‍ സാമ്യമുണ്ടാകും.

അതിസങ്കീര്‍ണവും സൂക്ഷ്മവുമായ പരിശോധനകളാണ് നടത്തേണ്ടത്. ദുരന്തസ്ഥലത്ത് നിന്നും ശേഖരിക്കുന്ന അസ്ഥി സാമ്പിളുകളാണ് ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കുക. കാണാതായവരുടെ രക്തബന്ധത്തിലുള്ളവരുടെ രക്തസാമ്പിളുകളും റഫറന്‍സായി ശേഖരിക്കും. ഇതും പരിശോധനയ്ക്ക് വിധേയമാക്കിയാണ് രണ്ടും പൊരുത്തപ്പെടുന്നതാണോയെന്ന് മനസിലാക്കുന്നത്.

അസ്ഥി സാമ്പിളുകളില്‍ നിന്നും ഡിഎന്‍എ വേര്‍തിരിച്ചെടുക്കും. ആംപ്ലിഫിക്കേഷന്‍ വഴി ഡിഎന്‍എയുടെ കോടിക്കണക്കിന് പകര്‍പ്പുകളുണ്ടാക്കുന്നു. തുടര്‍ന്ന് സീക്വന്‍സിങ്ങിലൂടെ വ്യക്തിയുടെ ജനിതകഘടന തിരിച്ചറിയുന്ന ഒരു ഗ്രാഫ് തയ്യാറാക്കും. കാണാതായവരുടെ ബന്ധുക്കളുടെ കോശസാമ്പിളും പരിശോധനാവിധേയമാക്കി ഡിഎന്‍എ മാപ്പ് തയ്യാറാക്കും. ഇവ താരതമ്യം ചെയ്താണ് പൊരുത്തപ്പെടുന്നതാണോ എന്ന് മനസ്സിലാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT