Christmas dinner Meta AI Image
Health

ക്രിസ്മസിന് അപ്പവും ഇറച്ചിയും വീഞ്ഞും, അകത്താകുന്നത് 5,373 കലോറി! എരിച്ചു കളയാൻ എട്ടു ദിവസം നടക്കണം

ശരീരഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്നവരെയാണ് ഇത് ഏറ്റവും അധികം ബാധിക്കുക.

സമകാലിക മലയാളം ഡെസ്ക്

റെൻ കിച്ചൺസ് പുറത്തുവിട്ട പഠനമനുസരിച്ച്, ക്രിസ്മസ് ദിനത്തിൽ ഒരാൾ കഴിക്കുന്ന ഭക്ഷണത്തിൽ ശരാശരി 5,373 കലോറി അടങ്ങിയിട്ടുണ്ടെന്നാണ്. ഇത് പുരുഷന്മാർക്ക് ശുപാർശ ചെയ്യുന്ന ഒരു ദിവസത്തെ ശരാശരിയുടെ ഇരട്ടിയും സ്ത്രീകൾക്ക് മൂന്നിരട്ടിയുമാണ്. ഈ കലോറി കത്തിച്ചു തീർക്കാൻ ഒരാൾ 208 മണിക്കൂർ, അതായത് 8.6 ദിവസം നിർത്താതെ നടക്കേണ്ടി വരുമെന്നാണ് പഠനത്തിൽ പറയുന്നത്.

ക്രിസ്മസ് മുതൽ ന്യൂ ഇയർ വരെ നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ ഭക്ഷണവും മദ്യവും പ്രധാന താരങ്ങളാണ്. അവധിക്കാല ഒത്തുചേരലിൽ ഇഷ്ടവിഭവങ്ങൾ തീൻമേശയിൽ നിരത്തുമ്പോൾ, ഡയറ്റും കലോറി കണക്കുമൊക്കെ മറന്നു പോകും.

ശരീരഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്നവരെയാണ് ഇത് ഏറ്റവും അധികം ബാധിക്കുക. കർശന ഡയറ്റും വർക്ക്ഔട്ടും ഈ നാളുകളിൽ അവഗണിക്കുന്നത് ശരീരഭാരം പഴയപടിയാവാൻ കാരണമായേക്കാം.

ശ്രദ്ധിച്ചില്ലെങ്കിൽ തടി കേടാകും

ശരീരഭാരം കുറയ്ക്കൽ ഒരു മാരത്തൺ പോലെയാണ്. ഇടയ്ക്കൊന്ന് ഉഴപ്പിയാൽ അന്ന് വരെയുള്ള പരിശ്രമങ്ങൾ വെള്ളത്തിലാകും. സന്തുലിതാവസ്ഥ കണ്ടെത്തുകയാണ് പ്രധാനം. ഭക്ഷണത്തിൻ്റെ അളവു നോക്കി കഴിക്കുക.

ക്രിസ്മസ് നാളുകളിൽ കലോറിയുടെ അളവു വർധിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യം മദ്യമാണ്. ഒരു ഗ്ലാസ് റെഡ് വൈനിൽ 200 ൽ കൂടുതൽ കലോറി അടങ്ങിയിട്ടുണ്ട്. ഒരു പൈന്റ് ബിയറിൽ 200 ൽ കൂടുതൽ കലോറിയും ഉണ്ട്!

വയറു നിറഞ്ഞു എന്ന സൂചന തലച്ചോർ നൽകുന്നതിന് 20 മിനിറ്റ് എടുക്കും. പതിയെ നന്നായി ചവച്ചു ഭക്ഷണം കഴിക്കുന്നത് സംതൃപ്തി നൽകാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.

How many calories are in my Christmas dinner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് വഴിയമ്പലമല്ല, അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോട് കൂടി ഇടപെടണം'

ഉന്നാവോ ബലാത്സംഗ കേസ്: കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ശിക്ഷ മരവിപ്പിച്ചു, ജാമ്യം

കരിയറില്‍ ആദ്യം; ദീപ്തി ശര്‍മ ടി20 ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്

ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ദൃശ്യങ്ങൾ പകർത്തി, സ്വകാര്യത ലംഘിച്ചു; മാധ്യമങ്ങൾക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

അല്ല, ഈ ക്രിസ്മസ് എന്തിനാ നിരോധിച്ചത്? ജിംഗിള്‍ ബെല്‍സില്‍ ക്രിസ്മസ് ഉണ്ടോ?

SCROLL FOR NEXT