Sleep and heart health Representative Image
Health

നാലര മണിക്കൂറില്‍ താഴെ ഉറക്കം, ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

നാലര മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട വീക്കം ഉണ്ടാക്കുന്ന മാർക്കറുകളിൽ വ്യക്തമായ വർധനവിന് കാരണമാകുന്നുണ്ടെന്ന് അവർ കണ്ടെത്തി.

സമകാലിക മലയാളം ഡെസ്ക്

ദിവസവും രാത്രി എത്ര മണിക്കൂർ ഉറക്കം കിട്ടുന്നുണ്ട് ? ഉറക്കനഷ്ടം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ടെങ്കിലും അതിൽ പ്രധാനം ഹൃദ്രോ​ഗ സാധ്യതയാണ്. ഉറക്കം കുറയുന്നത് ഹൃദയാരോ​ഗ്യം മോശമാക്കാമെന്നും ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കാമെന്നും വിദ​ഗ്ധർ പറയുന്നു. ഇപ്പോഴിതാ സ്വീഡനിലെ ഉപ്സാല സർവകലാശാല നടത്തിയ പഠനത്തിൽ ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുന്ന ഉറക്കത്തിന്റെ ദൈർഘ്യം കൃത്യമായി കണ്ടെത്തിയിരിക്കുകയാണ്.

ആരോ​ഗ്യമുള്ള 16 യുവാക്കളാണ് പഠനത്തിൽ പങ്കെടുത്തത്. അവരുടെ ഭക്ഷണം മുതൽ പ്രവർത്തന നിലവാരം, പ്രകാശത്തിലേക്കുള്ള എക്സ്പോഷർ എന്നിവ നിയന്ത്രിച്ച ലാബിൽ ഏഴ് ദിവസമായിരുന്നു പഠനം. രണ്ട് ദിനചര്യകളാണ് ഇവരോട് പിന്തുടരാൻ ആവശ്യപ്പെട്ടു.

ഒന്ന്, മൂന്ന് രാത്രികൾ സാധാരണ ഉറക്കം (8.5 മണിക്കൂർ). രണ്ട്, മൂന്ന് രാത്രികൾ ഉറക്ക നിയന്ത്രണം (4.25 മണിക്കൂർ).

ഓരോ ഉറക്ക ഘട്ടത്തിന് ശേഷം ഒരു ചെറിയ, ഉയർന്ന തീവ്രതയുള്ള സൈക്ലിങ് വ്യായാമം പൂർത്തിയാക്കി, അതിനു മുമ്പും ശേഷവും അവരുടെ രക്തം പരിശോധിച്ചു. രക്തത്തിലെ വീക്കം ഉണ്ടാക്കുന്ന പ്രോട്ടീനുകളെ ഗവേഷകർ പരിശോധിച്ചു. സമ്മർദത്തിലായിരിക്കുമ്പോഴോ രോഗത്തിനെതിരെ പോരാടുമ്പോഴോ ശരീരം ഉത്പാദിപ്പിക്കുന്ന തന്മാത്രകളാണിവ. ഈ പ്രോട്ടീനുകൾ വളരെക്കാലം ഉയർന്ന നിലയിൽ നിലനിൽക്കുമ്പോൾ, അവ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ഹൃദയസ്തംഭനം, കൊറോണറി ഹൃദ്രോഗം, ഏട്രിയൽ ഫൈബ്രിലേഷൻ (ക്രമരഹിതമായ ഹൃദയമിടിപ്പ്) തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

രക്തസാമ്പിളുകളിൽ ഗവേഷകർ ഏകദേശം 90 വ്യത്യസ്ത പ്രോട്ടീനുകൾ അളന്നു. നാലര മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട വീക്കം ഉണ്ടാക്കുന്ന മാർക്കറുകളിൽ വ്യക്തമായ വർധനവിന് കാരണമാകുന്നുണ്ടെന്ന് അവർ കണ്ടെത്തി. വ്യായാമം സാധാരണയായി ഇന്റർല്യൂക്കിൻ-6, ബിഡിഎൻഎഫ് (ഇവ തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു) പോലുള്ള ആരോഗ്യകരമായ പ്രോട്ടീനുകളെ വർധിപ്പിക്കുമെങ്കിലും, ഉറക്കം കുറഞ്ഞതിന് ശേഷം ഈ പ്രതികരണങ്ങൾ ദുർബലമായിരുന്നു.

ഗുണനിലവാരം കുറഞ്ഞ ഉറക്കവും ഉറക്കക്കുറവും ഇന്ന് ആളുകളിൽ വളരെ സാധാരണമായിരിക്കുകയാണെന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ​ഗവേഷർ പറയുന്നു. ആരോ​ഗ്യമുള്ള ചെറുപ്പക്കാരിലും ഈ മാറ്റങ്ങൾ പ്രകടമായിരുന്നുവെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. മാത്രമല്ല, രക്തം എടുക്കുന്ന സമയവും പ്രധാനമാണെന്ന് ഗവേഷകർ കണ്ടെത്തി. രാവിലെയും വൈകുന്നേരവും പ്രോട്ടീന്റെ അളവ് വ്യത്യാസപ്പെട്ടിരുന്നു. ഇത് ഉറക്കനഷ്ടസമയങ്ങളില്‍ വളരെ കൂടുതലായിരിക്കും.

ഇന്നത്തെ കാലത്ത് ഉറക്കത്തിന് പകരം ഉൽപ്പാദനക്ഷമത, സാമൂഹികവൽക്കരണം അല്ലെങ്കിൽ സ്ക്രീൻ സമയം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ വളരെ കുറച്ചു ദിവസങ്ങള‍ പോലും ഉറക്കം നഷ്ടമാകുന്ന വലിയ ആരോഗ്യസങ്കീര്‍ണതകളിലേക്ക് നയിക്കാം.

Sleep and Heart Health: Study discovers that less than 4.5 hours sleep may increase your risk of heart disease.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT