Sunscreen use Meta AI Image
Health

തോന്നിയപോലെ പുരട്ടിയിട്ടു കാര്യമില്ല, സൺസ്ക്രീൻ അപ്ലൈ ചെയ്യുമ്പോൾ അളവു മുഖ്യം

മുഖത്ത് ഒരു ചതുരശ്ര സെന്റിമീറ്ററിൽ 02 മില്ലി​ഗ്രാം സൺസ്ക്രീൻ അപ്ലൈ ചെയ്യണമെന്നാണ് ഐഡിയൽ കണക്ക്.

സമകാലിക മലയാളം ഡെസ്ക്

വെയിലാണെങ്കിലും തണുപ്പാണെങ്കിലും സൺ പ്രൊട്ടക്ഷൻ ഇല്ലാതെ പുറത്തിറങ്ങാൻ കഴിയില്ല. ചർമത്തെ സൂര്യപ്രകാശത്തിൽ നിന്ന് ദീർഘനേരം സംരക്ഷിച്ചു നിർത്തുന്നതിന് പലരും വിലകൂടിയ സൺസ്ക്രീൻ വാങ്ങി ഉപയോ​ഗിക്കാറുണ്ട്. എന്നാൽ ഇത് എത്ര അളവിൽ ഉപയോ​ഗിക്കണമെന്നതാണ് പലരുടെയും സംശയം.

ഉയർന്ന ഗുണനിലവാരമുള്ള എസ്പിഎഫ് 50 പിഎ++++ പ്രൊട്ടക്ഷൻ നൽകുന്ന സൺസ്‌ക്രീൻ ഉപയോഗിച്ചിട്ടും പ്രതീക്ഷിച്ച ഗുണം ലഭിക്കുന്നില്ലെങ്കിൽ അതിനർത്ഥം നിങ്ങൾ കൃത്യമായി അത് ചർമത്തിൽ അപ്ലൈ ചെയ്യുന്നില്ലെന്നാണ്.

സൺസ്ക്രീൻ എത്ര അളവിൽ

മുഖത്ത് ഒരു ചതുരശ്ര സെന്റിമീറ്ററിൽ 02 മില്ലി​ഗ്രാം സൺസ്ക്രീൻ അപ്ലൈ ചെയ്യണമെന്നാണ് കണക്ക്. ഇങ്ങനെ കണക്കുകൂട്ടിയാൽ മുഖത്തും കഴുത്തിലുമായി 1.6 മുതൽ 1.8 ഗ്രാം വരും. ഇത് മൂന്ന് വിരലുകളിൽ എടുക്കുന്ന സൺസ്ക്രീനിന് തുല്യമാണെന്ന് വിദ​ഗ്ധർ പറയുന്നു. ഇനി മുഖത്ത് മാത്രമാണെങ്കിൽ അത് രണ്ട് വിരലുകളിൽ മതിയാകും.

അളവിൽ കുറവുണ്ടായാൽ

മുഖത്തും കഴുത്തിലുമായി മൂന്നിന് പകരം രണ്ട് വിരലുകളിൽ എടുത്ത സൺസ്‌ക്രീൻ മാത്രമാണ് പുരട്ടുന്നതെങ്കിൽ എസ്പിഎഫ് 25 ശതമാനമായി കുറയും. അതായത് നിങ്ങളുടെ എസ്പിഎഫ് 50 ആണെങ്കിൽ, നിങ്ങൾക്ക് എസ്പിഎഫ് 30 യുടെ ഗുണം മാത്രമേ ലഭിക്കുള്ളു.

ഇനി നിങ്ങൾ ഒരു വിരലിലെടുത്ത സൺസ്‌ക്രീനാണ് അപ്ലൈ ചെയ്യുന്നതെങ്കിൽ നിങ്ങൾ ലഭിക്കുക എസ്പിഎഫ് 10ന്റെയോ 15ന്റെയോ ഗുണമായിരിക്കും. രണ്ട് വിരലുകളാണെങ്കിൽ, UVA PA++++, PA++ ആയികുറയും. പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കാൻ നല്ലൊരു അളവിൽ തന്നെ സൺസ്‌ക്രീൻ ചർത്തിൽ അപ്ലൈ ചെയ്യണം.

ദൈന്യദിന ഉപയോഗത്തിന് എസ്പിഎഫ് 30 ഉള്ള സൺസ്‌ക്രീനാണ് ഉചിതം. ഒരുപാട് നേരം വെയിലത്ത് ചിലവഴിക്കുന്നവരാണെങ്കിൽ എസ്പിഎഫ് 60ആകും മികച്ചത്. സൺസ്ക്രീൻ ഉപയോ​ഗിക്കുന്നതു കൊണ്ട് ചർമത്തിന്റെ സംരക്ഷണ കവചത്തെ നിലനിർത്തുകയും എക്‌സിമ(ചർമത്തിൽ വരണ്ടതും ചൊറിച്ചിൽ ഉണ്ടാക്കുന്നതുമായ പാടുകൾ), റോസേഷ്യ(മുഖത്ത് ചുവപ്പ് നിറമുണ്ടാക്കുന്ന ചർമരോഗം), മുഖക്കുരു എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. സ്‌കിൻ കാൻസർ പിടിപെടാനുള്ള സാധ്യത കുറയ്ക്കുകയും ചർമത്തെ യുവിബി കിരണങ്ങളിൽ നിന്ന് സംരക്ഷണവും ലഭിക്കും. അകാലവാർദ്ധക്യ ലക്ഷണങ്ങൾ തടയാനും സൺസ്‌ക്രീൻ ഉപയോഗത്തിന് കഴിയും.

How much sunscreen should apply daily for full sun protection

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏത് കേസാണ് സിബിഐ നന്നായി അന്വേഷിച്ചത്? അടുത്ത കാലത്തെ അഞ്ച് കേസിന്റെ നമ്പര്‍ പറയാമോ'; രാജീവ് ചന്ദ്രശേഖറിനോട് ഹൈക്കോടതി

'എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ്, ദൈവം ഓട്ടോക്കാരൻ്റെ രൂപത്തിൽ വന്നത്, നന്ദി'; സന്തോഷം പങ്കുവച്ച് മണിയൻപിള്ള രാജു

'അതിൽ നിന്ന് എങ്ങനെ കരകയറണമെന്ന് എനിക്കറിയില്ലായിരുന്നു; ജീവിതത്തിൽ അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല'

ഇതെന്താ നാഥനില്ലാ കളരിയാണോ?, ജോസ് കെ മാണി മത്സരിക്കും; പറഞ്ഞത് ചോരത്തിളപ്പിലൊന്നുമല്ല: റോഷി അഗസ്റ്റിന്‍

ചമ്മന്തിപ്പൊടി കേടാവാതെ സൂക്ഷിക്കാം

SCROLL FOR NEXT