നമ്മടെ ശരീരത്തില്‍ രക്തസമ്മര്‍ദ്ദം കൂടുന്ന അവസ്ഥയെയാണ് ഹൈപ്പര്‍ടെന്‍ഷന്‍ എന്ന് പറയുന്നത്. സാധാരണയേക്കാൾ അമിത ശക്തിയിൽ ഹൃദയം രക്തം പമ്പ് ചെയ്യുന്നതിനെയാണ് ഉയർന്ന രക്തസമ്മർദ്ദം എന്ന് പറയുന്നത്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ പ്രതിദിനം കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
രക്തധമനികളിലേക്കുള്ള രക്തയോട്ടത്തെ പ്രതിരോധിക്കാനുള്ള അധിക പ്രയത്നം ഹൃദയം, മസ്തിഷ്കം, വൃക്കകൾ, കണ്ണുകൾ എന്നിവയുൾപ്പെടെയുള്ള അവയവങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. ഇത് തുടർച്ചയായി ഉണ്ടായാൽ ഹൃദയാഘാതം, ഹൃദ്രോഗം, സ്ട്രോക്ക്, ഹൃദയസ്തംഭനം, പെരിഫറൽ ആർട്ടീരിയൽ രോഗം, അയോർട്ടിക് അനൂറിസം, വാസ്കുലർ ഡിമെൻഷ്യ, വൃക്കരോഗം.
ഉയർന്ന രക്തസമ്മർദ്ദമുള്ള ഏതൊരാളും ഉപ്പ് നിയന്ത്രിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഇതോടൊപ്പം ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നും വിദഗ്ധർ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates