hair fall Meta AI Image
Health

ഉറക്കം ശരിയാക്കിയാൽ, മുടി കൊഴിച്ചിലും മാറും

മതിയായ ഉറക്കം കിട്ടിയില്ലെങ്കിൽ സമ്മർദം വർധിക്കാൻ ഇടയാകും.

സമകാലിക മലയാളം ഡെസ്ക്

വിട്ടുമാറാത്ത ഉറക്കമില്ലായ്മ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം. കഠിനമായ മുടി കൊഴിച്ചിലിന് കാരണവും ഈ ഉറക്കമില്ലായ്മയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

മുടികൊഴിച്ചിലും ഉറക്കവും തമ്മിൽ

തലയോട്ടിയിലുള്ള ഓരോ ഫോളിക്കിളും അനേകം തവണ മാറ്റങ്ങൾക്ക് വിധേയമായാണ് ഓരോ മുടിയിഴയുമുണ്ടാകുന്നത്. ഹെയർ ഫോളിക്കിളുകൾ കാര്യക്ഷമമാവണമെങ്കിൽ അവയ്ക്കാവശ്യമാണ് പോഷകങ്ങളും വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യവും ഉണ്ടാകണം.

മതിയായ ഉറക്കം കിട്ടിയില്ലെങ്കിൽ സമ്മർദം വർധിക്കാൻ ഇടയാകും. മാനസിക പിരിമുറുക്കവും സമ്മർദവുമുള്ളവരിൽ മുടി ധാരാളമായി കൊഴിയുന്നത് ശ്രദ്ധിച്ചിട്ടില്ലേ?

മാനസിക പിരിമുറുക്കം അനിയന്ത്രിതമായാൽ കോർട്ടിസോൾ എന്ന ഹോർമോൺ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടും. മുടിവളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഹോർമോണുകളിൽ പ്രധാനിയാണിത്. കോർട്ടിസോൾ ഹെയർ ഫോളിക്കുകളെ അതിന്റെ റെസ്റ്റിങ് ഫേസിന് സഹായിക്കും.

അതായത്, മുടി വളരുന്നതിനേക്കാൾ മുടി കൊഴിച്ചു കളയുന്നതിനായിരിക്കും ഫോളിക്കുകൾക്ക് ഈ സാഹചര്യത്തിൽ കൂടുതൽ 'താല്പര്യം'. ഉറക്കമില്ലായ്മ രക്തയോട്ടത്തെയും ബാധിക്കുന്നുണ്ട് എന്നതിനാൽ ആവശ്യത്തിന് ഓക്‌സിജൻ ഹെയർ ഫോളിക്കുകളിലെത്താത്തതും മുടി വളരാത്തതിന് കാരണമാകും.

How sleep related to hair fall

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT