രാത്രിയിലെ ഉഷ്ണം കുറയ്ക്കാൻ 
Health

രാത്രി ഉഷ്ണം സഹിക്കാൻ വയ്യ! കുറയ്ക്കാൻ വഴിയുണ്ട്

വേനൽക്കാലത്ത് രാത്രികാല ദിനചര്യ ക്രമീകരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും.

അഞ്ജു

രാത്രിയും പകലും ഒരുപോലെ ഉഷ്ണം. എത്ര സ്പീഡിൽ ഫാൻ ഇട്ടാലും ഈ ചൂടുകാലാവസ്ഥയിൽ രാത്രി ഉറക്കം സുഖമാകില്ല. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ​ഗുണനിലവാരത്തെ ബാധിക്കും. വേനൽക്കാലത്ത് രാത്രികാല ദിനചര്യ ക്രമീകരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും.

രാത്രിയിലെ ഉഷ്ണം കുറയ്ക്കാൻ ചില പൊടിക്കൈകൾ

ശരീര താപനില സ്വാഭാവികമായി കുറയ്ക്കുക

രാത്രി ഉറങ്ങുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് രാത്രികാലങ്ങളിലെ ഉഷ്ണം കുറയാനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. ചൂടുകാലാവസ്ഥയിൽ തണുത്ത വെള്ളത്തിലുള്ള കുളി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പിന്നീട് ശരീരം ചൂടാകാൻ കാരണമാകും.

രാത്രി അത്താഴം ലളിതമാക്കാം സ്ക്രീൻ ടൈം കുറയ്ക്കാം

രാത്രി വൈകി വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ആന്തരിക താപനില വർധിപ്പിക്കും. ഇത് ശരീരം ചൂടാകാനും ഉഷ്ണം തോന്നാനും കാരണമാകും. രാത്രി വൈകിയുള്ള സ്ക്രീൻ സമയവും ഇത് കാരണമാകാം. ഇത് മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, മാനസികമായും ബാധിക്കും.

കിടപ്പുമുറി സജീകരിക്കുക

പകൽ സമയത്ത് ചൂട് തടയാൻ ജനാലകളും കർട്ടനുകളും അടച്ചിടുക. രാത്രിയിൽ, കട്ടികുറഞ്ഞ കോട്ടൺ ബെഡ് ഷീറ്റുകൾ തിരഞ്ഞെടുക്കുക. രാത്രി ജനാലകൾ തുറന്നിടാൻ സുരക്ഷിതമെങ്കിൽ തണുത്ത കാറ്റ് കിട്ടാൻ സഹായിക്കും.

വെള്ളം കുടിക്കുക

ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. കൂടാതെ ഉറങ്ങുന്നതിനുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

അനാവശ്യമായ ലൈറ്റുകള്‍ ഓഫ് ചെയ്യുക

ഇലക്ട്രോണിക് ഉപകരണങ്ങൾ മുറി ചൂടാവാൻ കാരണമാകുന്നു. അതിനാൽ ഉപകരണങ്ങൾ ഉറങ്ങുന്നതിന് മുൻപ് അൺപ്ല​ഗ് ചെയ്യാൻ മറക്കരുത്. ലൈറ്റുകൾ നേരത്തെ ഓഫ് ചെയ്യുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലു ദിവസത്തേക്കുള്ള ഈ ഉത്തരവ് ചവറ്റു കുട്ടയിലേക്കു പോവും, കോടതിയിലേക്ക് ഓടാനില്ല: ബി അശോക്

വേനൽക്കാലത്ത് കണ്ണുകൾക്ക് വേണം എക്സ്ട്രാ കെയർ, സൺ​ഗ്ലാസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല, എല്ലാം പാണക്കാട് തങ്ങള്‍ തീരുമാനിക്കും; മാറാട് ആവര്‍ത്തിക്കുമെന്ന് വെള്ളാപ്പള്ളി

'പഴയതൊന്നും മറക്കരുത്, ഇപ്പോഴും ഒന്നാം നമ്പര്‍ തന്നെയാണ് ബുംറ'; പിന്തുണച്ച് പൊള്ളാര്‍ഡ്

SCROLL FOR NEXT