ACIDITY, Dinner Timing Pinterest
Health

അസിഡിറ്റി വിട്ടുമാറുന്നില്ലേ? അത്താഴത്തിന്റെ സമയം ഒന്ന് മാറ്റിപ്പിടിച്ചാലോ

വൈകുന്നേരമാകുന്നതോടെ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയും ആമാശയത്തിലെ ആസിഡ് ഉൽപ്പാദനവും സ്വാഭാവികമായി മന്ദഗതിയിലാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ക്ഷണ ശേഷമുള്ള അസിഡിറ്റിയും നെഞ്ചെരിച്ചിലും ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇത് ഒഴിവാക്കാൻ പലതരം ഡിറ്റോക്സ് ഡ്രിങ്കുകളും സപ്ലിമെന്റുകളും കർശനമായ ഡയറ്റുകളും പരീക്ഷിക്കുന്നവരുമുണ്ട്. എന്നാൽ ഇതിനൊക്കെ പകരം, അത്താഴം കഴിക്കുന്ന സമയത്തിൽ ചെറിയൊരു മാറ്റം വരുത്തിയാൽ വലിയൊരു ആശ്വസം കിട്ടുമെന്ന് പോഷകാഹാര വിദ​ഗ്ധർ പറയുന്നു.

വൈകുന്നേരമാകുന്നതോടെ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയും ആമാശയത്തിലെ ആസിഡ് ഉൽപ്പാദനവും സ്വാഭാവികമായി മന്ദഗതിയിലാകും. രാത്രി വൈകി ഭക്ഷണം കഴിച്ച ഉടൻ തന്നെ കിടന്നുറങ്ങുമ്പോൾ, ആഹാരം ദഹിപ്പിക്കാൻ സഹായിക്കേണ്ട വയറ്റിലെ ആസിഡിന് അതിനുള്ള സമയം ലഭിക്കുന്നില്ല.

നമ്മുടെ ദഹനവ്യവസ്ഥയിൽ 'മൈഗ്രേറ്റിങ് മോട്ടോർ കോംപ്ലക്സ്' എന്നൊരു സ്വാഭാവിക ശുചീകരണ പ്രക്രിയയുണ്ട്. ആമാശയം ശൂന്യമായിരിക്കുമ്പോഴാണ് ഈ സിസ്റ്റം പ്രവർത്തിക്കുന്നത്. രാത്രി വൈകി ഭക്ഷണം കഴിച്ച പിന്നാലെ ഉറങ്ങുമ്പോൾ ദഹനവ്യവസ്ഥയ്ക്ക് ഈ ശുചീകരണം നടത്താൻ സമയം ലഭിക്കാതെ പോകുന്നു. ഇത് ക്രമേണ വയറ്റിൽ ഗ്യാസ് നിറയുന്നതിനും വയർ വീർക്കുന്നതിനും ദഹനം മന്ദഗതിയിലാകുന്നതിനും കാരണമാകും.

അത്താഴം എപ്പോൾ, എങ്ങനെ കഴിക്കണം?

  • ഉറങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മുതൽ നാല് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.

  • രാത്രി 8 മണിക്ക് മുൻപായി ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

  • ഭക്ഷണം കഴിച്ച ഉടൻ തന്നെ കിടക്കരുത്.

  • രാത്രിയിൽ കുടലിന് വിശ്രമവും സ്വയം വീണ്ടെടുക്കാനുള്ള സമയവും നൽകുക.

ഈ ലളിതമായ മാറ്റം തുടർച്ചയായി രണ്ടാഴ്ച പരീക്ഷിച്ചു നോക്കിയാൽ തന്നെ വ്യത്യാസം അനുഭവപ്പെടും.

How to avoid acidity, dinner timing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെല്ലറ്റ് ആക്രമണത്തില്‍ കേസെടുക്കണം'; പരിക്കേറ്റ വിദ്യാര്‍ഥിയുമായി പൊലീസ് സ്റ്റേഷനു മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം

'സൂര്യ മാനസ'ത്തിലെ മമ്മൂട്ടിയുടെ അമ്മ; നടി സൗകർ ജാനകി അന്തരിച്ചു

Nabfins Recruitment: 12-ാം ക്ലാസ് മതി, കേരളത്തിൽ നിയമനം

കെ ബി ഗണേഷ് കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത 'പരനാറി'; അധികാര മോഹികളായ കമ്മ്യൂണിസ്റ്റുകാരും ചില പുഴുക്കുത്തുകളുമാണ് ഇടതുപക്ഷത്തെ തോല്‍പ്പിച്ചത്: വെള്ളാപ്പള്ളി

മെഡൽ ഉറപ്പിച്ച് ഇന്ത്യ! ത്രില്ലറിൽ ചൈനീസ് സഖ്യത്തെ തകർത്ത് ​ഗായത്രി- ട്രീസ സഖ്യം