cauliflower Pexels
Health

കോളിഫ്ലവര്‍ എങ്ങനെ വൃത്തിയാക്കാം?

കോളിഫ്‌ലവര്‍ വൃത്തിയാക്കുമ്പോള്‍ സൂഷ്മമായി പരിശോധിക്കേണ്ടതായിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കോളിഫ്ലവര്‍ വൃത്തിയാക്കാന്‍ മടിച്ചിട്ടു വാങ്ങാതിരിക്കുകയാണോ? എങ്കില്‍ ഇനി ആ മടി വേണ്ട വളരെ എളുപ്പത്തില്‍ കോളിഫ്ലവര്‍ വൃത്തിയാക്കിയെടുക്കാം. നിരവധി പോഷകങ്ങളുടെ കലവറയാണ് കോളിഫ്ലവര്‍. ഗോപി മഞ്ചൂരിയന്‍, ചില്ലി ഗോപി പോലുള്ള കോളിഫ്ലവര്‍ വിഭവങ്ങള്‍ക്ക് ആരാധകര്‍ ഒരുപാടുണ്ട്. ചിക്കനും ബീഫുമൊക്കെ മാറി നിൽക്കുന്ന രുചിയിലാണ് പലരും കോളിഫ്ലവർ കൊണ്ട് വ്യത്യസ്ത തരം കറികൾ ഉണ്ടാക്കുന്നത്.

കോളിഫ്‌ലവര്‍ വൃത്തിയാക്കുമ്പോള്‍ സൂഷ്മമായി പരിശോധിക്കേണ്ടതായിട്ടുണ്ട്. കാരണം ഇതില്‍ മണ്ണിനൊപ്പം ധാരാളം സൂക്ഷമ ജീവികളും പ്രാണികളും പൂപ്പലും ഉണ്ടാവാന്‍ സാധ്യതയുണ്ട്. നന്നായി വൃത്തിയാക്കിയില്ലെങ്കില്‍ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയുമുണ്ട്.

എങ്ങനെ കോളിഫ്ലവര്‍ വൃത്തിയാക്കാം

ചെറിയ കഷ്ണങ്ങളിലായി മുറിച്ചെടുക്കാം

കോളിഫ്ലവർ വൃത്തിയാക്കുന്നതിന്റെ ആദ്യപടി അവ ഇതളുകളായി വേർതിരിച്ചു എടുക്കുക എന്നതാണ്. അതിനുശേഷം കോളിഫ്ലവറിന്റെ നടുഭാഗത്തു കാണുന്ന തണ്ട് കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റണം. കഷ്ണങ്ങളാക്കുമ്പോൾ ഒരുപാട് ചെറുതാകാതിരിക്കാനും ശ്രദ്ധിക്കണം.

ചൂടുവെള്ളത്തിൽ മുക്കി വയ്ക്കണം

ഒരു പാത്രത്തിൽ ചെറുചൂടു വെള്ളത്തിൽ ഉപ്പും മഞ്ഞളും ഒരു ടേബിൾസ്പൂൺ വിനാഗിരിയും ചേർക്കുക.

  • ഉപ്പ് അഴുക്ക് നീക്കം ചെയ്യാനും പ്രാണികളെ കൊല്ലാനും സഹായിക്കുന്നു.

  • മഞ്ഞളിന് സ്വാഭാവിക ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.

  • വിനാഗിരി ഒരു നേരിയ അണുനാശിനിയായി പ്രവർത്തിക്കും.

മുതിർത്തു വെയ്ക്കുക

ഇതിലേക്ക് 15 മുതൽ 30 മിനിറ്റ് വരെ മുക്കിവയ്ക്കുക. ഇത് പ്രാണികളും കീടങ്ങളും നീക്കം ചെയ്യാൻ സഹായിക്കും.

വെള്ളത്തിൽ കഴുകിയെടുക്കാം

ഈ വെള്ളം ഊറ്റിയെടുത്ത ശേഷം ഒഴുകുന്ന വെള്ളത്തിനടിയിൽ വെച്ച് നന്നായി ഒന്നു കൂടി കഴുകിയെടുക്കാം. ഇത് കോളിഫ്ലവർ നന്നായി വൃത്തിയാക്കാൻ സഹായിക്കും.

ഉണക്കുക

പാചകം ചെയ്യുന്നതിനു മുമ്പ് കോളിഫ്ലവർ ഉണക്കിയെടുക്കുന്നത് പാചകം എളുപ്പമാക്കും. ഒരു കോട്ടൺ തുണിയിൽ കോളിഫ്ലവർ ഉണക്കിയെടുക്കുന്നു. ഉണങ്ങിക്കഴിഞ്ഞാൽ, കോളിഫ്ലവർ പാകം ചെയ്യാൻ തയ്യാറാണ്.

How to clean cauliflower

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏതു തരത്തിലുള്ള ഭീകരവാദത്തേയും ശക്തമായി നേരിടണം'; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് ജി-20 സംയുക്തപ്രഖ്യാപനം

മഴ ഇന്നും തുടരും, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

SCROLL FOR NEXT