milk  file
Health

പാല്‍ കുടിച്ചാല്‍ വയറ്റില്‍ ഗ്യാസും ദഹനക്കേടും, ഒഴിവാക്കാന്‍ ഇങ്ങനെ ചെയ്തു നോക്കൂ

കൊഴുപ്പ് കൂടിയ പാല്‍ നേര്‍പ്പിക്കാതെ കുടിക്കുന്നത് ദഹനക്കേടിനും ബ്ലോട്ടിങ്, വയറ്റില്‍ അസ്വസ്ഥത എന്നിവയ്ക്കും കാരണമാകും.

സമകാലിക മലയാളം ഡെസ്ക്

പോഷക​ഗുണത്തിന്റെ കാര്യത്തിൽ പാലിനെ സൂപ്പർഫുഡ് എന്നാണ് കരുതുന്നത്. ശരീരത്തിന്റെ വളർച്ചയ്ക്കും എല്ലുകളുടെ ബലത്തിനും പാലിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ മികച്ചതാണ്. എന്നാൽ 25 വയസ്സിന് ശേഷം പാൽ കുടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോ​ഗ്യ വി​ദ​ഗ്ധർ.

കൊഴുപ്പ് കൂടിയ പാല്‍ നേര്‍പ്പിക്കാതെ കുടിക്കുന്നത് ദഹനക്കേടിനും ബ്ലോട്ടിങ്, വയറ്റില്‍ അസ്വസ്ഥത എന്നിവയ്ക്കും കാരണമാകും. ഇത് ഒഴിവാക്കാന്‍ പാൽ വെള്ളമൊഴിച്ച് നേർപ്പിച്ച് കുടിക്കുന്നതാണ് ആരോ​ഗ്യകരം. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

പാല്‍ നേരിട്ടു കുടിക്കുന്നത് ഒഴിവാക്കി, പാല്‍ നേര്‍പ്പിച്ച് ചായയായോ കാപ്പി ആയോ കുടിക്കാവുന്നതാണ്. അതേസമയം, പാൽ നേർപ്പിക്കുന്നതിലൂടെ പ്രാഥമികമായി കലോറി, കൊഴുപ്പ്, പ്രോട്ടീൻ, കാൽസ്യം എന്നിവയുടെ സാന്ദ്രതയെ കുറയ്ക്കും. എന്നാൽ പാലന്റെ പോഷകമൂല്യത്തെ മൊത്തത്തിൽ ബാധിക്കുന്നത് കുറവായിരിക്കും. പോഷക ആവശ്യങ്ങൾ സമീകൃതാഹാരത്തീലൂടെ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

പാൽ നേര്‍പ്പിക്കുന്നത് കാൽസ്യം ആഗിരണം ചെയ്യുന്നതിനെ നേരിട്ട് തടസ്സപ്പെടുത്തുന്നില്ലെങ്കിലും ഇത് കാൽസ്യം കഴിക്കുന്നത് കുറയ്ക്കാൻ ഇടയാക്കും. ഒപ്റ്റിമൽ എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ഇലക്കറികൾ ആവശ്യമെങ്കിൽ സപ്ലിമെൻ്റുകൾ, കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളുടെ മറ്റ് സ്രോതസ്സുകൾ ഉൾപ്പെടുന്ന സമീകൃതാഹാരത്തിലൂടെയാണ് കാൽസ്യം ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കേണം.

how to drink milk in properly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂനമര്‍ദ്ദം: കേരളത്തില്‍ ഇന്ന് ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശ്രമങ്ങൾക്ക് അനുകൂല ഫലം; ഈ രാശിക്കാർക്ക് പുതിയ തൊഴിൽ

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

SCROLL FOR NEXT