നട്സ് കഴിക്കേണ്ടതിന് ചില രീതികൾ ഉണ്ട് 
Health

നട്സ് പോഷകങ്ങളുടെ പവര്‍ഹൗസ്; എന്നാൽ ഇങ്ങനെ കഴിച്ചാൽ ദോഷം

നട്സും ഡ്രൈ ഫ്രൂട്സും കഴിക്കുമ്പോൾ മിതത്വം പാലിക്കണമെന്നത് പ്രധാനമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പോഷകങ്ങളുടെ പവർ ഹൗസ് എന്നാണ് നട്സിനെ പൊതുവെ അറിയപ്പെടുന്നത്. എന്നാൽ ഈ പവർ ഹൗസിൽ അടങ്ങിയ പോഷകങ്ങൾ പൂർണമായും ഉപയോ​ഗപ്രദമാകാൻ അവ കഴിക്കേണ്ടതിന് ചില രീതികൾ ഉണ്ട്. ആരോ​ഗ്യത്തിന് നല്ലതാണെന്ന് കരുതി ഉള്ള സമയത്തെല്ലാം വാരിക്കോരി കഴിച്ചാൽ ​ഗുണത്തെക്കാൾ ദോഷം ചെയ്യുകയും ചെയ്യും.

നട്സും ഡ്രൈ ഫ്രൂട്സും കഴിക്കുമ്പോൾ മിതത്വം പാലിക്കണമെന്നത് പ്രധാനമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ നട്‌സ്‌ ഹൃദയാരോഗ്യത്തെ പിന്തുണയ്‌ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാരയും കലോറിയും അമിതമാകുന്നത് അപകടമാണ്.

ബദാമിൽ ഉയർന്ന തോതിൽ ഫോസ്ഫറസും ഓക്സലേറ്റും ഉള്ളതിനാൽ വൃക്കരോ​ഗികൾ ഇതിന്റെ അളവു നിയന്ത്രിക്കേണ്ടതുണ്ട്. ബദാം, വാൽനട്ട്, കശുവണ്ടി ഉൾപ്പെടെയുള്ള നട്സ് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് പെട്ടെന്ന് ദഹിക്കാനും പോഷകങ്ങളുടെ ലഭ്യതയും വർധിപ്പിക്കും. കൂടാതെ നട്സിൽ അടങ്ങിയ കാൽസ്യത്തിന്റെയും മ​ഗ്നീഷ്യത്തിന്റെയും ആ​ഗീരണത്തെ തടയുന്ന ഫൈറ്റിക്‌ ആസിഡ്‌ നീക്കം ചെയ്യാനും ഇത് സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്ന നട്‌സ്‌ വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ പെട്ടെന്ന്‌ വിശക്കാതിരിക്കാന്‍ സഹായിക്കും. നല്ല തോതില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അമിതമായി ബദാം, പിസ്‌ത തുടങ്ങിയവ കഴിക്കരുതെന്നും ഡയറ്റീഷ്യന്മാര്‍ പറയുന്നു.

നട്സ് പകൽ സമയം കഴിക്കുന്നതാണ് നല്ലത്. പ്രധാന ഭക്ഷണങ്ങള്‍ക്ക്‌ ഇടയിലുള്ള സ്‌നാക്കായും ഉപയോ​ഗിക്കാം. പഴങ്ങള്‍ക്കൊപ്പം നട്‌സ്‌ കഴിക്കുന്നത്‌ പഴങ്ങളുടെ ഗ്ലൈസിമിക്‌ സൂചിക കുറയ്‌ക്കാന്‍ സഹായിക്കും. പഴങ്ങളിലെ വൈറ്റമിന്‍ സി നട്‌സിലെ അയണിന്റെ ആഗീരണത്തെ സഹായിക്കുകയും ചെയ്യും. ദിവസവും പരമാവധി 30 മുതല്‍ 50 ഗ്രാം വരെ നട്സ് കഴിക്കാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ നിർദേശം. പലതരം രോഗങ്ങള്‍ക്ക്‌ ചികിത്സ തേടുന്നവരും മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മാത്രം ഇവ ഡയറ്റ് തീരുമാനിക്കണമെന്നും ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT