Mental Health tips Meta AI Image
Health

മനസമാധാനം കളയാതെ ഇക്കൂട്ടരെ എങ്ങനെ കൈകാര്യം ചെയ്യാം?

മുന്നിൽ കിട്ടുന്ന എല്ലാവരോടും മനസുതുറന്ന് സംസാരിക്കാമെന്ന് കരുതരുത്.

സമകാലിക മലയാളം ഡെസ്ക്

മുക്ക് ചുറ്റും പലതരം മനുഷ്യരാണ്. ചിലരുമായി ഇടപഴകാൻ വളരെ എളുപ്പമാണ്. മറ്റുചിലരെ കൈകാര്യം ചെയ്യുക അത്ര സുഖകരമായിരിക്കില്ല. അക്കൂട്ടത്തിൽ മുൻവിധിയോടെ കാര്യങ്ങളെ കാണുന്ന ബന്ധുക്കൾ മുതൽ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുന്ന സഹപ്രവർത്തകർ വരെയുണ്ടാകും. അത്തരക്കാരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം സ്വന്തം മനസമാധാനം നഷ്ടമാകാതിരിക്കുക എന്നതാണ്.

അത്തരക്കാരെ ഡീൽ ചെയ്യാൻ ചില മനഃശാസ്ത്ര വഴികൾ

മനസു തുറക്കുമ്പോൾ

മുന്നിൽ കിട്ടുന്ന എല്ലാവരോടും മനസുതുറന്ന് സംസാരിക്കാമെന്ന് കരുതരുത്. നമ്മുടെ വിഷമങ്ങളും വികാരങ്ങളും വിലമതിക്കുന്നവരുമായി മാത്രം ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുക. പ്ര​ശ്ന​ങ്ങ​ൾ​ക്ക് മ​റ്റൊ​രു വ​ശ​വും അ​തി​നെ മ​റ്റൊ​രു കാ​ഴ്ച​പ്പാ​ടി​ൽ നോ​ക്കി​ക്കാ​ണു​ന്ന​വ​രും സ​ർ​വോ​പ​രി നി​ങ്ങ​ളു​ടെ ഗു​ണ​കാം​ക്ഷി​യു​മാ​ണെ​ങ്കി​ൽ മാ​ത്രം മ​ന​സ്സു തു​റ​ക്കാം.

മാ​ന​സി​ക​മാ​യി ത​യ്യാ​റെ​ടു​ക്കാം

ഭൂ​രി​ഭാ​ഗം വ്യ​ക്തി​ക​ളു​ടെ​യും പ്ര​തി​ക​ര​ണം ന​മു​ക്ക് മു​ൻ​കൂ​ട്ടി മനസിലാക്കാൻ സാധിക്കും. അ​തി​ന് അ​നു​സ​രി​ച്ച് മ​ന​സ്സ് ഉ​റ​പ്പി​ച്ചു​നി​ർ​ത്തി​യാ​ൽ, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ക്ഷോ​ഭ​വും വി​ചാ​രി​ക്കാ​ത്ത പ്ര​തി​ക​ര​ണ​വും ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും.

ഒഴിഞ്ഞു മാറേണ്ടിടത്ത്

ആളുകളുടെ ക്ഷോ​ഭ​ങ്ങ​ൾ​ക്കും ബ​ഹ​ള​ങ്ങ​ൾ​ക്കും അ​തു​പോ​ലെ പ്ര​തി​ക​രിക്കുമ്പോഴാണ് അ​വ​ർ​ക്ക് നി​ങ്ങ​ൾ​ക്ക് മേ​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​ൻ ക​ഴി​യുന്നത്. അ​തു​കൊ​ണ്ട്, ഇത്തരം സാഹചര്യങ്ങളിൽ ശാന്തമായി നിൽക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുക.

ചി​ന്തി​ച്ച​ശേ​ഷം മ​റു​പ​ടി​ പറയാം

പെട്ടെന്നുള്ളതും വികാരഭരിതവുമായ പ്രതികരണങ്ങൾ അപക്വമായ നീക്കമാണ്. പ്രതികരിക്കുന്നതിന് മുൻപ് ചിന്തിക്കുന്നത് കാര്യങ്ങൾ കൂടുതൽ വ്യക്തമാകാനും അപകടങ്ങളില്ലാതെ കൈകാര്യം ചെയ്യാനും സഹായിക്കും.

കാര്യങ്ങൾ വ്യക്തമാക്കുക

ബു​ദ്ധി​മു​ട്ടേ​റി​യ​വ​രു​മാ​യി സം​സാ​രി​ക്കു​മ്പോ​ൾ കാ​ര്യ​ത്തി​ൽ മാ​ത്രം ഊ​ന്നു​ക. അ​തും സ്ഥി​ര​ത​യോ​ടെ വേ​ണം അ​വ​ത​രി​പ്പി​ക്കാ​ൻ. പ​ഴ​യ വാ​ഗ്വാ​ദം ഓ​ർ​മി​പ്പി​ക്കാ​നൊ​ന്നും നി​ൽ​ക്ക​രു​ത്.

Psychology tips: How to handle Tough people

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

കലോത്സവം മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആ​ഘോഷം: ശിവൻകുട്ടി

വെള്ളം കുടിച്ചാൽ തടി കുറയും! യാഥാർഥ്യമെന്ത്

പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കണോ?, കൂടുതല്‍ നേട്ടം സുകന്യ സമൃദ്ധി യോജനയ്‌ക്കോ, എസ്‌ഐപിക്കോ?, കണക്ക് പറയുന്നത്

തൈപ്പൊങ്കല്‍: സംസ്ഥാനത്ത് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

SCROLL FOR NEXT