Pure Ghee Meta AI Image
Health

നെയ്യിലെ മായം എങ്ങനെ കണ്ടെത്താം?

മായം കലർന്ന നെയ്യ് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല.

സമകാലിക മലയാളം ഡെസ്ക്

നെയ്യിട്ടു ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ഒരു പ്രത്യേക മണവും രുചിയുമാണ്. അതു മാത്രമല്ല, ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. എന്നാൽ പരിശുദ്ധമായ നെയ്യ് പലപ്പോഴും കിട്ടുക പ്രയാസമായിരിക്കും. കടയിൽ നിന്ന് വാങ്ങുന്ന നെയ്യിൽ മായം കലരാനുള്ള സാധ്യതയുണ്ട്. മായം കലർന്ന നെയ്യ് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല. ഇത് ദഹനപ്രക്രിയ മോശമാക്കാനും കൊളസ്ട്രോൾ കൂട്ടാനും കാരണമായേക്കാം. അതുകൊണ്ട് തന്നെ ശുദ്ധമായ നെയ്യും മായം കലർന്ന നെയ്യും തമ്മിൽ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഇത് എങ്ങനെ തിരിച്ചറിയാം.

  • ഫ്രിഡ്ജിൽ കുറഞ്ഞത് നാല് മണിക്കൂർ വെച്ച ശേഷം നെയ്യെടുത്തു നോക്കുക. ശുദ്ധമായ നെയ്യാണെങ്കിൽ എല്ലാ ഭാഗവും ഒരേപോലെ കട്ടിയാകും. എന്നാൽ മായം കലർന്ന നെയ്യാണെങ്കിൽ പല പാളികളായി വേർതിരിയും.

  • ഒരു സ്പൂൺ നെയ്യ് വെള്ളത്തിലേക്ക് ഒഴിക്കുക. നെയ്യ് പൊങ്ങിക്കിടക്കുന്നുവെങ്കിൽ അത് ശുദ്ധമാണ്. താഴ്ന്നു പോയാൽ അതിൽ മായം കലർന്നിട്ടുണ്ട്.

  • ഒരു ചെറിയ സ്പൂൺ നെയ്യ് നിങ്ങളുടെ ഉള്ളംകയ്യിൽ വയ്ക്കുക. അത് എത്ര വേഗത്തിൽ ഉരുകുന്നു എന്ന് നിരീക്ഷിക്കുക. ശുദ്ധമായ നെയ്യ് അതിലെ സ്വാഭാവിക കൊഴുപ്പുകൾ കാരണം പെട്ടെന്ന് ഉരുകുന്നു. ഉരുകാതിരിക്കുകയോ കട്ടിയായി തുടരുകയോ ചെയ്താൽ മായം കലർന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.

  • ഒരു ടീസ്പൂൺ ഉരുക്കിയ പശുവിൻ നെയ്യിലേക്ക് 2-3 തുള്ളി അയഡിൻ ടിങ്ചർ ചേർക്കുക. ശുദ്ധമായ നെയ്യാണെങ്കിൽ നിറത്തിൽ മാറ്റം ഉണ്ടാകില്ല. മായം ചേർത്തതാണെങ്കിൽ മിശ്രിതം നീലയോ പർപ്പിൾ നിറമോ ആയി മാറും.

  • ശുദ്ധമായ നെയ്യിന്റെ രുചി പരിശോധിക്കുന്നതിനായി, അൽപം നെയ്യെടുത്ത് നേരിട്ട് രുചിക്കുകയോ ചപ്പാത്തി, ചോറ് തുടങ്ങിയ ഭക്ഷണത്തിൽ പുരട്ടി കഴിക്കുകയോ ചെയ്യുക. ശുദ്ധമായ പശുവിൻ നെയ്യിന് ചെറുതായി കാരമലൈസ് ചെയ്ത രുചിയും സുഗന്ധവും ഉണ്ടായിരിക്കും. മായം ചേർത്ത നെയ്യിൽ കൊഴുപ്പിന്റെ രുചിയായിരിക്കും കൂടുതൽ.

  • ഒരു തുള്ളി നെയ്യ് ഒരു വെളുത്ത പേപ്പറിലോ ബ്ലോട്ടിങ് പേപ്പറിലോ ഒഴിച്ച് 10-15 മിനിറ്റ് വയ്ക്കുക. ശുദ്ധമായ നാടൻ നെയ്യ് സുതാര്യവും നേർത്തതുമായ ഒരു എണ്ണവലയം ഉണ്ടാക്കുകയും അത് പിന്നീട് മാഞ്ഞുപോകുകയും ചെയ്യും. മായം ചേർത്ത നെയ്യാണെങ്കിൽ, കറുത്തതും, കട്ടിയുള്ളതും, മായാത്തതുമായ എണ്ണക്കറ അവശേഷിപ്പിക്കും.

How to identify Pure ghee, tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേമത്തിന് പകരം പറവൂര്‍, വി ഡി സതീശനും ബിജെപിയും തമ്മില്‍ ഡീല്‍; ആരോപണം കടുപ്പിച്ച് വി ശിവന്‍കുട്ടി

ഇർകോണിൽ പെയ്ഡ് അപ്രന്റീസ്,എൻജിനിയറിങ് ബിരുദവും ഡിപ്ലോമയും ഉള്ളവർക്ക് അവസരം; ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

അരിപ്പൊടിയുണ്ടോ? മുഖം സുന്ദരമാക്കാം

5 മണിക്കൂര്‍ 27 മിനിറ്റ് നീണ്ട ക്ലാസിക്ക് ത്രില്ലര്‍! കാര്‍ലോസ് അല്‍ക്കരാസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

വൃക്ക മാറ്റിവയ്ക്കാന്‍ ഇടക്കാല ജാമ്യം തേടി ടിപി കേസ് പ്രതി; മെഡിക്കല്‍ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

SCROLL FOR NEXT