leftover Mandhi rice Pinterest
Health

ബാക്കി വന്ന മന്തി ചൂടാക്കി കഴിക്കാറുണ്ടോ? ഈ അബദ്ധം ഒഴിവാക്കണം

മന്തി റൈസ് സാധാരണ താപനിലയിൽ അധിക നേരം സൂക്ഷിക്കുന്നത് ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകും.

സമകാലിക മലയാളം ഡെസ്ക്

മിഡിൽ ഈസ്റ്റിൽ നിന്ന് കടലു കടന്ന് കേരളത്തിലെത്തിയ മന്തിക്ക് ആരാധകർ ഏറെയാണ്. ഒറ്റയിരിപ്പിൽ കഴിച്ചു തീർക്കാൻ കഴിയാത്തതു കൊണ്ട് തന്നെ, പലപ്പോഴും നല്ലൊരു ഭാ​ഗം ബാക്കിയുണ്ടാവും. ബാക്കി വരുന്ന മന്തി കുറച്ചു കഴിഞ്ഞു കഴിക്കാമെന്ന് പറഞ്ഞു നീക്കി വെയ്ക്കുന്ന ശീലം മിക്കവാറും ആളുകളിൽ ഉണ്ടാകും. എന്നാൽ ഈ ശീലം ആരോ​ഗ്യകരമാണോ?

അരിയും ചിക്കനുമാണ് മന്തിയുടെ പ്രധാന ചേരുവകൾ. മന്തി റൈസ് സാധാരണ താപനിലയിൽ അധിക നേരം സൂക്ഷിക്കുന്നത് ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകും. പ്രത്യേകിച്ച്, ബാസില്ലസ് സെരിയസ് (Bacillus cereus) പോലുള്ള ബാക്ടീരിയകൾ. ഇത് ഭക്ഷ്യവിഷബാധ പോലുള്ള ആരോ​ഗ്യ സങ്കീർണതകളിലേക്ക് നയിക്കാം. ഇത് പിന്നീട് ചൂടാക്കിയാലും നശിക്കില്ല.

ബാക്കി വന്ന മന്തി എങ്ങനെ സൂക്ഷിക്കണം

അധികസമയം പുറത്തു വയ്ക്കാതെ, പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ മന്തി ഫ്രിഡ്ജിൽ കയറ്റണം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ബാക്ടീരിയയുടെ വളർച്ച കുറയ്ക്കാൻ സഹായിക്കും. പിന്നീട് കഴിക്കുന്നതിന് മുൻപ് നല്ലതു പോലെ ചൂടാക്കുകയും വേണം. ചൂടാക്കുമ്പോൾ റൈസും ചിക്കനും ഒരുപോലെ ചൂടാകുന്നുണ്ടെന്ന് ഉറപ്പാക്കണം.

ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ മന്തി ബാക്കി വരുന്നത് ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും കഴിക്കുന്നതിന് മുൻപ് നന്നായി ചൂടാക്കുകയും ചെയ്താൽ വലിയ പ്രശ്നമുണ്ടാകില്ല. എന്നാൽ ഏറെ നേരം പുറത്തുവെച്ച മന്തി വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നത് മറക്കരുത്. മന്തിക്കൊപ്പം കിട്ടുന്ന മയോണൈസ് ഒരിക്കലും പിന്നീട് ഉപയോഗിക്കരുത്. ഇത് പെട്ടെന്ന് കേടാകുന്ന ഒന്നായതിനാൽ ഫ്രഷ് ആയി മാത്രം ഉപയോഗിക്കുക.

How to keep left over mandhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സര്‍വകക്ഷിയോഗം വൈകീട്ട്; പ്രധാനമന്ത്രി പങ്കെടുക്കില്ല

22,000 രൂപയില്‍ താഴെ വില, 5,520 mAh ബാറ്ററി; റെഡ്മി നോട്ട് 15 എസ്ഇ ഫൈവ് ജി ലോഞ്ച് ഏപ്രില്‍ രണ്ടിന്

എംബാപ്പെയുടെ ഇടതുകാൽ മുട്ടിന് പരിക്ക്,സ്കാൻ നടത്തിയത് വലതുകാലിൽ; റയൽ മാഡ്രിഡിന് ഗുരുതര വീഴ്ച

ഒരു നാരങ്ങയിൽ നിന്നും ഇത്രയധികം നീരോ? ടിപ്പുകൾ ഇതാ

രണ്ടുലക്ഷം രൂപ കൈയിലുണ്ടോ? പലിശയിനത്തില്‍ മാത്രം കിട്ടുക 90,000 രൂപ; അറിയാം ഈ സ്‌കീം

SCROLL FOR NEXT