food allergy Meta AI Image
Health

ഭക്ഷണ അല‍ർജി ഉണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം? അനാഫൈലക്സിസ് ലക്ഷണങ്ങൾ

നിലക്കടല, അണ്ടിപ്പരിപ്പ്, മത്സ്യം, സമുദ്രവിഭവങ്ങൾ (shellfish) എന്നിവയോടുള്ള അലർജികൾ പലപ്പോഴും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാം

സമകാലിക മലയാളം ഡെസ്ക്

ക്ഷണത്തിലൂടെയുള്ള അലർജി ഇപ്പോൾ വ്യാപകമാണ്. ഞണ്ട് അലർജി ഉണ്ടായിരുന്ന യുവാവ് വർഷങ്ങൾക്ക് ശേഷം ഞണ്ട് കറി കഴിച്ചതിന് പിന്നാലെ അലർജി ട്രിഗർ ആവുകയും മരണപ്പെടുകയും ചെയ്ത വാർത്ത വന്നതിന് പിന്നാലെ വീണ്ടും ഭക്ഷണ അലർജി ചർച്ചയാവുകയാണ്. നമ്മുടെ രോ​ഗപ്രതിരോധ സംവിധാനം ചില ഭക്ഷണങ്ങളിലെ പ്രോട്ടീനുകളോട് അമിതമായി പ്രതികരിക്കുന്നതാണ് അലർജി ആയി മാറുന്നത്. ഏത് പ്രായക്കാരിലും അലർജി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.

പാൽ, ​ഗോതമ്പ്, സമുദ്രവിഭവങ്ങൾ, നട്സ്, മുട്ട തുടങ്ങിയ നമ്മുടെ നിത്യജീവിതത്തിൽ ഏറ്റവും സാധാരണമായ ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് അലർജി ഉണ്ടാകാം. എന്നിരുന്നാലും ഓരോ വ്യക്തിയുടെയും അലർജി പ്രൊഫൈൽ വ്യത്യസ്തമായിരിക്കാം. സാധാരണ ചർമത്തിൽ ചുവന്ന് തടിച്ചു വരുന്നതു മാത്രമല്ല, ഭക്ഷണ അലർജികൾ ജീവൻ തന്നെ അപഹരിക്കാം.

ചില ഭക്ഷണ അലർജികൾ കുട്ടിക്കാലത്ത് ഉണ്ടായിരുന്നെങ്കിലും വളരുമ്പോൾ മാറുകയാണ് പതിവ്. പ്രത്യേകിച്ച് പാൽ, മുട്ട, ഗോതമ്പ്, സോയ പോലുള്ളവയോടുള്ള അലർജി. എന്നാൽ നിലക്കടല, അണ്ടിപ്പരിപ്പ്, മത്സ്യം, സമുദ്രവിഭവങ്ങൾ (shellfish) എന്നിവയോടുള്ള അലർജികൾ പലപ്പോഴും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാം. അലർജി ഭേദമായോ എന്ന് അറിയാൽ വൈദ്യ പരിശോധന ആവശ്യമാണ്. സ്വയം നിർണയിക്കുന്നത് അപകടമുണ്ടാക്കാമെന്നും വിദഗ്ധർ പറയുന്നു.

അലര്‍ജി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കാം. ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടിരിക്കാം. തുമ്മല്‍, ഛര്‍ദ്ദി, വയറിളക്കം, ശ്വാസം മുട്ടല്‍, മുഖത്തിന്റെയും കഴുത്തിന്റെയും വീക്കം, ചര്‍മ ചുണങ്ങ്, ശ്വാസതടസ്സം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ചിലപ്പോള്‍ ഈ ലക്ഷണങ്ങള്‍ക്കൊപ്പം കുറഞ്ഞ രക്തസമ്മര്‍ദ്ദം, ഭയം, ശ്വസന നില ക്രമാനുസൃതമായി വഷളാകല്‍ തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. ഈ അവസ്ഥയെ അനാഫൈലക്സിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് പെട്ടെന്ന് സംഭവിക്കുകയും ചികിത്സിച്ചില്ലെങ്കിൽ മാരകമാവുകയും ചെയ്യാം.

അനാഫൈലക്സിസ് ലക്ഷണങ്ങള്‍

  • ശരീരം മുഴുവന്‍ പ്രത്യേകിച്ച്, മുഖവും ചുണ്ടും ചൊറിച്ചിലോടു കൂടി ചുവന്ന് തടിച്ചു വരിക.

  • ശക്തമായ ശ്വാസതടസം, ശ്വാസനാളം അടഞ്ഞു പോകുന്നതു പോലുള്ള തോന്നല്‍.

  • നെഞ്ചിലെ പേശികള്‍ വലിഞ്ഞു മുറുകുക

  • സംസാരിക്കാന്‍ ബുദ്ധിമുട്ട്

  • ക്രമരഹിതമായ ഹൃദയമിടിപ്പ്

  • തലചുറ്റല്‍

  • ബോധക്ഷയം

  • കൂടാതെ ചിലര്‍ക്ക് ഓക്കാനം, ഛര്‍ദ്ദം, വയറ്റില്‍ കൊഴുത്തി പിടുത്തം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടാം.

സ്കിൻ പ്രിക്ക് ടെസ്റ്റ്

സ്‌കിന്‍ പ്രിക്ക് ടെസ്റ്റ്, ഇന്‍ട്രാഡെര്‍മല്‍ ടെസ്റ്റ് അല്ലെങ്കില്‍ ജനറല്‍ ഫുഡ് അലര്‍ജി ടെസ്റ്റ് എന്നിവ ഉപയോഗിച്ച് ഭക്ഷണ അലര്‍ജികള്‍ കണ്ടെത്താനാകും. അലർജിയുണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കുക എന്നാണ് അലർജി നിയന്ത്രിക്കാനുള്ള പ്രധാന മാർ​ഗം. കൂടാതെ പ്രൊഫഷണൽ സഹായത്തോടെ ആന്റിഅലർജിക് മരുന്നുകൾ ഉൾപ്പെടെയുള്ള ചികിത്സയിലൂടെ അലർജി ട്രി​ഗറുകൾ നിയന്ത്രിച്ചു നിർത്താൻ സാധിക്കും.

How to know if i have any food allergies and how to control allery triggers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്‍ സര്‍പ്രൈസുകളില്ല, 10 മന്ത്രിമാരും മത്സരരംഗത്ത്; പൊന്നാനിയില്‍ എം കെ സക്കീര്‍ പരിഗണനയില്‍

തട്ടിപ്പില്‍ വീഴണ്ട! സ്പാം കോളുകളെ തടയാം; വാട്‌സ്ആപ്പില്‍ ഈ ഫീച്ചര്‍ ഓണ്‍ ആക്കാം

ഒരു കപ്പ് പർഫെക്റ്റ് ചായ ഉണ്ടാക്കാം

'ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇക്ക സിനിമയിലെത്തുന്നത്; അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് പറയാൻ യാതൊരു മടിയുമില്ല'

'കണ്ടിപ്പാ ഇറുക്കും'! ഇതിലും വലിയ കാമിയോ സ്വപ്നങ്ങളിൽ മാത്രം; 'ജയിലർ 2' അപ്‌‍ഡേറ്റ്

SCROLL FOR NEXT