Hibicus Flower lip balm Meta AI Image
Health

ചുണ്ടു ചുവപ്പിക്കാൻ ചെമ്പരത്തി, ഇനി സിംപിളായി വീട്ടിലുണ്ടാക്കാം ലിപ് ബാം

ചെമ്പരത്തി പൂക്കൾ കാണാൻ മാത്രമല്ല, ഔഷധമൂല്യം കൊണ്ടും അവ മികച്ചതാണ്.

സമകാലിക മലയാളം ഡെസ്ക്

മ്മൾ ഉപയോ​ഗിക്കുന്ന പല ലിപ്സ്റ്റിക്കുകളും ലിപ് ബാമുകളും പല കെമിക്കലുകളും അടങ്ങിയതാണ്. അവ കാലക്രമേണ ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടമാക്കുന്നതിനൊപ്പം ചുണ്ടുകളെ വരണ്ടതാക്കാനും കാരണമാകും. എപ്പോഴും പ്രകൃതിദത്തമായി ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ ചുണ്ടുകളിൽ ഉപയോ​ഗിക്കുന്നതാണ് നല്ലത്.

ചെമ്പരത്തി പൂക്കൾ കാണാൻ മാത്രമല്ല, ഔഷധമൂല്യം കൊണ്ടും അവ മികച്ചതാണ്. രോ​ഗപ്രതിരോധ ശേഷി മുതൽ ചർമസംരക്ഷണത്തിന് വരെ ചെമ്പരത്തി ബഹുകേമമാണ്. അപ്പോൾ പിന്നിലെ നമ്മുടെ സുന്ദരമായ ചുണ്ടുകളെ സംരക്ഷിക്കുന്നത് ചെമ്പരത്തികൊണ്ടൊരു ലിപ്ബാം വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  • ചെമ്പരത്തിപ്പൂവ്

  • വെള്ളിച്ചെണ്ണ

  • നാരങ്ങനീര്

തയ്യാറാക്കുന്ന വിധം

ഏകദേശം രണ്ട് ചെമ്പരത്തി പൂക്കളുടെ ഇതളുകൾ വേർതിരിച്ചെടുത്ത ശേഷം നല്ലതു പോലെ കഴുകി തോർത്തിയെടുക്കാം. ശേഷം അഞ്ച് തുള്ളി വെളിച്ചെണ്ണ ഒഴിച്ച് കൈകൾ കൊണ്ട് നല്ലതു പോലെ തിരുമി, അവയുടെ ജ്യൂസെടുക്കാം.

ചെമ്പരത്തി ജ്യൂസിലേക്ക് നാരങ്ങാനീര് ചേർത്ത് ഇളക്കി, ചെറിയ പാത്രങ്ങളിൽ ഒഴിച്ച് തണുക്കാൻ വയ്ക്കാം. സാധാരണ ലിപ് ബാം ഉപയോഗിക്കുന്നപോലെ ഇടയ്ക്കിടെ ഇത് ചുണ്ടുകളിൽ പുരട്ടാവുന്നതാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏകദേശം രണ്ടാഴ്ച വരെ ഉപയോഗിക്കാം. ആദ്യത്തെ ഉപയോഗത്തിൽ തന്നെ ചുണ്ടിന് ഒരു ഇളം ചുവപ്പ് നിറം ലഭിക്കും.

Simple Beauty Hacks: How to make Hibiscus (chembarathi) lip balm.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല നെയ് ക്രമക്കേട്: 29 ശാന്തിക്കാരും 3 ഓഫീസര്‍മാരും പ്രതികളെന്ന് വിജിലൻസ്

ഗുരുവായൂര്‍ പത്മനാഭന്‍ ഓര്‍മ്മയായിട്ട് നാളെ ആറു വര്‍ഷം; പ്രതിമയ്ക്ക് മുന്നില്‍ മൂന്ന് കൊമ്പന്മാരുടെ പുഷ്പാര്‍ച്ചന

സ്റ്റാറ്റസുകള്‍ ഇനി എളുപ്പത്തില്‍ കാണാം; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

തർക്കങ്ങൾ അതിര് കടക്കുന്നു, ഇനി ഐസിസി ടൂർണമെന്റുകൾ ഇന്ത്യയിൽ സംഘടിപ്പിക്കില്ല ?

'സർവ്വം മായയിലെ നിന്റെ പെർഫോമൻസ് വളരെയധികം ഇഷ്ടപ്പെട്ടു റിയ'; ഡെലൂലുവിന് കത്തയച്ച് സൂര്യയും ജ്യോതികയും

SCROLL FOR NEXT