nose piercing Pinterest
Health

ചന്തം കൂട്ടാൻ മൂക്കുത്തി നല്ലതാണ്, പക്ഷെ സ്ഥാനം തെറ്റിയാൽ ജീവൻ തന്നെ നഷ്ടമാകാം

മൂക്കിന്റെ മർമ്മസ്ഥാനങ്ങൾ അറിയാത്തവരെ ഇതിനായി സമീപിക്കുന്നത് വലിയ അപകടം വിളിച്ചുവരുത്താം.

Author : സമകാലിക മലയാളം ഡെസ്ക്

മൂക്കുത്തി മുഖത്തിന് ചന്തം കൂട്ടാൻ സഹായിക്കും. ഇന്ന് ആൺകുട്ടികൾ ഉൾപ്പെടെ മൂക്കു കുത്തുന്ന ശീലമുണ്ട്. പണ്ട് മൂക്കുത്തി കുത്താൻ അതിവേദന സഹിക്കണമായിരുന്നു. എന്നാൽ ഇന്ന് വ്യാപകമായി ഗൺ ഷോട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ മൂക്കുകുത്തുമ്പോൾ വേദനിക്കുമെന്ന പേടിയും ഇല്ലാതായി.

എന്നാൽ, മൂക്കിന്റെ മർമ്മസ്ഥാനങ്ങൾ അറിയാത്തവരെ ഇതിനായി സമീപിക്കുന്നത് വലിയ അപകടം വിളിച്ചുവരുത്താം. മൂക്കിന്റെ അറ്റത്തുള്ള ഡേഞ്ചർ ട്രയാങ്കിൾ എന്നറിയപ്പെടുന്ന ഭാഗത്ത് അണുബാധയുണ്ടായാൽ അത് നേരിട്ട് മസ്‌തിഷ്‌കത്തെ ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ മൂക്ക് കുത്തുന്നത് ഈ ഭാഗത്തല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

മൂക്ക് കുത്തിയ ശേഷം കൃത്യമായി ആ മുറിവ് പരിചരിക്കേണ്ടതും അത്യാവശ്യമാണ്. ഉപ്പ് വെള്ളം അൽപമായി ആ മുറിവിൽ ഇറ്റിച്ചുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൈകൾ കഴുകാതെ ഒരിക്കലും മൂക്കിലെ കടുക്കനിലോ മുറിവിലോ തൊടരുത്.

കൈകളിലെ ബാ‌ക്‌ടീരിയകളാണ് 90% അണുബാധയ്‌ക്കും കാരണം. മുറിവിൽ ലോഷനുകളോ ആന്റിസെപ്‌റ്റിക് ക്രീമുകളോ അമിതമായ അളവിൽ ഉപയോഗിക്കരുത്. സ്വർണം പോലുള്ള ഗുണമേന്മയുള്ള ലോഹങ്ങൾ ഉപയോഗിക്കുക. ഇമിറ്റേഷൻ ആഭരണങ്ങൾ അലർജിയും കടുത്ത വീക്കവും ഉണ്ടാക്കുവാൻ സാദ്ധ്യതയുണ്ട്.

How to prevent infection during Nose piercing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT