iron deficiency Pexels
Health

ഉറങ്ങിയിട്ടും ഉറക്കം തീരുന്നില്ല, ശരീരത്തിൽ ഇരുമ്പിന്റെ അഭാവം തിരിച്ചറിയാതെ പോകരുത്

ചുവന്ന രക്താണുക്കളിൽ കാണുന്ന ഇരുമ്പ് അടങ്ങിയ ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ.

സമകാലിക മലയാളം ഡെസ്ക്

രാത്രി ആവശ്യത്തിന് ഉറങ്ങിയിട്ടും രാവിലെ എഴുന്നേൽക്കുമ്പോൽ ക്ഷീണം തോന്നാറുണ്ടോ? അത് സമ്മർദം കൊണ്ടുണ്ടാകുന്നതാണെന്ന് കരുതരുത്, മറിച്ച് നിങ്ങളുടെ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞു പോകുന്നതു കൊണ്ടാകാം. നമ്മുടെ ശരീരത്തിന്റെ ഊർജ്ജനില ക്രമീകരിക്കുന്നതിൽ അയേൺ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ചുവന്ന രക്താണുക്കളിൽ കാണുന്ന ഇരുമ്പ് അടങ്ങിയ ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിനാണ് ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നത്. ഇരുമ്പിന്റെ അഭാവം, ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്നതിനേയും ബാധിക്കും. ഇത് ക്ഷീണം, ബലഹീനത, തലകറക്കം എന്നിവയ്ക്ക് കാരണമാകും.

അമിതമായ ആർത്തവമുള്ള സ്ത്രീകൾ, ഗർഭിണികൾ, സസ്യാഹാരികൾ, ചില രോഗാവസ്ഥകൾ ഉള്ളവർ എന്നിവർക്ക് ഇരുമ്പിന്റെ അഭാവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചികിത്സിച്ചില്ലെങ്കിൽ, ഇത് വിഷർച്ചയിലേക്ക് നയിക്കാം. വിളറിയ ചർമം, തണുത്ത കൈകാലുകൾ, ഐസ് കഴിക്കണമെന്ന അസാധാരണ ആസക്തി എന്നിവയാണ് ഇരുമ്പിൻ്റെ കുറവു മൂലം ഉണ്ടാകുന്ന വിളർച്ചയുടെ ലക്ഷണങ്ങൾ.

ഇരുമ്പിൻ്റെ അഭാവം ഒഴിവാക്കാൻ ഏറ്റവും പ്രധാനം ജീവിതശൈലി ആരോഗ്യകരമാക്കുക എന്നതാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളോ സപ്ലിമെൻ്റുകളോ കഴിക്കാം. കൂടാതെ അതിൽ വിറ്റാമിൻ സി ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. വിറ്റാമിൻ സി ഇരുമ്പ് കൂടുതൽ ആഗിരണം ചെയ്യാൻ നിങ്ങളെ സഹായിക്കും.

ഇരുമ്പ് അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ചേര്‍ക്കുക

ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ ഇരുമ്പ് അടങ്ങിയ ഇലക്കറികള്‍, പയറുവര്‍ഗം, ഈന്തപ്പഴം, മാതളനാരങ്ങ തുടങ്ങിയവ ധാരാളം കഴിക്കണം. ഇത് ശരീരത്തിന്റെ ഇരുമ്പിന്റെ അളവു കൂട്ടാന്‍ സഹായിക്കും. നിങ്ങളുടെ പ്രായം, ലിംഗം എന്നിവയെ ആശ്രയിച്ചാണ് ശരീരത്തില്‍ ഇരുമ്പിന്റെ അളവു തീരുമാനിക്കുന്നത്. മുതിര്‍ന്ന പുരുഷന്മാരില്‍ ഇരുമ്പിന്റെ അംശം 8 മില്ലിഗ്രാം മതിയെങ്കില്‍ സ്ത്രീകളില്‍ അത് 18 മില്ലിഗ്രാം ആവശ്യമാണ്.

ചായ/ കാപ്പി എന്നിവയ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കരുത്

ചായ, കാപ്പി എന്നിവയ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കാന്‍ കാരണമാകും. ചായയിലും കാപ്പിയിലും ഒരുപോലെ അടങ്ങിയ കഫീനും ടാന്നിനും ഇരുമ്പിന്റെ ആഗിരണം കുറയക്കും. ജപ്പാന്‍ ജേണല്‍ ആയ ക്ലിനിക്കല്‍ ആന്റ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചായ കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം 36 ശതമാനമായും കാപ്പി കുടിക്കുന്നതു കൊണ്ട് ഇരുമ്പിന്റെ ആഗിരണം 62 ശതമാനവുമായി കുറയുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

Feeling tired all day? Doctor warns it can be a sign of iron deficiency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദേഷ്യം വന്നപ്പോള്‍ കുഞ്ഞിനെ കൊന്നു'; അങ്കമാലി കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മൂമ്മ

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

'ആ വാക്ക് മുഖ്യമന്ത്രി പാലിച്ചു'; രാമന്‍കുട്ടിയുടെ 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, പെന്‍ഷന്‍ കുടിശികയായ രണ്ടരലക്ഷം അക്കൗണ്ടില്‍

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി എ എന്‍ ആമിന അന്തരിച്ചു

ഫാമിലി വിസയ്ക്ക് ഇനി കൈപൊള്ളും; കടുത്ത നിലപാടുമായി ബഹ്‌റൈൻ

SCROLL FOR NEXT