കുഞ്ഞുങ്ങൾ മുതൽ പ്രായമായ അപ്പച്ചന്മാരും അമ്മച്ചിമാരും വരെ മൊബൈൽ സ്ക്രീനുകളുടെ ആരാധകരാണ്. ഒരു നിമിഷം പോലും കണ്ണെടുക്കാതെ അവർ സ്ക്രീൻ ടൈം ആസ്വദിക്കുന്നു. റീൽസും പോസ്റ്റും സ്ക്രോളിങ്ങുമായി മണിക്കൂറുകൾ പോകുന്നത് അറിയാത്ത അവസ്ഥയിലാണോ നിങ്ങളും? ഫോൺ അഡിക്ഷനിൽ നിന്ന് രക്ഷപ്പെടാൻ ചില ടിപ്പുകൾ നോക്കാം.
നോ സ്‌ക്രീന്‍ സോണ്‍
ദൈനംദിന ജീവിതത്തിൽ 'നോ സ്ക്രീൻ സോൺ' ഇടങ്ങൾ നിശ്ചയിക്കുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, ഉറങ്ങാൻ കിടക്കുമ്പോൾ, പഠനമുറിയിൽ തുടങ്ങിയ സ്പെയ്സുകളിൽ മൊബൈൽ ഫോണുകളുടെ ഉപയോഗം ഒഴിവാക്കാം. മറ്റ് സമയങ്ങളില്‍ സ്‌ക്രീന്‍ നോക്കിയാലും നിങ്ങളുടെ നോ സ്‌ക്രീന്‍ സോണ്‍സില്‍ ഇരുന്നുള്ള ഫോണ്‍ ഉപയോഗം കര്‍ശനമായി ഒഴിവാക്കുക.
ഡിജിറ്റല്‍ വെല്‍ബീയിങ് ആപ്പുകള്‍
ദിവസത്തിലെ നിശ്ചിത സമയത്ത് മാത്രം ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുകയും ബാക്കി സമയം ഫോണ്‍ ഉപയോഗം തന്ത്രപരമായി തടയുകയും ചെയ്യുന്ന ഡിജിറ്റല്‍ വെല്‍ബീയിങ് ആപ്പുകളില്‍ ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണ്‍ സമയം പടിപടിയായി കുറച്ച് കൊണ്ടുവരിക.
ബ്രേക്കെടുക്കുക
ഒരു നിമിഷം പോലും കണ്ണെടുക്കാതെ റീലുകൾ സ്ക്രോൾ ചെയ്യുന്നതിനിടെ തീരുമാനമെടുക്കാൻ തലച്ചോറിന് സാവകാശം ലഭിച്ചെന്ന് വരില്ല. ഓരോ 20 മിനിറ്റ് സ്‌ക്രോളിനിടയിലും ഒരു 20 സെക്കന്റ് എങ്കിലും ബ്രേക്കെടുക്കാന്‍ ശ്രമിക്കാം.
പഴയ ചില ഹോബികളെ പൊടിതട്ടിയെടുക്കാം
സ്ക്രോളിങ് തുടങ്ങിയതോടെ പലരും പണ്ട് താൽപര്യത്തോടെ ചെയ്തിരുന്ന പല ഹോബികളും മാറ്റി വച്ചു. അതൊക്കെ ഒന്ന് പൊടിതട്ടിയെടുക്കാം. ദിവസത്തിൽ 30 മിനിറ്റ് അതിനായി മാറ്റിവയ്ക്കാം.
നോട്ടിഫിക്കേഷന്‍ മ്യൂട്ട് ആക്കാം
മൊബൈൽ മാറ്റിവെച്ചാലും ഇടയ്ക്കിടെ മുഴങ്ങുന്ന നോട്ടിഫിക്കേഷൻ തിരിച്ചു വീണ്ടും ഫോൺ എടുക്കാൻ പ്രോത്സാഹിപ്പിക്കും. കുടുംബത്തോടൊപ്പമോ പഠിക്കുകയോ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്തു വയ്ക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates