

തൃശൂര് : തൃശൂര് വലപ്പാട് ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭര്ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വിസ്മയ, മകന് ദക്ഷ് എന്നിവരാണ് മരിച്ചത്. തെക്കിനിയേടത് വിജേഷ് ആണ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയത്.
ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം സ്വയം കഴുത്തറുത്ത് മരിക്കാന് ശ്രമിച്ച വിജേഷ് ഗുരുതരാവസ്ഥയില് തൃശ്ശൂര് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്. പുലര്ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
കരച്ചില് കേട്ട് സഹോദരന് വാതില് തള്ളിത്തുറന്ന് അകത്തു കടന്നപ്പോഴാണ്, ഗുരുതര പരിക്കുകളോടെ വിസ്മയയെ കണ്ടത്. ഇതിനിടെ മകന് ദക്ഷിനെയും വിജേഷ് കൊലപ്പെടുത്തി. വിസ്മയയെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates