കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 50 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു
Cannabis seized
കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി
Edited By:
Updated on: 
1 min read

കൊച്ചി: എറണാകുളത്ത് 30 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി അബ്ദുള്‍ ഹായ് മൊല്ല പിടിയിലായി. ഇയാളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 50 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

Cannabis seized
തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഒഡീഷയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലെത്തിച്ച്, മലയാളികള്‍ അടക്കമുള്ള സംസ്ഥാനത്തെ ചെറുകിട കഞ്ചാവ് വില്‍പ്പന റാക്കറ്റിന് നല്‍കിയിരുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. കുറച്ചുകാലമായി ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞരാത്രി ഒഡീഷയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവുമായി എത്തിയപ്പോള്‍, റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാര്‍ക്കോട്ടിക് എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇയാളെ പിടികൂടുന്നത്.

Cannabis seized
തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍
Cannabis seized
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്
Summary

30 kg of cannabis seized in Kochi; West Bengal native arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com