stroke Pexels
Health

സ്‌ട്രോക്ക് തടയാന്‍ സാധിക്കുമോ?

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

പ്രായവും ജനിതകവും സ്‌ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ്. ഒരുപക്ഷെ ഇവയെ തിരുത്താന്‍ സാധിക്കില്ലെങ്കിലും മറ്റ് ഘടകങ്ങളെ നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്.

എന്താണ് സ്‌ട്രോക്ക്

തലച്ചോറിനുണ്ടാകുന്ന അറ്റാക്കാണ് സ്‌ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. സ്ട്രോക്ക് സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതെ വരികയും തുടര്‍ന്ന് അവ നശിച്ചു പോകുകയും ചെയ്യുന്നു. ഇതു മൂലം ഏതു ഭാഗത്തെ കോശങ്ങളാണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുന്നു.

സ്‌ട്രോക്ക് എങ്ങനെ തടയാം

  • മുൻകരുതലാണ് പ്രധാനം പക്ഷാഘാതം ഒഴിവാക്കാൻ ഏഴ് വഴികൾ

  • രക്തസമ്മർദം നിയന്ത്രിക്കുക

  • ഉയർന്ന രക്തസമ്മർദം ഒരു വലിയ ഘടകമാണ്. നിയന്ത്രിച്ചില്ലെങ്കിൽ ഇത് സ്ട്രോക്ക് സാധ്യത നാല് മടങ്ങ് വരെ വർധിപ്പിക്കാം. 120/80 ൽ താഴെ രക്തസമ്മർദം നിലനിർത്തുക എന്നതായിരിക്കണം ലക്ഷ്യം.

  • ഭക്ഷണത്തിലെ ഉപ്പ് ഒരു ദിവസം 1,500 മില്ലിഗ്രാമിൽ കൂടരുത് (ഏകദേശം അര ടീസ്പൂൺ).

  • ബർഗറുകൾ, ചീസ്, ഐസ്ക്രീം തുടങ്ങിയ ഉയർന്ന കൊളസ്ട്രോൾ ഭക്ഷണങ്ങൾ ഒഴിവാക്കുക.

  • ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം, ദിവസവും ധാന്യങ്ങളും കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളും കഴിക്കുക.

പക്ഷാഘാതം തിരിച്ചറിയാന്‍ F-A-S-T ടെക്നിക്

ലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തിരിച്ചറിയാതെ പോകുന്നതാണ് പലരും പക്ഷാഘാതത്തെ തിരിച്ചറിയാന്‍ വൈകിപ്പിക്കുന്നത്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാനും വേഗത്തില്‍ വൈദ്യ സഹായം തേടുന്നതിനും നാഷണൽ സ്ട്രോക്ക് അസോസിയേഷൻ ഒരു സിംപിള്‍ ടെക്നിക് അവതരിപ്പിച്ചിട്ടുണ്ട്.

F- ചിരിക്കുമ്പോള്‍ മുഖത്തിന്‍റെ ഒരു ഭാഗം തൂങ്ങുന്ന പോലെ അനുഭവപ്പെടുക.

A- രണ്ട് കൈകളും ഒരുമിച്ച് ഉയര്‍ത്തുമ്പോള്‍ ഒരു കൈ താഴ്ന്നു പോകുക.

S- സംസാരിക്കുമ്പോള്‍ വ്യക്തത കുറയുന്നു.

T- സമയം പ്രധാനമാണ്, ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കൊ മറ്റുള്ളവര്‍ക്കോ അനുഭവപ്പെടുന്നതായി തോന്നിയാല്‍ ഉടന്‍ വൈദ്യ സഹായം തേടണം.

പക്ഷാഘാതത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍

  • ശരീരത്തിന്റെ ഒരു വശത്ത് ബലഹീനത

  • മുഖം മരവിക്കുക

  • അസാധാരണവും കഠിനവുമായ തലവേദന

  • കാഴ്ചക്കുറവ്

  • മർദ്ദവും ഇക്കിളിയും

  • അസ്ഥിരമായ നടത്തം.

How to reduce stroke risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ തുരങ്കപാത മുതല്‍ വേഗ റെയില്‍ വരെ, ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല; ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ്

തുടരെ നാലാം വട്ടം; സബലേങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

'18 മാസം കിടന്ന കിടപ്പില്‍; ചികിത്സ തുടങ്ങി മൂന്നാം നാള്‍ അദ്ദേഹം എന്നെ നടത്തി'; മലയാളി ആയുര്‍വേദ വിദഗ്ധനെക്കുറിച്ച് അരവിന്ദ് സ്വാമി

തേങ്ങ പൂപ്പൽ പിടിക്കാറുണ്ടോ? മാസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാൻ ചില പൊടിക്കൈകൾ

ചങ്കൂറ്റമുണ്ടോ പാകിസ്ഥാന്?, ലോകകപ്പ് ബഹിഷ്ക്കരണ വിവാദത്തിൽ വെല്ലുവിളിച്ച് അജിന്‍ക്യ രഹാനെ

SCROLL FOR NEXT