Kitchen Hacks Meta AI Image
Health

കറിയിൽ ഉപ്പ് കൂടിപ്പോയോ! ടെൻഷൻ വേണ്ട, വീട്ടിൽ ​ഗോതമ്പുപൊടിയുണ്ടോ?

ഉപ്പ് കൂടിയ കറികൾക്ക് ഏറ്റവും ഫലപ്രദമാണ് ഉരുളക്കിഴങ്ങ്.

Author : സമകാലിക മലയാളം ഡെസ്ക്

ത്ര നല്ല വിഭവമാണെങ്കിലും ഉപ്പ് കൂടിയാൽ തീർന്നില്ലേ! എന്നാൽ ഇനി ടെൻഷൻ വേണ്ട കറിയിലെ ഉപ്പ് ഈസി ആയി കുറയ്ക്കാൻ ഇതാ ചില പൊടിക്കൈകൾ.

ഉരുളക്കിഴങ്ങ്

ഉപ്പ് കൂടിയ കറികൾക്ക് ഏറ്റവും ഫലപ്രദമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി കറിയിൽ ഇടുക. 10 മിനിറ്റ് കറി നന്നായി തിളപ്പിച്ച ശേഷം ഈ കഷ്ണങ്ങൾ മാറ്റാം. സ്പോഞ്ച് വെള്ളം വലിച്ചെടുക്കുന്നത് പോലെ ഉരുളക്കിഴങ്ങ് കറിയിലെ അധികമുള്ള ഉപ്പിനെ വലിച്ചെടുക്കും.

വറുത്തരച്ച തേങ്ങ

ഗ്രേവി ഉള്ള കറികളിലാണ് ഉപ്പ് കൂടിയതെങ്കിൽ അല്പം തേങ്ങ വറുത്ത് അരച്ച് ചേർക്കുന്നത് മികച്ചതാണ്. ഇത് ഉപ്പിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും, കറിക്ക് നല്ല കൊഴുപ്പും കിട്ടും.

ഗോതമ്പ് മാവ് ഉണ്ടോ?

ഉരുളക്കിഴങ്ങ് ഇല്ലെങ്കിൽ അൽപം ഗോതമ്പുമാവ് ചെറിയ ഉരുളകളാക്കി കറിയിൽ ഇടുക. ഇത് ഉപ്പ് വലിച്ചെടുക്കാൻ സഹായിക്കും. വിളമ്പുന്നതിന് മുൻപായി ഈ മാവ് ഉരുളകൾ മാറ്റാൻ മറക്കരുത്.

തേങ്ങാപ്പാലും തൈരും

ചിക്കൻ കറി, മട്ടൺ കറി അല്ലെങ്കിൽ സ്റ്റൂ എന്നിവയിലാണോ ഉപ്പ് കൂടിയത്? എങ്കിൽ പേടിക്കണ്ട. അല്പം കട്ടിയുള്ള ഒന്നാം പാൽ തേങ്ങാപ്പാലോ അല്ലെങ്കിൽ അധികം പുളിയില്ലാത്ത തൈരോ ചേർക്കാം. ഇത് ഉപ്പിന്റെ കടുപ്പം കുറയ്ക്കുകയും കറിക്ക് ഒരു ‘റോയൽ’ ടച്ച് നൽകുകയും ചെയ്യും.

തക്കാളി ചേർക്കാം

കറിക്ക് അല്പം പുളിപ്പും മധുരവും ചേർന്ന രുചി ഇഷ്ടമാണെങ്കിൽ മാത്രം ഇത് പരീക്ഷിക്കാം. ഒരു തക്കാളി നന്നായി വഴറ്റി കറിയിൽ ചേർക്കുന്നത് ഉപ്പിന്റെ അമിത സാന്നിധ്യം ഇല്ലാതാക്കാൻ സഹായിക്കും.

How to reduse salt in curry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !

കയ്യിലുള്ള ഒരു രൂപ നാണയത്തിന് ഒന്നര ലക്ഷം രൂപ വരെ? അറിയാം യാഥാർത്ഥ്യവും തട്ടിപ്പുകളും

പൃഥ്വിരാജേ, മൂത്രമൊഴിക്കാന്‍ പോകുമ്പോഴും കോട്ടും സ്യൂട്ടുമിടുന്നത് മലയാളിയ്ക്ക് ഇഷ്ടമല്ല; നിങ്ങള്‍ പഠിക്കണം: ശാന്തിവിള ദിനേശ്