കാൽസ്യം, സിങ്ക്, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നു വേണ്ട ആരോഗ്യത്തിന് ആവശ്യമായ നിരവധി പോഷകങ്ങളുടെ കലവറയാണ് കക്കയിറച്ചി. കക്കയിറച്ചി കറിയാക്കിയാൽ രുചിയിലും കേമനാണ്. എന്നാൽ ഇവ വൃത്തിയാക്കുന്നതിലുള്ള ബുദ്ധിമുട്ട് കാരണമാണ് പലരും കക്കയിറച്ചി വീട്ടിൽ വാങ്ങാൽ മടിക്കുന്നത്. അങ്ങനെയുള്ളവർക്ക് കക്കായിറച്ചി വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാനുള്ള ഒരു മാർഗം പറഞ്ഞു തരാം.
ചെറിയ കക്കയാണെങ്കിൽ കഴുകിയെടുത്താൽ പോരേ!
പോരാ, കക്കയിറച്ചിയുടെ ഉള്ളിലെ അഴുക്ക് നീക്കാതെ അവ കറിവയ്ക്കാൻ പാടില്ല. അത് ചിലരിൽ അലർജിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാക്കാം. അഴുക്കു നീക്കിയാലും കക്കയിറച്ചി ഇത്തിരി തൈര് അല്ലെങ്കിൽ വിനാഗിരിയോ ഒഴിച്ച് നന്നായി കഴുകി വൃത്തിയാക്കാനും ശ്രദ്ധിക്കണം.
വെറും രണ്ടു മിനിറ്റിൽ കക്കയിറച്ചി ക്ലീൻ ചെയ്യാം
ഒരു പ്ലാസ്റ്റിക് കവർ നിവർത്തിവയ്ക്കുക. അതിന്റെ ഒരു വശത്ത് വൃത്തിയാക്കേണ്ട കക്കയിറച്ചി ഒരുപിടി വാരി വിതറിയിടുക എന്നിട്ട് പ്ലാസ്റ്റിക് കവറിന്റെ ഒരുവശം മറ്റേ വശത്തിന്റെ മുകളിലൂടെ മടക്കാം. അതിനു ശേഷം ചപ്പാത്തി കോല് ഉപയോഗിച്ച് ചപ്പാത്തി പരത്തുന്നതു പോലെ തന്നെ അതിന്റെ മുകളിലൂടെ പരത്തുക.
രണ്ടു മൂന്നു തവണ ആവർത്തിച്ച ശേഷം പ്ലാസ്റ്റിക് കവർ നിവർത്തി നോക്കിയാൽ കക്ക ഇറച്ചിയുടെ ഉള്ളിലുള്ള അഴുക്ക് പൂർണമായും വെളിയിൽ വന്നതായി കാണാം. ശേഷം ഇവ നന്നായി കഴുകി എടുക്കാം. ആവശ്യമുള്ള രീതിയിൽ ഇഷ്ടമുള്ളത് പോലെ കറിവച്ച് കഴിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates