Darkness under armpit Pexels
Health

കക്ഷത്തിലെ കറുപ്പ് പേടിച്ച് സ്ലീവ്‍ലെസ് ടോപ്പ് ഇനി ഉപേക്ഷിക്കേണ്ട, പരിഹാരമുണ്ട്

പാർശ്വഫലങ്ങൾ കുറവുള്ള പ്രകൃതിദത്ത മാർ​ഗങ്ങൾ സ്വീകരിക്കുന്നതാണ് സുരക്ഷിതം.

സമകാലിക മലയാളം ഡെസ്ക്

ക്ഷത്തിലെ കറുപ്പ് കാരണം സ്ലീവ്‍ലെസ് വസ്ത്രങ്ങൾ ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ടോ? കക്ഷത്തിലെ കറുപ്പ് മാറാൻ ബേക്കിങ് സോഡ ഉൾപ്പെടെ പല പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്. എന്നാൽ സ്വകാര്യഭാ​ഗമായതു കൊണ്ട് അവിടെ കെമിക്കലുകൾ അടങ്ങിയ ക്രീമും വസ്തുക്കളും പുരട്ടുന്നതിൽ പരിമിധിയുണ്ട്. പാർശ്വഫലങ്ങൾ കുറവുള്ള പ്രകൃതിദത്ത മാർ​ഗങ്ങൾ സ്വീകരിക്കുന്നതാണ് സുരക്ഷിതം.

ചില പ്രകൃതിദത്ത മാർഗങ്ങൾ

പപ്പായ

പഴുത്ത പപ്പായ കൈ കൊണ്ട് നന്നായി ഉടച്ച ശേഷം കക്ഷത്തിൽ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് കക്ഷത്തിലെ കറുപ്പ് മാറാൻ സഹായിക്കും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൻ്റെ നീര് ചർമത്തിൻ്റെ നിറം മെച്ചപ്പെടുത്താൻ സഹായിക്കും. ഉരുളക്കിഴങ്ങ് നല്ലൊരു ആസ്ട്രിജന്റ് ആണ്. ഉരുളക്കിഴങ്ങ് നന്നായി തൊലി കളഞ്ഞ് കഴുകി, അവയുടെ നീര് അൽപം കടലമാവിൽ ചേർത്ത് കക്ഷത്തിൽ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകികളയാവുന്നതാണ്.

തേനും രക്തചന്ദനവും

ചർമത്തിന്റെ നിറം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ച ഒരു കോമ്പിനേഷനാണ് തേനും രക്തചന്ദനവും. ഇവ രണ്ടും നന്നായി യോജിപ്പിച്ച്, സ്വകാര്യഭാ​ഗത്ത് തേച്ച് പിടിപ്പിക്കാം. 10-15 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇതേ മിശ്രിതം കക്ഷത്തിലും വയറിനു ചുറ്റും തുടകൾക്കിരുവശത്തും ഉപയോഗിക്കാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് തുടരണം.

ചന്ദനവും പാലും

അൽപം ചന്ദനം അരച്ചത് പാലിൽ മിക്സ് ചെയ്ത ശേഷം കക്ഷത്തിൽ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. നിറം വർധിപ്പിക്കാൻ മാത്രമല്ല ദുര്‍ഗന്ധമകറ്റുന്നതിനും ചന്ദനം നല്ലതാണ്. എന്നാൽ ഇവയൊന്നും പെട്ടെന്നൊരു ദിവസം കൊണ്ട് ഫല തരുന്നവയല്ല.

സ്ഥിരതയാണ് പ്രധാനം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇതിൽ ഏതെങ്കിലുമൊരു രീതി പിന്തുടരുക. അലർജിയോ മറ്റ് ചർമ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ അവയുടെ ഉപയോഗം ഉടനടി ഒഴിവാക്കുകയും ചെയ്യണം.

How to remove pigmentation under Armpit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും സിപിഎം; തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സമ്പൂർണ ജയം

'ടോക്സിക്കിൽ' ഒരുക്കിയിരിക്കുന്നത് സം​ഗീത വിരുന്ന് തന്നെ; മ്യൂസിക് റൈറ്റ്സ് വിറ്റത് വൻ തുകയ്ക്ക്

കൊച്ചുകുട്ടികള്‍ക്കെന്തു വ്യായാമം എന്നാണോ? എന്നാല്‍ അറിയാം ഇക്കാര്യങ്ങള്‍

ഹര്‍ജി നിലനില്‍ക്കെ സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് പേരിട്ടു; റിപ്പോര്‍ട്ട് തേടി കോടതി

'ആത്മാവിനെ ഉണർത്തുന്ന കാര്യങ്ങൾ എങ്ങനെ കണ്ടെത്തണമെന്ന് കാണിച്ചു തന്നതിന് നന്ദി'; ‌മ‍ഞ്ജുവിന് റേസിങ് പിറ്റ് പരിചയപ്പെടുത്തി അജിത്

SCROLL FOR NEXT