Gas Cylinder Meta AI Image
Health

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാചകവാതകം കരുതലോടെ ഉപയോ​ഗിച്ചാൽ അത് രണ്ട് മാസത്തിലധികം നീണ്ടു നിൽക്കും.

സമകാലിക മലയാളം ഡെസ്ക്

വിറക് അടുപ്പിനെക്കാൾ നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പാചകവാതകത്തെയാണ്. പാചകം ഏറെക്കുറേ ​ഗ്യാസ് സ്റ്റൗവിൽ ആയതു കൊണ്ട് തന്നെ പല വീടുകളിലും പാചകവാതകം ഒരു മാസത്തിൽ കൂടുതൽ നീണ്ടു നിൽക്കാറില്ല, പാചകവാതക വില കുത്തനെ ഉയരുന്നത് നമ്മുടെ വീടുകളിലെ ബജറ്റിന്റെ താളം തെറ്റാനും കാരണമാകും.

പാചകവാതകം കരുതലോടെ ഉപയോ​ഗിച്ചാൽ അത് രണ്ട് മാസത്തിലധികം നീണ്ടു നിൽക്കും. പാചകവാതകത്തിന്റെ ഉപയോ​ഗം കുറയ്ക്കാൻ എല്ലാ ദിവസവും ചെയ്യാവുന്ന ചില കാര്യങ്ങൾ.

  • ഗ്യാസ് സ്റ്റൗവിന്റെ ബർണർ വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്റ്റൗവിൽ നിന്ന് ഉയരുന്ന തീ നീല നിറത്തിലാണെന്ന് ഉറപ്പാക്കുക. എന്നാൽ എപ്പോഴും ചുവന്ന നിറത്തിലാണ് തീ കത്തുന്നതെങ്കിൽ അത് ഗ്യാസിന്റെ ഉപയോഗം വർധിപ്പിക്കുന്നുവെന്നാണ് അർഥം. അങ്ങനെ എങ്കിൽ സർവീസ് ചെയ്ത ശേഷം സ്റ്റവ് ഉപയോഗിക്കുക.

  • ഗ്യാസ് സ്റ്റൗവിലെ ചെറിയ ബർണർ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. വലിയ ബർണർ കൂടുതൽ ഗ്യാസ് കൂടുതൽ ഉപയോഗിക്കുകയും വേഗം ഗ്യാസ് തീർന്നു പോകുന്നതിനും കാരണമാകും.

  • വലിയ പാത്രങ്ങൾക്കു മാത്രം വലിയ ബർണർ ഉപയോഗിക്കുക. കൂടാതെ ചോറോ മറ്റു കറികളോ ഉണ്ടാക്കുമ്പോൾ തിളച്ചു കഴിഞ്ഞാൽ ചെറിയ ബർണറിലേക്ക് മാറ്റുന്നത് ഗ്യാസിന്റെ ഉപയോഗം കുറക്കുവാൻ സഹായിക്കും.

  • സ്റ്റൗവിൽ വയക്കുന്ന പാത്രത്തിൽ ജലാംശം ഇല്ലെന്ന് ഉറപ്പാക്കുക. ഇത് പാത്രം വേ​ഗം ചൂടാകാൻ സഹായിക്കും അങ്ങനെ ​ഗ്യാസിന്റെ ഉപയോ​ഗം കുറയ്ക്കാം.

  • മൺചട്ടികൾ ഗ്യാസിൽ വയ്ക്കുമ്പോൾ വെള്ളം തുടച്ചു ഉണങ്ങിയതിനു ശേഷം മാത്രം വയ്ക്കുക. ചട്ടി ചൂടാകുവാൻ കൂടുതൽ സമയമെടുക്കും. ഇങ്ങനെ ചെയ്യുമ്പോൾ ചട്ടി പെട്ടെന്നു ചൂടാകും.

  • ചോറ് വേവിക്കാൻ സ്റ്റൗവിൽ വയ്ക്കുന്നതിന് മുൻപ് അരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം വയ്ക്കുക. ചോറു പെട്ടെന്ന് വെന്തു കിട്ടാൻ ഇത് സഹായിക്കും. മട്ടയരി ആണെങ്കിൽ കുക്കറിൽ വച്ചു വാർത്താൽ വളരെയധികം ഗ്യാസ് സേവ് ചെയ്യാൻ സാധിക്കും.

  • വെള്ളം തിളപ്പിക്കുമ്പോൾ മൂടിവെച്ച് ചൂടാക്കുക. ഇത് വെള്ളം പെട്ടെന്ന് തിളയ്ക്കാനും ​ഗ്യാസ് സേവ് ചെയ്യാനും സഹായിക്കും.

  • കറികൾ ഉണ്ടാക്കുന്നതിന് മുൻപ് അതിന് വേണ്ട ചേരുവകൾ എല്ലാം തയാറാക്കിയ ശേഷം മാത്രം ഗ്യാസ് സ്റ്റൗ ഓൺ ചെയ്യുക. ഗ്യാസ് കത്തിച്ച ശേഷം ചേരുവകൾ അന്വേഷിച്ചു നടക്കുമ്പോൾ ഗ്യാസ് ആവശ്യമില്ലാതെ താഴ്ത്തി വയ്ക്കേണ്ടി വരുകയോ തീ കെടുത്തേണ്ടി വരുകയോ ചെയ്യും. അങ്ങനെയും ഗ്യാസിന്റെ ഉപയോഗം വർധിക്കും.

  • പരിപ്പ് വർഗ്ഗങ്ങൾ പാകം ചെയ്യുമ്പോൾ വെള്ളത്തിൽ ഇട്ടു കുതിർത്ത ശേഷം പാകം ചെയ്യാം. തുവര പരിപ്പ്, ചെറുപയർ പരിപ്പ്, തുടങ്ങിയവ പാകം ചെയ്യുന്നതിന് 15 അല്ലെങ്കിൽ 30 മിനിറ്റ് മുൻപ് വെള്ളത്തിൽ ഇട്ടാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ മിതമായ ചൂടിൽ രണ്ട് വിസിൽ വരുമ്പോഴേയ്ക്കും പാകമായിട്ടുണ്ടാകും.

  • കടല വർഗ്ഗത്തിൽ പെട്ടവ തലേ ദിവസം വെള്ളത്തിൽ ഇട്ട ശേഷം പാകം ചെയ്യാം. ഇവ പ്രഷർ കുക്കറിൽ പാകം ചെയ്യുമ്പോൾ മിതമായ ചൂടിൽ വച്ചു പാകം ചെയ്താൽ പെട്ടെന്നു വെന്തു കിട്ടും.

  • പച്ചക്കറികളും മറ്റും വേവിക്കുമ്പോഴും അടച്ചു വച്ചു വേവിക്കുക, പോഷകം നഷ്‍ടപ്പെടാതെ പെട്ടെന്ന് വെന്തു കിട്ടും.

How to save cooking gas, some tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

SCROLL FOR NEXT