Pomogranate Meta AI Image
Health

ആരോ​ഗ്യത്തിന് ബസ്റ്റ്, എന്നാൽ മാതളനാരങ്ങ തിര‍ഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കടകളിൽ തൊലി മിനുക്കിയിരിക്കുന്ന മാതളനാരങ്ങയിൽ നല്ലതിനെ തിരഞ്ഞെടുക്കുക പ്രയാസമാണ്.

സമകാലിക മലയാളം ഡെസ്ക്

സീസൺ ആയതോടെ വഴിയോരങ്ങളിൽ മാതളനാരങ്ങയുടെ വിൽപ്പന തകൃതിയിൽ നടക്കുകയാണ്. സീസണ്‍ അനുസരിച്ച് ഭക്ഷണപദാര്‍ഥങ്ങളില്‍ തിരഞ്ഞെടുപ്പും ക്രമീകരണവും നടത്തുന്നത് അതതു കാലത്ത് ശരീരത്തിന് ആവശ്യമായ പോഷകം നല്‍കുന്നതിനും മികച്ച പ്രതിരോധ ശേഷി നല്‍കുന്നതിനും ദഹനത്തിനുമെല്ലാം സഹായിക്കുന്നു. കടകളിൽ തൊലി മിനുക്കിയിരിക്കുന്ന മാതളനാരങ്ങയിൽ നല്ലതിനെ തിരഞ്ഞെടുക്കുക പ്രയാസമാണ്. മാതളനാരങ്ങ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വിറ്റാമിൻ സി, കെ, ബി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ മാതളനാരങ്ങ പലതരത്തിൽ നമ്മുടെ ആരോ​ഗ്യത്തെ സംരക്ഷിക്കുന്നു. മാതളത്തിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും അൽഷിമേഴ്‌സ് രോ​ഗത്തിന്റെ തീവ്രത കുറയ്ക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

മാതളത്തിൽ അടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങളായ പോളിഫെനോൾ, എല്ലാഗിറ്റാനിനുകള്‍, എല്ലാജിക് ആസിഡ് ആമാശയത്തിൽ എത്തുമ്പോൾ ഇവയെ ദഹിപ്പിക്കാനായി പ്രവർത്തിക്കുന്ന ബാക്ടീരികൾ യുറോലിത്തിന്‍-എ എന്ന സംയുക്തം ഉത്പാദിപ്പിക്കുന്നു. യുറോലിത്തിന്‍-എ അൽഷിമേഴ്‌സിനെ ചെറുക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ വിശദീകരിക്കുന്നു. പോളിഫെനോളുകൾ കൂടാതെ ആന്റി-ഓക്സിഡന്റുകളായ പ്യൂണിലകാജിൻസ്, ആന്തോസയാനിനുകളും മാതളത്തിൽ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് അൽഷിമേഴ്സിന് പ്രധാന കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.

തലച്ചോറിന്റെ കൂടുതലായുള്ള ഓക്‌സിജന്‍ ഉപഭോഗവും ലിപിഡുകളുടെ തുടര്‍ച്ചയായ ചലനങ്ങളും ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തിനുള്ള സാധ്യതകള്‍ കൂട്ടും. മാതളനാരങ്ങയിലെ ആൻ്റിഓക്‌സിഡൻ്റുകൾക്ക് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും അതുവഴി തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കഴിയും.

നല്ല മാതളം എങ്ങനെ തിരഞ്ഞെടുക്കാം

ആകൃതി

പഴുത്ത മാതളത്തിന് ഷഡ്ഭുജാകൃതി (ഹെക്‌സഗണ്‍) ആയിരിക്കും. കൂടാതെ അതിന്റെ വശങ്ങള്‍ തള്ളിയ നിലയിലായിലും തോട് പരുക്കനുമായിരിക്കും. തോടില്‍ നിറവ്യത്യാസവുമുണ്ടാകും. അല്ലാത്തവ നല്ല വൃത്താകൃതിയിലും തോട് മിനുസമുള്ളതുമായിരിക്കും.

തട്ടി നോക്കാം

കൃത്യമായി പഴുത്ത മാതളത്തില്‍ തട്ടി നോക്കുമ്പോള്‍ കനത്ത, പൊള്ളയായ ശബ്ദം ഉണ്ടാകും. എന്നാല്‍ പഴുക്കാത്തവയില്‍ തട്ടുമ്പോള്‍ ശബ്ദം ഉണ്ടാകില്ല.

ഭാരം

പഴുക്കാത്ത മാതളത്തെക്കാള്‍ പഴുത്ത മാതളത്തിന് ഭാരമുണ്ടാകും.

How to select best pomogranate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശിയപാത ഇടിഞ്ഞു താണു; റോഡില്‍ വന്‍ ഗര്‍ത്തം; നിരവധി വാഹനങ്ങള്‍ കുടുങ്ങി

രണ്ട് കോടതികളില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം ഇന്നും പരിഗണിച്ചില്ല

കളി വരുതിയില്‍ നിർത്തി ഓസീസ്; ഇംഗ്ലണ്ടിനെതിരെ ലീഡ്

14കാരന്റെ വിസ്മയം തീര്‍ത്ത ബാറ്റിങ് വിസ്‌ഫോടനം! ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ

വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പ്; സുപ്രധാന തീരുമാനവുമായി റെയില്‍വേ

SCROLL FOR NEXT