Curry leaves Pinterest
Health

കറിവേപ്പില കരിഞ്ഞു പോകില്ല, മാസങ്ങളോളം സൂക്ഷിക്കാന്‍ ഇതാ നാല് സ്മാര്‍ട്ട് ടെക്നിക്കുകള്‍

കറിവേപ്പില പെട്ടെന്ന് കേടാകാതെ മാസങ്ങളോളം സൂക്ഷിക്കാന്‍ ചില പൊടിക്കൈകളുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

റികള്‍ക്കൊക്കെ ഒരു മണവും ഗുണവും കിട്ടണമെങ്കില്‍ കറിവേപ്പില കൂടിയേ തീരൂ, അതാണ് മലയാളികളുടെ ഒരു രീതി. എന്നാല്‍ കറിവേപ്പില ഫ്രഷ് ആയി സൂക്ഷിക്കുകയാണ് പ്രയാസം. വീടുകളില്‍ വളര്‍ത്താന്‍ കഴിയാത്തവര്‍ കടകളില്‍ നിന്ന് വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞാല്‍ അത് മോശമാവുകയും ചെയ്യും. എന്നാല്‍ കറിവേപ്പില പെട്ടെന്ന് കേടാകാതെ മാസങ്ങളോളം സൂക്ഷിക്കാന്‍ ചില പൊടിക്കൈകളുണ്ട്.

വെള്ളം നിറച്ച ജാറിൽ

കറിവേപ്പിലയുടെ ചെറിയ തണ്ടുകൾ മുറിച്ച് എടുത്ത് വലുപ്പമുള്ള കുപ്പി ജാറിൽ വെള്ളം നിറച്ച് അതിൽ ഇട്ട് വയ്ക്കാം. ഒരാഴ്ചയിൽ കൂടുതൽ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ ഇത് സഹായിക്കും.

കോട്ടൺ തുണി

തണ്ടോടു കൂടി കറിവേപ്പില പൊട്ടിച്ചെടുക്കണം. ഒരു ബേയ്‌സിനിൽ കുറച്ച് വെള്ളമെടുത്ത് അതിൽ ഒരു അടപ്പ് വിനിഗർ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പിലകൾ മുക്കി വയ്ക്കാം. ശേഷം ഈ ഇലകൾ കഴുകിയെടുത്ത് വെള്ളം ഉണക്കാനായി ഒരു പേപ്പറിൽ നിവർത്തിയിടണം. വെള്ളം നന്നായി തോരുമ്പോൾ ഇലകൾ ഒരു കോട്ടൺ തുണിയിൽ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആറ് മാസം വരെ കേട് കൂടാതെയിരിക്കും.

പ്ലാസ്റ്റിക് പാത്രങ്ങള്‍

വെള്ളത്തിൽ വിനാ​ഗിരി ചേർത്ത് കഴുകിയെടുത്ത ഇലകൾ ഉണങ്ങിയ ശേഷം പ്ലാസ്റ്റിക് പാത്രത്തിലോ ഗ്ലാസ് ജാറിലോ സൂക്ഷിക്കുന്നതും നല്ലതാണ്. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ടിഷ്യൂ പേപ്പർ വിരിച്ച ശേഷം അതിന് മുകളിലേക്ക് കറിവേപ്പില വയ്ക്കാം. മറ്റൊരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഇത് മൂടുകയും വേണം. അധികം കുത്തി നിറയ്ക്കരുത്. നന്നായി മൂടിവയ്ക്കാനും ശ്ര​ദ്ധിക്കണം. ഫ്രിഡ്ജിൽ രണ്ട് മാസം വരെ ഇങ്ങനെ സൂക്ഷിക്കാനാകും.

സിപ്പ് ലോക്ക് കവറിൽ

വിനാ​ഗിരി ചേര്‍ത്ത വെള്ളത്തിൽ കഴുകിയെടുത്ത ഇലകൾ ഉണക്കിയ ശേഷം സിപ്പ് ലോക്ക് കവറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഒരു വർഷം വരെ കറിവേപ്പില കേട് വരാതെ ഇരിക്കാൻ സഹായിക്കും. ഇലകൾ സിപ്പ് ലോക്ക് കവറിൽ ഇട്ട് എയർ മുഴുവൻ കളഞ്ഞ് വൃത്തിയായി അടച്ചുവയ്ക്കണം. ഇത് ഫ്രീസറിൽ വേണം സൂക്ഷിക്കാൻ. ഒരോ തവണ എടുക്കുമ്പോളും അധികം നേരം പുറത്ത് വയ്ക്കാതെ വേണ്ടത് എടുത്തശേഷം ഉടൻ തിരികെവയ്ക്കണം.

How to store Curry leaves for a long periods

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT