Onion chopped Meta AI Image
Health

സവാള അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളാം

അരിഞ്ഞതോ മുറിച്ചതോ ആയ സവാള അങ്ങനേ തുറന്ന പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതി സുരക്ഷിതമല്ല.

സമകാലിക മലയാളം ഡെസ്ക്

രാവിലെ ജോലിക്ക് പോകാനുള്ള ധൃതിക്കിടെ സവാള അരിഞ്ഞ് കണ്ണുകലങ്ങാൻ കഴിയാത്തതുകൊണ്ട്, പലരുടെ സവാളയും പച്ചക്കറികളുമൊക്കെ നേരത്തെ അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുണ്ട്.

ഇതൊരു സ്മാർട്ട് വർക്ക് ആണെന്ന് തോന്നാമെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളാനുള്ള എല്ലാ സാധ്യതയുമുണ്ട്. അരിഞ്ഞതോ മുറിച്ചതോ ആയ സവാള അങ്ങനേ തുറന്ന പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതി സുരക്ഷിതമല്ല.

സവാള അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • സവാള അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അത് എയർ ടൈറ്റ് കണ്ടെയ്നറിലോ സിപ്‍ലോക്ക് കവറിലോ സൂക്ഷിക്കുന്നതാണ് ഉചിതം. ഇല്ലെങ്കിൽ സവാളയുടെ മണം ഫ്രിഡ്ജിലെ മറ്റ് ഭക്ഷണസാധനങ്ങളിലേക്ക് പടരാൻ കാരണമായേക്കും.

  • ഫ്രിഡ്ജിൽ സവാള അരിഞ്ഞത് ഏഴ് മുതൽ 10 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാമെങ്കിലും രുചിക്കും ​ഗുണത്തിനും നല്ലത് മൂന്ന് ദിവസത്തിനുള്ളിൽ ഉപയോ​ഗിക്കുന്നതാണ്.

  • സവാള മുറിച്ച് രണ്ട് മണിക്കൂറിനുള്ള ഫ്രിഡ്ജിൽ വയ്ക്കണം. ദീർഘനേരം പുറത്തിരിക്കുന്നത് ബാക്ടീരിയ വളരാൻ കാരണമാകും.

  • കണ്ടെയ്നറിൽ ഒരു പേപ്പർ ടിഷ്യ വിരിച്ചശേഷം സവാള അരിഞ്ഞത് സൂക്ഷിക്കുന്നത് അതിലെ ഈർപ്പം നീക്കം ചെയ്യാനും പൂപ്പൽ ഒഴിവാക്കാനും സഹായിക്കും.

  • അരിഞ്ഞ സവാള ഒരു ട്രേയിലായി പരത്തി 1–2 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. ശേഷം സിപ്പ്-ലോക്ക് ബാഗിലേക്ക് മാറ്റുക. 2–3 മാസം വരെ ഉപയോഗിക്കാം (പാചകത്തിനായി മാത്രം; സലാഡിന് അല്ല).

How to store Onion chopped in fridge for long period

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിയും പുറത്തേക്ക്; കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

നെറ്റി വിശാലമാണോ?, വലിയ കണ്ണുകളാണോ?, വളഞ്ഞ മൂക്കാണോ?; അറിയാം ശരീരത്തിലെ ഭാഗ്യലക്ഷണങ്ങള്‍

നിങ്ങള്‍ക്ക് 30 വയസായോ?, 15 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!; എസ്‌ഐപി 'മാജിക് ഫോര്‍മുല'

'നായകനും വില്ലനുമായി അഭിനയിക്കുന്നത് ബുദ്ധിമുട്ടായിരുന്നു, എന്നാലും ഞങ്ങൾ എങ്ങനെയൊക്കെയോ ഒപ്പിച്ചിട്ടുണ്ട്'; നിവിൻ

'സ്റ്റീവ് സ്മിത്തേ, ഷോപ്പിങ് എങ്ങനെ ഉണ്ടായിരുന്നു ?', ലോകകപ്പിൽ പുറത്തായ ഓസ്‌ട്രേലിയയ്ക്കെതിരെ ട്രോളുമായി ഐസ്‌ലൻഡ് ക്രിക്കറ്റ്

SCROLL FOR NEXT