മദ്യം 
Health

ആഘോഷങ്ങള്‍ മുറയ്ക്ക് നടക്കും, ഹാങ് ഓവര്‍ മാറ്റാന്‍ ചില ടിപ്സ്

മദ്യം ശരീരത്തിലെ ജലത്തെയും പോഷകങ്ങളെയും ഇല്ലാതാക്കും

സമകാലിക മലയാളം ഡെസ്ക്

ക്രിസ്മസും ന്യൂഇയറുമൊക്കെയായി ആഘോഷങ്ങൾ നല്ല തിമർപ്പാണ്. പരിപാടി കളറാക്കാൻ അടിക്കുന്ന മദ്യത്തിന്റെ ഹാങ്​ഓവർ പക്ഷേ അടുത്ത ദിവസം നിങ്ങളെ കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കില്ല. കഠിനമായ തലവേദന, ഛർദ്ദി, തലച്ചുറ്റൽ, നിർജ്ജലീകരണം എന്നിവയിലേക്ക് ഇത് നയിക്കാം. മദ്യം ശരീരത്തിലെ ജലത്തെയും പോഷകങ്ങളെയും ഇല്ലാതാക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഈ അവധിക്കാല ഹാങ്​ഓവർ കുറയ്ക്കാന്‍ ചില ടിപ്സ് പരീക്ഷിക്കാം.

ജലാംശം നിലനിർത്താം

മദ്യം ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. അതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീര സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. വെള്ളം മാത്രമല്ലാതെ ഇലക്ട്രോലൈറ്റ് ലായനിയും തെരഞ്ഞെടുക്കാവുന്നതാണ്.

ഒഴിഞ്ഞ വയറ്റിൽ മദ്യം കഴിക്കരുത്

വെറും വയറ്റില്‍ മദ്യം കഴിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മദ്യം കഴിക്കുന്നതിന് മുൻപ് പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

തുടരെത്തുടരെ കുടിക്കരുത്

മണിക്കൂറിൽ ഒരു ഡ്രിങ്ക് എന്ന പരിധിയിൽ കൂടുതൽ കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒന്നിന് പിന്നാലെ അടുത്തത് എന്ന രീതിക്ക് മദ്യം കുടിക്കുന്നത് ഹാങ്​ഓവർ കൂട്ടും. മദ്യപിക്കുന്നതിനിടെ വെള്ളം നന്നായി കുടിക്കുക.

പിറ്റേന്ന് രാവിലെ

പാർട്ടിക്ക് ശേഷമുള്ള പ്രഭാതഭക്ഷണത്തിൽ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT