ചെറുനാരങ്ങയുടെ തൊലി  
Health

ചെറുനാരങ്ങയുടെ തൊലി കളയാറാണോ പതിവ്, ഇനി ഇങ്ങനെ ഒന്ന് ഉപയോ​ഗിച്ചു നോക്കൂ

ചെറുനാരങ്ങയുടെ തൊലിയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

രീരമൊന്ന് റീഫ്രഷ് ആകാൻ നാരങ്ങ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്, പ്രത്യേകിച്ച് ചൂടു കാലത്ത്. എന്നാൽ നാരങ്ങ പിഴിഞ്ഞ ശേഷം തൊലി കളയുകയാണ് മിക്കവാറും ചെയ്യുക. എന്നാൽ ഇനി ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ.

ചെറുനാരങ്ങയുടെ തൊലിയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. നന്നായി കഴുകിയ ശേഷം ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, ചായയിൽ അൽപം ചേർത്ത് കഴിക്കുന്നത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്. കൂടാതെ അമിതഭാരം കുറയ്ക്കാനും ചെറുനാരങ്ങയുടെ തൊലി ​ഗുണം ചെയ്യും.

കൂടാതെ ചെറുനാരങ്ങയുടെ തൊലി കഴുകി വൃത്തിയാക്കി ഉണക്കി പൊടിക്കുന്നത് കേക്കും സാലഡുകളിലും സൂപ്പുകളിലും ചേർക്കുന്നത് അവയുടെ രുചി കൂട്ടാൻ സഹായിച്ചും. മീൻ, ചിക്കൻ തുടങ്ങിയവ ക്ലീൻ ചെയ്ത ശേഷം കൈകളിൽ അവശേഷിക്കുന്ന ദുർ​ഗന്ധം ചിലപ്പോൾ സോപ്പ് ഉപയോ​ഗിച്ച് കഴുകിയാലും മാറണമെന്നില്ല. അതിനുള്ള പരിഹാരവും ചെറുനാരങ്ങയുടെ തൊലിയിലുണ്ട്. നാരങ്ങ പിഴിഞ്ഞ ശേഷം ബാക്കിയുള്ള തൊണ്ട് കൊണ്ട് കൈയിൽ നന്നായി മസാജ് ചെയ്താൽ ഇത് പരിഹരിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT